Kerala

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ശുചീകരണം, ക്രമീകരണം

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേൽക്കുക. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ […]

Kerala

പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും

കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും അലോട്ട്‌മെന്റ് പൂർത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്. അലോട്ട്മെൻറ് കിട്ടിയിട്ടും അതത് സ്കൂളുകളിൽ എത്താത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് […]

Kerala

പ്ലസ് വൺ പ്രവേശനം; അലോട്ട്‌മെന്റ് പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്ന് മന്ത്രി പറഞ്ഞു. സീറ്റുകളെല്ലാം കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് വെള്ളിയാഴ്ച രാവിലെ എട്ടോടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും പോർട്ടൽ പണിമുടക്കിയതിനാൽ രാത്രിയിലും വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാനായില്ല. പോർട്ടലിൽ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ആവശ്യമായ സാങ്കേതിക ക്രമീകരണം ഒരുക്കിയില്ലെന്ന് […]

Kerala

പ്ലസ് വൺ പ്രവേശനം; സമയം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ

പ്ലസ് വൺ പ്രവേശനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി പരിഗണിക്കും. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി കാത്തിരിക്കുന്നെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇനിയും തീയതി നീട്ടി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. സിബിഎസ്‌സി വിദ്യാർത്ഥികൾക്ക് കൂടി അപേക്ഷിക്കാനായിട്ടാണ് സമയം നീട്ടി നൽകാൻ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. സമയം നീട്ടി നൽകണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 18 നാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതിയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി […]

Kerala

പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി അറിയാം

സംസ്ഥാനത്തെ പ്ലസ് വൺ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ 13 മുതൽ 30 വരെയായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ മോ‍ഡൽ പരീക്ഷ ജൂൺ രണ്ട് മുതലായിരിക്കും നടത്തുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. 2022–23 വർഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് തലസ്ഥാനത്ത് നടത്തും. 288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയാറാകുന്നത്. […]

Education Kerala

പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്

ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്. ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്ക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ രണ്ടാണ് […]

Kerala

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 9.40 നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷകൾ ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ  ഒക്ടോബർ 13 ന് അവസാനിക്കും. ( kerala plus one exam begins ) പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ ടെംപറേച്ചർ പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. ടെംപറേച്ചർ ഉയർന്ന വിദ്യാർത്ഥികളെ പ്രത്യേകം ഇരുത്തും. വിദ്യാർത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകർ ഉറപ്പാക്കും. ഒരു ബഞ്ചിൽ രണ്ട് പേർ […]

Education Kerala Uncategorized

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെയായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍ മുഖേനയും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ഈ മാസം 16 വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. ഈ മാസം 22നാണ് പ്ലസ് വണ്‍ അഡ്മിഷന്‍ ആദ്യ അലോട്ട്‌മെന്റ് വരിക. 23ന് പ്രവേശനം നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.

Kerala

പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രായോഗികമല്ല, വേണ്ടത് എഴുത്ത് പരീക്ഷ : സംസ്ഥാന സർക്കാർ

പ്ലസ് വൻ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിച്ചത്. എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യം. പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളുണ്ടെന്നും ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ അവർക്ക് പരീക്ഷയെഴുതാൻ […]

Kerala

ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കം

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. നാളെ മുതല്‍ സെപ്തംബര്‍ നാലുവരെയാണ് മോഡല്‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്. 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. സെപ്തംബര്‍ ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും. 2,3,4 തിയതികളില്‍ പൊതുജനപങ്കാളിത്തത്തോടെ ക്ലാസ്മുറികള്‍ ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് […]