World

പാകിസ്താന്‍ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാര്‍ വാങ്ങുന്നതിനും വിലക്കുണ്ടാകും

ധനകമ്മി നിയന്ത്രിക്കുന്നതിനായി പാകിസ്താന്‍ കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് തയാറെടുക്കുന്നു. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്താന്‍ ധനമന്ത്രി മിഫ്താ ഇസ്മായിലാണ് സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. പ്രതിരോധ ചെലവുകള്‍ക്കായി 1,523 ബില്യണും സിവില്‍ അഡ്മിനിസ്‌ട്രേഷന് 550 ബില്യണും പെന്‍ഷനുകള്‍ക്കായി 530 ബില്യണും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സബ്‌സിഡികള്‍ നല്‍കുന്നതിന് 699 ബില്യണ്‍ നീക്കിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ അതേസമയം സമ്പന്ന വിഭാഗങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കുമെന്നും […]

National

ജമ്മുകശ്മീര്‍ വിഷയത്തിലെ സമാധാന ചര്‍ച്ച; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് പാകിസ്താന്‍

കശ്മീര്‍ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ വ്യവസ്ഥ വച്ച് പാകിസ്താന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. 2019 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഷഹബാസ് ഷെരീഫിന്റെ ആദ്യ പൊതുസഭയിലാണ് ജമ്മുകശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കിലും ഏഷ്യയില്‍ സമാധാനം പുനരാരംഭിക്കണമെങ്കിലും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാണ് ഷഹബാസ് ഷെരീഫിന്റെ ആവശ്യം. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നതില്‍ പാകിസ്താനും താത്പര്യമുണ്ട്. അതിനുള്ള വ്യവസ്ഥയായാണ് ജമ്മുകശ്മീര്‍ വിഷയം […]

World

ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാന്റെ പേരിൽ കേസ്

ആസാദി മാർച്ചിനിടെയുണ്ടായ കലാപത്തിൽ പാകിസ്താൻ തെഹരികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ ഇമ്രാൻഖാന്റെ പേരിൽ ഇസ്‌ലാമാബാദ് പോലീസ് കേസെടുത്തു. ദേശീയസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പി.ടി.ഐ. പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നില്ല. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഇമ്രാന്റെ പേരിൽ രണ്ടുകേസുകളാണ് പൊലീസ് ചുമത്തിയത്. ജിന്നാ അവന്യൂ മെട്രോസ്റ്റേഷനിൽ തീവച്ചതിനും എക്സ്‌പ്രസ് ചൗക്കിൽ നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസുകൾ. ഇമ്രാൻഖാനെക്കൂടാതെ പി.ടി.ഐ. നേതാക്കൾ ഉൾപ്പെടെ 150 പേരെ സംഭവത്തിൽ പൊലീസ് പ്രതിചേർത്തു. 39 പേരെ […]

National

ജമ്മു കശ്മീരിലെ സാംബയിൽ പാക്ക് തുരങ്കം കണ്ടെത്തി

ജമ്മു കശ്മീരിലെ സാംബ മേഖലയിൽ അതിർത്തിക്ക് സമീപം പാക്ക് തുരങ്കം കണ്ടെത്തി. പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് അതിർത്തി കടക്കാനുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയത്. ബോർഡർ ഔട്ട്‌പോസ്റ്റ് ഏരിയയായ ചക് ഫക്വിറയിൽ വൈകുന്നേരം 5.30 ഓടെയാണ് തുരങ്കം ശ്രദ്ധയിൽപ്പെട്ടത്. പാകിസ്താൻ പോസ്റ്റിന് എതിർവശത്തായി, ഇന്ത്യൻ അതിർത്തിയിൽ നിന്ന് 150 മീറ്ററും, അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയാണ് പാക്ക് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇരുട്ടായതിനാൽ വിശദമായ തെരച്ചിൽ […]

National

ഗുജറാത്തിൽ വൻ ലഹരിവേട്ട; 280 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടികൂടി

ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി. അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പാകിസ്താൻ ബോട്ട് കണ്ടെത്തിയത്. ഇതിനിടെ ഗുജറാത്തിലെ കഡ്ല തുറമുഖത്ത് വന്‍ ലഹരിവേട്ട. 1439 കോടി രൂപ വിലമതിക്കുന്ന ഹെറോയിൽ പിടികൂടി. പിടികൂടിയത് 17 കണ്ടെയ്നറുകളിലായി എത്തിച്ച 205.6 കിലോ ഹെറോയിന്‍. കണ്ടെയ്‌നര്‍ ഇറക്കുമതി […]

World

പാകിസ്താന് പുതിയ പ്രധാനമന്ത്രി? തെരുവിലിറങ്ങി ഇമ്രാൻ അനുകൂലികൾ

ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാകിസ്താൻ ദേശീയ അസംബ്ലി ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. അതേസമയം ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി ചേരാനിരിക്കെയാണ് ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം. കറാച്ചി, പെഷാവർ, ലാഹോർ അടക്കം 12 ന​ഗരങ്ങളിൽ പ്രകടനം നടക്കുകയാണ്. മുഴുവൻ പാർട്ടി എംപിമാരേയും രാജിവയ്പ്പിക്കാനാണ് ഖാൻ […]

Cricket Sports

ഓസ്ട്രേലിയ തകർത്തത് 16 മത്സരങ്ങൾ നീണ്ട പാകിസ്താന്റെ വിജയക്കുതിപ്പ്

ടി-20 ലോകകപ്പ് സെമിഫൈനൽ ജയത്തോടെ ഓസ്ട്രേലിയ തകർത്തത് 16 മത്സരങ്ങൾ നീണ്ട പാകിസ്താന്റെ വിജയക്കുതിപ്പ്. 2016 മുതൽ ആരംഭിച്ച പാകിസ്താൻ്റെ യുഎഇയിലെ പടയോട്ടമാണ് ഓസീസ് നിഷ്പ്രഭമാക്കിയത്. 2015 നവംബർ 30നാണ് പാക് പട അവസാനമായി യുഎഇയിൽ പരാജയപ്പെടുന്നത്. (australia pakistan winning streak) പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും […]

Cricket Sports

ആരാവും ന്യൂസീലൻഡിന്റെ എതിരാളികൾ?; ഓസ്ട്രേലിയ-പാകിസ്താൻ രണ്ടാം സെമി ഇന്ന്

ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ ഇന്ന്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്. (pakistan australia world cup) തകർപ്പൻ ഫോമിലാണ് പാകിസ്താൻ. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചെന്ന് മാത്രമല്ല, ഓരോ മത്സരത്തിലും ഓരോരുത്തരാണ് കളിയിലെ താരങ്ങളായത്. ടീമിലെ എല്ലാവരും പലതരത്തിൽ നിർണായക സംഭാവനകൾ നൽകുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ […]

Cricket Sports

പാകിസ്താനിൽ രണ്ട് അധിക ടി-20കൾ കൂടി കളിക്കുമെന്ന് ഇംഗ്ലണ്ട്

അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്താൻ പര്യടനത്തിൽ ആകെ 7 ടി-20കൾ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. നേരത്തെ അഞ്ച് ടി-20 മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇതിനോടൊപ്പം 2 മത്സരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് പുതിയ ഷെഡ്യൂൾ. അടുത്ത വർഷം സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാവും പര്യടനം. (England play T20 Pakistan) 2005നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം നടത്തുന്നത്. ഇക്കൊല്ലത്തെ ടി-20 ലോകകപ്പിനു മുൻപ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പിന്മാറി. […]

India

അതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും

ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ പരസ്പരം മധുരം നൽകി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ വിവിധ ഇടങ്ങളിൽ വച്ചാണ് സൈനികർ ദീപാവലി മധുരം പങ്കിട്ടത്. തി​ത്വ​ൽ പാലത്തിലും വാ​ഗാ അതിർത്തിയിലും ഗു​ജ​റാ​ത്തി​ലെ ഇ​ന്ത്യ – പാ​ക് അ​തി​ർ​ത്തി​യി​ലും രാ​ജ​സ്ഥാ​നി​ലെ ബ​ർ​മെ​ർ മേ​ഖ​ല​യി​ലും വച്ച് ഇരു രാജ്യങ്ങളിലെ സൈനികർ മധുരം കൈമാറി. ഇ​ന്ത്യ – ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലും സൈ​ന്യം മ​ധു​രം കൈ​മാ​റി.