Kerala

തട്ടേക്കാട് പക്ഷി സങ്കേതം നിയമപരമായി നിലനിൽക്കില്ല; ഹൈക്കോടതിയിൽ ഹർജി

തട്ടേക്കാട് പക്ഷി സങ്കേതം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ ഹർജി. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് വാദം. നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്. ജസ്റ്റിസ് വി.ജി. അരുണാണ് കിഫ എന്ന സംഘടനയുടെ ഭാരവാഹികൾ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ഹർജി ഓണാവധിയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു […]

India

പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ‘ലോയേഴ്‌സ് വോയ്‌സ്’ എന്ന സംഘടനയാണ് ഹർജി നൽകിയത്. പ്രധാനമന്ത്രിയുടെ പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശനത്തിനിടെയുണ്ടായ സംഭവം സംസ്ഥാന സർക്കാരിന്റെ ഗൗരവമേറിയതും ആസൂത്രിതവുമായ വീഴ്ചയാണെന്ന് ഹർജിയിൽ സംഘടന ആരോപിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. […]

Kerala Uncategorized

വഴി തടസപ്പെടുത്തിയുള്ള ഉപരോധങ്ങള്‍ക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പൊതുവഴി തടസപ്പെടുത്തിയുള്ള ഉപരോധങ്ങളും ഘോഷയാത്രകളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ ഒ ജോണിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. റോഡ് ഉപരോധം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണം, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്, സിപിഐഎം, ബിജെപി, ലീഗ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

Kerala

വോട്ടെണ്ണൽ നടക്കുന്ന ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജി

സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.