Kerala

പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരും, ആവശ്യ സാധനങ്ങള്‍ക്കും വിലയേറും; നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. 500 മുതല്‍ […]

World

പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാകിസ്താന്‍; 20 ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധനവ്

പാകിസ്താനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ റെക്കോര്‍ഡ് ഉയരത്തിലേക്കാണ് ഈ വര്‍ധനവ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാക് ഫെഡറല്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. രാജ്യത്ത് പെട്രോള്‍ വില 24.03 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 233.89 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലേക്കാണ് പുതിയ […]

National

ഇന്ധനവിലയിലെ കുറവ്, പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി; മന്ത്രി നിർമല സീതാരാമൻ

ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ല. രണ്ട് തവണ എക്സൈസ് തീരുവ കുറച്ചതിലൂടെ 2,20000 കോടിയുടെ പ്രതിവർഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അധിക എക്സൈസ് തീരുവ, റോഡ് സെസ്,കാർഷിക, പശ്ചാത്തല വികസന സെസ് എന്നിവ ചേർന്നാണ് ഇന്ധന വിലയിലെ എക്സൈസ് തീരുവ വരുന്നത്. സംസ്ഥാനങ്ങളുമായി പങ്കിടുന്നത് അടിസ്ഥാന എക്സൈസ് തീരുവ മാത്രമാണെന്നും മന്ത്രി […]

India

ഇന്ധന വില ഇന്നും കൂട്ടി

രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.60 രൂപയും ,ഡീസൽ 102.43 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.46രൂപ, ഡീസലിന് 103.23രൂപ,കോഴിക്കോട് പെട്രോളിന് 109.10 രൂപ,ഡീസൽ 102.56 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.49 രൂപയും പെട്രോളിന് 6.77 രൂപയുമാണ്.

India

ഇന്ധന വിലയിൽ ഇന്നും വർധന

ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 99 .11 രൂപയും പെട്രോൾ ലീറ്ററിന് 105.45 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.94 രൂപയും പെട്രോളിന് 107 .08 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.27 രൂപയും പെട്രോളിന് 105.62 രൂപയുമാണ് ഇന്നത്തെ വില. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വർധിക്കുന്നത്.

Uncategorized

ഇന്ധന വില കുറക്കാന്‍ നീക്കം; കരുതല്‍ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയില്‍ ഇറക്കും

ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്ക്കും. കരുതല്‍ ശേഖരമായി (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്- എസ്.പി.ആര്‍) ഇന്ത്യയ്ക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ […]

India

വ്യാപക പ്രതിഷേധം; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവിൽ. പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി. ബാരലിന് 73 ഡോളറാണ് നിലവിൽ ബ്രെന്റ് […]

Kerala

5,000 പേര്‍ക്ക് പെട്രോള്‍ നികുതി തിരികെ നല്‍കും; വ്യത്യസ്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ധന വിലവർധനയ്‌ക്കെതിരേ വ്യത്യസ്തമായ സമരരീതിയുമായി യൂത്ത് കോൺഗ്രസ്. ഇന്ധനവില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കൊള്ളയാണ് നടത്തുന്നതെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ സമരം. സമരത്തിന്റെ ഭാഗമായി കേരളത്തിലെ 1,000 പമ്പുകളിലായി 5,000 പേർക്ക് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര-സംസ്ഥാന നികുതി യൂത്ത് കോൺഗ്രസ് തിരികെ നൽകും. ‘ടാക്‌സ് പേബാക്ക് സമരം’ എന്ന് പേരിട്ടിരിക്കുന്ന സമരം നാളെ വൈകുന്നേരം നാലുമണിക്കാണ് നടക്കുക. ഇന്ധനവിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥ് ആരോപിച്ചു. സെഞ്ചുറി അടിക്കുന്ന ഇന്ധനവിലയും […]

India National

ക്രൂഡോയിൽ വിലയാണോ പെട്രോൾ വിലയിലെ വില്ലൻ ? മൻമോഹൻ സിങിന്‍റെ കാലത്തെ കണക്കുകൾ പറയുന്നതെന്ത് ?

‘ ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു’ 2014 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണിവ. കേരളത്തിലടക്കം പെട്രോൾ വില 100 കടക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഒരിക്കൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്. ക്രൂഡോയിൽ വിലയുടെ മേൽ പഴിചാരിയാണ് കേന്ദ്ര സർക്കാർ നിലവിലെ ഈ വിലവർധവിനെ ന്യായീകരിക്കുന്നത്. അവിടെയാണ് മൻമോഹന്റെ ഭരണമികവ് ഒരിക്കൽ കൂടി തിളങ്ങുന്നത്. മൻമോഹൻ സിങിന്‍റെ കാലത്തെ ക്രൂഡോയിൽ വിലയും […]

Kerala

ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിൽ പെട്രോൾ വില 91 രൂപ കടന്നു

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപ 9 പൈസയും ഡീസലിന് 89 രൂപ രണ്ട് പൈസയുമായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു. ഫെബ്രുവരി 23 വരെ ദിനംപ്രതി വർധനവുണ്ടായിരുന്ന പെട്രോൾ-ഡീസൽ വില ഏപ്രിൽ 15നു ശേഷം കൂടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുകയാണ്.