എംപിമാർക്കുള്ള നിർദേശങ്ങൾ പുതുക്കിയിറക്കി ലോക്സഭ സെക്രട്ടറിയേറ്റ്. പാർലമെന്റിൽ പ്ലക്ലാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്കേർപ്പെടുത്തി. ലഘുലേഖ വിതരണം പാടില്ല.ചോദ്യാവലി വിതരണത്തിനും വിലക്കേർപ്പടുത്തി. അച്ചടിച്ചവയുടെ വിതണത്തിന് മുൻകൂർ അനുമതി വേണമെന്നും നിർദേശം. നേരത്തെ പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയിരുന്നു. തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം.എന്നാൽ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് എം പി മാർ പ്രതികരിച്ചു. വിലക്ക് മറികടന്ന് പ്രതിഷേധം തുടരുമെന്നും എംപിമാർ വ്യക്തമാക്കി. വിലക്കുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് എം പി മാരുടെ തീരുമാനം. പാർലമെൻറിൽ […]
Tag: Parliament
ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും
ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ ബുധനാഴ്ച തെരഞ്ഞെടുക്കും. ഗോതബയ രജപക്‌സെയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കര്‍ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്‍റായി ചുമതലയേറ്റിരുന്നു. എന്നാല്‍ ഗോട്ടബയയുടെ വിശ്വസ്ഥനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്‍റായി തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച നടത്താണ് ഗോട്ടബയയുടെ […]
ഇന്ധന വിലവര്‍ധന; ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്
പാചക വാതക-ഇന്ധന വില വർധനവ് വീണ്ടും പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. പാർലമെന്റിന്റെ ഇരു സഭയിലും കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരൻ ലോക്സഭയിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ ശക്തി സിംഗ് ഗോഹി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നൽകി. അതേസമയം വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തളളിയിരുന്നു. ഗാർഹിക പാചക വാതകം, പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് എംപിമാർ 10.15ന് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രകടനം നടത്തും. നാലര മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ധന […]
ഇന്ധനവില വർധന: പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരെ പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. വില വർധന വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. തുടർന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്കരിച്ചു. വില വർധിപ്പിച്ച് സർക്കാര്‍ ലോക്ക്ഡൗൺ അവസാനിപ്പിച്ചു എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സർക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമർശിച്ചു. […]
കോവിഡിനെതിരെ രാജ്യം ധീരമായി പോരാടി; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് രാജ്യം വളര്‍ച്ച കൈവരിച്ചെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന 25വര്‍ഷത്തേക്കുള്ള വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതല്‍. കോവിഡിനെതിരായ പോരാട്ടം ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. 150 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തും, വാക്സിന്‍ നിര്‍മാണത്തിലെ സ്വയംപര്യാപ്തത കൊണ്ടും രാജ്യം ലോക മാതൃകയായെന്ന് രാഷ്ട്രപതി പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാ നയം പിന്തുടരുന്ന രാജ്യം കോവിഡ് […]
വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക്; പാർലമെന്റ് ഇന്ന് പിരിഞ്ഞേക്കും
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. അജണ്ടയിലെ നിയമനിർമ്മാണ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് സഭ നേരത്തെ പിരിയുന്നത്. വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇനി ജനുവരി അവസാന വാരം ബജറ്റ് അവതരണത്തിനാണ് പാർലമെന്റ് സമ്മേളിക്കുക. പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോക്‌സഭയിലും, രാജ്യസഭയിലും പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലും നിരവധി ബില്ലുകള്‍ അവതരിപ്പിച്ചു. അവസാനമായി 2021 തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം […]
പ്രതിഷേധങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം ലോക്സഭയിൽ പാസാക്കി
തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കി. നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടിലൂടെ പാസായത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആധാറും വോട്ടർ ഐ ഡിയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ […]
ശൈശവ വിവാഹ ഭേഭഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും
ശൈശവ വിവാഹ ഭേഭഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ പ്രസിദ്ധപ്പെടുത്തിയ പ്രതിദിന നടപടി സൂചികയിൽ ബിൽ ഇടം പിടിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം അജണ്ട ഭേഭഗതിപ്പെടുത്തിയാകും സർക്കാർ ബിൽ ഇന്ന് സഭയിൽ എത്തിക്കുക. ( child marriage amendment bill parliament ) സ്ത്രീകളുടെ വിവാഹപ്രയം 21 ആക്കുന്ന നടപടികളുടെ ഭാഗമാണ് ബിൽ അവതരണം. ബില്ലിനെ എതിർക്കും എന്നാണ് പ്രതിപക്ഷപാർട്ടികളിൽ ഭൂരിപക്ഷവും നിലപാട് സ്വീകരിച്ചിട്ടുള്ളത്. 12 എം.പി മാരുടെ സസ്‌പെൻഷൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച ചർച്ചയും […]
ഹെലികോപ്റ്റർ അപകടം; സംയുക്തസേന അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി; പ്രസ്താവന
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തി. ഹെലികോപ്റ്റർ അപകടത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായും എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്നും പ്രതിരോധമന്ത്രി അറിയിച്ചു. പ്രതിരോധമന്ത്രിയുടെ വാക്കുക്കൾ; “ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ ദൗർഭാഗ്യകരമായ അപകടവാർത്ത അഗാധമായ […]
മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ കേരളത്തിലെ എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എം പി മാർ പാർലമെന്റിൽ ഇന്ന് ധാരണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ പത്ത് മണിമുതലാണ് ധർണ. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു […]