ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അരങ്ങേറിയ പാക് പേസർ നസീം ഷായുടെ പ്രായത്തെച്ചൊല്ലി വിവാദം. അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം നടത്തിയ താരത്തിന് ഇപ്പോൾ 19 വയസാണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എന്നാൽ, 2018ൽ ഒരു പാക് മാധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റിൽ നസീമിൻ്റെ വയസ് 17 ആണ്. 4 വർഷം കൊണ്ട് 2 വയസാണോ കൂടിയതെന്ന് ചോദ്യമുയരുന്നുണ്ട്. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അടക്കമുള്ളവർ ഇത് ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 2018 ഡിസംബറിൽ പാക് മാധ്യമപ്രവർത്തകനായ സാജ് സാദിഖ് […]
Tag: PAKISTAN
പാക് ജഴ്സി അണിഞ്ഞ് കളി കാണാനെത്തിയ ഇന്ത്യക്കാരനെതിരെ പൊലീസ് പരാതി
പാകിസ്താൻ ജഴ്സി അണിഞ്ഞ് ഏഷ്യാ കപ്പ് കാണാനെത്തിയ ഇന്ത്യൻ ആരാധകനെതിരെ പൊലീസ് പരാതി. ഉത്തർപ്രദേശ് സ്വദേശിയായ സന്യം ജയ്സ്വാൾ എന്ന 42കാരനാണ് വെട്ടിലായിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരം കാണാനാണ് ഇയാൾ പാക് ജഴ്സി ധരിച്ച് സ്റ്റേഡിയത്തിൽ എത്തിയത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. എന്നാൽ രാജ്യത്തിനു പുറത്ത് നടന്ന സംഭവമായതിനാൽ സർക്കാർ നിർദ്ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഡിയത്തിനു പുറത്തുനിന്ന് ഇന്ത്യൻ ജഴ്സി വാങ്ങാൻ സന്യം ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. ഇതോടെയാണ് […]
പാകിസ്താന്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിൽ; പ്രളയക്കെടുതിയിൽ മരണം 1136
പാകിസ്താനിൽ പ്രളയക്കെടുതി രൂക്ഷം. രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകൾക്കിടെ പാകിസ്താൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും ഭീകരമായ പ്രളയമാണിത്. ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. പ്രളയക്കെടുതിയിൽ ഇതുവരെ 1,136 പേരാണ് മരണപ്പെട്ടത്. 1634 പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചിട്ടും കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. പാലങ്ങളും റോഡുകളും കാർഷിക വിളകളുമൊക്കെ ദിവസങ്ങളോളമായി തുടരുന്ന കനത്ത മഴയിൽ […]
പാകിസ്താനില്‍ പ്രളയം; രണ്ട് മാസത്തിനിടെ മരണം ആയിരത്തോളം
പാകിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 900 കടന്നത്. ദേശീയ ദുരന്തമായി പ്രളയത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 30 മില്യണിലധികം ജനങ്ങള്‍ക്ക് വീട് നഷ്ടമായി. ജൂണ്‍ പകുതിയോടെ ആരംഭിച്ച ദുരന്തത്തില്‍ 343 കുട്ടികളുള്‍പ്പെടെ 937 പേരാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 2010ലെ പ്രളയത്തിന് ശേഷമാദ്യമായാണ് പാകിസ്താന്‍ ഇത്ര വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്. ാജ്യത്തുടനീളമുള്ള അരലക്ഷം വീടുകളെ പ്രളയം […]
ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തി; അറസ്റ്റ് ഉടനെന്ന് സൂചന
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ജുഡീഷ്യറിക്കെതിരെ രൂക്ഷ ഭാഷയിലാണ് ഇമ്രാന്‍ വിമര്‍ശനം ഉന്നയിച്ചത്. മജിസ്‌ട്രേറ്റ് അലി ജായുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇമ്രാനെതിരെ കേസെടുത്തതിനെതിരെ ഇമ്രാന്‍ അനുകൂലകള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. തന്റെ സഹായിയായ ശബഹാസ് ഗില്ലിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിനും […]
സ്വാതന്ത്ര്യ ദിനാഘോഷം: പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ
ഇന്ത്യ പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് മധുരം കൈമാറിയത്. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ പാക് സൈനികരെ അഭിവാദ്യം ചെയ്തതതും മധുരം കൈമാറിയതും. പാകിസ്താൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിലെ ബിഎസ്എഫ് സൈനികർക്ക് പാക് റേഞ്ചേഴ്സ് മധുരം നൽകി. ഇരുവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകൾക്ക് പോസ് ചെയ്യുകയും ചെയ്തു. […]
പാക്ക് ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി
പാകിസ്താനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഖോർ ഗ്രാമത്തിൽ നിന്ന് രണ്ട് ബോട്ടുകളിലായി വിവാഹ സംഘം മച്ച്‌കെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ 26 പേരാണ് ബോട്ട് ദുരന്തത്തിൽ മരിച്ചത്. മൃതദേഹങ്ങൾ സിന്ധിലെ പൂർവ്വികരുടെ ശ്മശാനത്തിൽ സംസ്കരിച്ചു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 90 ഓളം പേരെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷപ്പെടുത്തി. സംഘം സഞ്ചരിച്ചിരുന്ന ബോട്ടുകളിലൊന്ന് അമിതഭാരത്തെ തുടർന്ന് […]
ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകൾ: ഷാഹിദ് അഫ്രീദി
ഇക്കൊല്ലത്തെ ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകളെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ടീം കരുത്തുറ്റതാണെന്നും മികച്ച പ്രകടനം നടത്താൻ ടീമിനു സാധിക്കുമെന്നും അഫ്രീദി പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ശുഭാപ്തിവിശ്വാസം പങ്കുവച്ചത്. (t20 world cup pakistan afridi) “ടി-20 ലോകകപ്പിനായി പുറപ്പെടുന്ന സംഘം കരുത്തരാണ്. നല്ല ബൗളർമാരുണ്ട്, ആക്രമിച്ചുകളിക്കാൻ കഴിയുന്ന ഓൾറൗണ്ടർമാരും ഉണ്ട്. ഓസ്ട്രേലിയയിലെ പിച്ചുകൾ മികച്ചതാണ്. അതുകൊണ്ട് തന്നെ നല്ല ഫലം ലഭിക്കുമെന്ന് കരുതുന്നു. മാൻ മാനേജ്മെൻ്റാണ് പ്രധാനം. […]
പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാകിസ്താന്‍; 20 ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധനവ്
പാകിസ്താനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ റെക്കോര്‍ഡ് ഉയരത്തിലേക്കാണ് ഈ വര്‍ധനവ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാക് ഫെഡറല്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. രാജ്യത്ത് പെട്രോള്‍ വില 24.03 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 233.89 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലേക്കാണ് പുതിയ […]
സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ ചായ കുടി കുറയ്ക്കണമെന്ന് പാക് കേന്ദ്ര മന്ത്രി
രാജ്യത്തെ പൗരന്മാര്‍ ചായ കുടി കുറയ്ക്കണമെന്ന് പാകിസ്താന്‍ ഫെഡറല്‍ ആസൂത്രണ വികസന മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍. തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന് അധിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചായ ഉപഭോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്താനികള്‍ക്ക് അവരുടെ ചായ ഉപഭോഗം പ്രതിദിനം ‘ഒന്നോ രണ്ടോ കപ്പ്’ കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. കടം വാങ്ങിയാണ് രാജ്യം തേയില ഇറക്കുമതി ചെയ്യുന്നതെന്നും അഹ്‌സല്‍ ഇഖ്ബാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ സാമ്പത്തിക […]