പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാണ്. ജൂൺ 4നാണ് പുതിയ സംസ്ഥാന ബജറ്റ്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുക. പ്രോട്ടെം സ്പീക്കർ പിടിഎ റഹിമിന് മുന്നിൽ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെന്‍റ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല. സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കാണ്. ബന്ധുക്കളെത്തിയാൽ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാളിലൂടെ […]
Tag: Pinarayi Cabinet
പേഴ്‍സണല്‍ സ്റ്റാഫുകളെ ഇന്ന് തീരുമാനിക്കും: പരമാവധി പ്രായം 51 എന്ന് തീരുമാനം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളെ തീരുമാനിക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരില്‍ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതിയംഗവും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷിനെ തീരുമാനിച്ചിരുന്നു. എം.വി.ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. അതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടരും. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള മിക്കവരെയും […]
ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു: മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കവുമായി സര്‍ക്കാര്‍
മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി സര്‍ക്കാര്‍. പൊതുഭരണത്തിനൊപ്പം ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു. പ്രവാസികാര്യവും മുഖ്യമന്ത്രിക്കാണ്. വി.അബ്ദുറഹ്മാന് വഖഫിനൊപ്പം സ്പോര്‍ട്സ് വകുപ്പ് കൂടി നല്‍കി, ഒപ്പം റെയിൽവേയും നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം കഴിഞ്ഞതവണ കെ ടി ജലീല്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ്. ആ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കെയാണ് മന്ത്രിസഭയുടെ അവസാനകാലത്ത് കെ ടി ജലീലിന് രാജി വെക്കേണ്ടി വന്നതും. ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നത്. വകുപ്പിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. നേരത്തെ […]
പിണറായി നയിക്കും; സിപിഎം മന്ത്രിമാരും പുതുമുഖങ്ങള്‍
രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രി. എം വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍,കെ. എന്‍ ബാലഗോപാല്‍, പി. രാജീവ്, .എന്‍ വാസവൻ, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, ആർ ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്മാന്‍ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാര്‍. എം ബി രാജേഷ് സ്പീക്കറാകും. കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയിലില്ല. പകരം പാര്‍ട്ടി വിപ്പായി ശൈലജയെ തെരഞ്ഞെടുത്തു. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായി […]
രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 പേര്‍: സിപിഎം 12, സിപിഐ 4
രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 പേരുണ്ടാകും. ഘടക കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും സിപിഐയ്ക്ക് 4ഉ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജെഡിഎസ്- ഓരോ മന്ത്രിമാര്‍. കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് സ്ഥാനം കൂടി ലഭിക്കും. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ആദ്യ രണ്ടര വര്‍ഷക്കാലം മന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസ് ബിക്കും കോണ്‍ഗ്രസ് എസിനും രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം സിപിഎം പരിഗണിക്കുന്നത് പുതുമുഖങ്ങളെ രണ്ടാം പിണറായി […]