തിരുവനന്തപുരത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷിലെ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് അറസ്റ്റിലായത്. മലയിന്‍കീഴ് തച്ചോട്ട് കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. സംഭവത്തിനു പിന്നാലെ അജിയെ സസ്പെൻഡ് ചെയ്തു എന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
Tag: police
പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി; രതീഷിന്‍റെ മരണത്തിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ശ്രീരാഗ് ഉൾപ്പടെ രണ്ട് പ്രതികൾക്കൊപ്പമാണ് രതീഷ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ തമ്മിൽ സ്ഥലത്ത് വെച്ച് വാക്കു തർക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു. അതേസമയം കേസിൽ അന്വേഷണ സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ അയൽവാസികൾ പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. സംഭവ സ്ഥലത്ത് നിന്നും […]
കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണിയില്‍ തേജസിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കെ.എം ഷാജി എം.എല്‍.എയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പാപ്പിനിശേരി സ്വദേശി തേജസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷാജി പരാതി നല്‍കിയ ദിവസം ഇയാള്‍ വീട്ടില്‍ നിന്നും കടന്ന് കളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. മുംബൈയിലുളള ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേക്ഷണം. ഖത്തറില്‍ ജോലി ചെയ്തിരുന്ന തേജസ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം.എല്‍.എ ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായെന്നാണ് […]
സിദ്ദിഖ് കാപ്പനെതിരെ കലാപ ശ്രമത്തിന് വീണ്ടും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്
ഹത്‌റാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ഹത്‌റാസിൽ കലാപശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പ്രതിചേർത്തത്. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമേയാണിത്. ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. എന്നാൽ, യുപി പൊലീസ് നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 14 ദിവസത്തെ […]
പഞ്ചായത്ത് റോഡുകൾ മണ്ണിട്ട് മൂടി പൊലീസ്; പരാതി നൽകുമെന്ന് ജനപ്രതിനിധികൾ
സംസ്ഥാന അതിർത്തികൾ അടയ്ക്കുന്ന രീതിയിൽ പഞ്ചായത്ത് അതിർത്തികളും ചെറു റോഡുകളും മണ്ണിട്ട് മൂടി പൊലീസ്. കൊല്ലം ചടയമംഗലം അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് പൊലീസിന്റെ വിചിത്ര നടപടി. കണ്ടെയ്ന്റ്‌മെൻറ് സോണായതിനാലാണെന്ന് പൊലീസിന്റെ വിശദീകരണം. കണ്ടെയ്ന്റ്‌മെൻറ് സോണുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുകയാണ് സാധാരണ പൊലീസ് രീതി. അടിയന്തര ആവശ്യങ്ങൾക്കും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ തൊഴിലാളികൾക്കും യാത്രയും അനുവദിച്ചിട്ടുണ്ട്. എന്നാൽ അഞ്ചൽ, ചടയമംഗലം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ഇതല്ല. അലയമൺ […]
പൊലീസിന് കീഴടങ്ങാതെ കോവിഡ്; രണ്ടാഴ്ച കൊണ്ട് രോഗവ്യാപനം കൂടി
കോവിഡ് നിയന്ത്രണത്തിന് മുഖ്യമന്ത്രി പൊലീസിന് നല്‍കിയ കാലാവധി രണ്ടാഴ്ച. കണക്ക് പരിശോധിച്ചാൽ രോഗവ്യാപനം കുറഞ്ഞില്ലെന്ന് മാത്രമല്ല, കുത്തനെ കൂടുകയും ചെയ്തു. രോഗികളുടെ എണ്ണത്തിൽ പൊലീസുകാർ വർധിക്കുകയും ചെയ്തു. രണ്ടാഴ്ചയിലെ കണക്കിൽ മൊത്തം 4,400 രോഗികളാണ് കൂടിയത്. പ്രതിരോധ നടപടികൾ പൊലീസിനെ ഏൽപിച്ച് ചീഫ് സെക്രട്ടറി സർക്കാർ ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഗതി പാളുകയാണ്. പൊലീസിന് പണി കൈമാറുമ്പോൾ രോഗികൾ 11484 ആയിരുന്നു. ഇപ്പോള്‍ അത് 15890 ആണ്. അതായത് ചികിത്സയില്‍ 4406 രോഗികള്‍ വര്‍ധിച്ചു. മൂന്നാം തീയതി […]
രാജ്യത്ത് കോവിഡ് മരണം 23000 കടന്നു; തെലങ്കാനയില്‍ 28 പൊലീസുകാര്‍ക്ക് കോവിഡ്
നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു. ഇന്നലെയും അഞ്ഞൂറിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 23150 ആയി. കാൽ ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണം മൂന്ന് ലക്ഷത്തി 1500ഉം ആകെ കോവിഡ് […]
ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. യുപിയിലെ കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് 8 പോലീസുകാർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ഡിവൈഎസ്‍പിയാണ്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം. ഡിവൈഎസ്‍പി ദേവേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. 3 സബ് ഇന്‍സ്പെക്ടര്‍മാരും നാല് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റ് ഏഴുപേര്‍. പരിക്കേറ്റ […]
പ്രതികാരമല്ല നീതി: ഏറ്റുമുട്ടല്‍ കൊലക്കെതിരെ ചീഫ് ജസ്റ്റിസ്
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ പ്രതികരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പ്രതികാരത്തിലൂടെയല്ല നീതി നടപ്പാക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും”- ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് ശരിയോ തെറ്റോ എന്നത് […]
വെറ്റിനറി ഡോക്ടറെ കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവെച്ചു കൊന്നതായി പൊലീസ്. വ്യാഴാഴ്ച രാത്രി ദേശീയപാത 44ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പോലീസിന്റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. […]