Uncategorized

പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; സർക്കാരിന്റെ ധനസഹായം കിട്ടിയില്ലെന്ന് പരാതി

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്, 70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. ആർക്കും പക്ഷേ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്.മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി.എന്നാൽ […]

Kerala

പെട്ടിമുടി ദുരന്തം; ധനസഹായം നാളെ വിതരണം ചെയ്യും

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സർക്കാർ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കൾക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുള്ള വീട് നിർമ്മാണം ഈ മാസം പൂർത്തിയാക്കും. പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 70 പേരിൽ 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. 128 പേരെയാണ് സഹായത്തിന് അർഹരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്. ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസാഹയം നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക […]

Kerala

പെട്ടിമുടി ദുരന്തം; ദുരന്ത വിവരം പുറം ലോകം അറിയാന്‍ വൈകി, അന്വേഷണം വേണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്

അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു പെട്ടിമുടി ദുരന്തം വേഗത്തില്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ക്ക് വീഴ്ച വന്നോ എന്ന് അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് വിവരം പുറം ലോകത്തെ അറിയിക്കാന്‍ വൈകിയതെന്നാണ് കമ്പനിയുടെ വാദം. കഴിഞ്ഞ മാസം ആറാം തീയതി രാത്രി 10.45നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ വിവരം പുറം ലോകം […]