Sports

ഇന്ത്യ – പാകിസ്താൻ ടെസ്റ്റ് പരമ്പര; എംസിസിയുടെ ഓഫർ നിരസിച്ച് ബിസിസിഐ

ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താമെന്ന മെൽബൺ ക്രിക്കറ്റ് ക്ലബിൻ്റെ ഓഫർ നിരസിച്ച് ബിസിസിഐ. എംസിസി സിഇഒ സ്റ്റുവർട്ട് ഫോക്സ് ആണ് ഇന്ത്യയും പാകിസ്താനും തമ്മിൽ മെൽബണിൽ വച്ച് ടെസ്റ്റ് പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ബിസിസിഐ ഇത് നിരസിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2007-2008 സീസണു ശേഷം ഇതുവരെ ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് കളിച്ചിട്ടില്ല. 2005-2006ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ ടെസ്റ്റ് പര്യടനം നടത്തിയത്. 2012നു ശേഷം ഇതുവരെ ഇരു […]

World

ബലോചിസ്താനിൽ സ്ഫോടനം; 5 പാക് സൈനികരടക്കം 17 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ബലോചിസ്താനിൽ സ്ഫോടനം. 5 പാക് സൈനികരടക്കം 15 പേരാണ് വിവിധ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. പാകിസ്താൻ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Sports

ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാർ, പാക്ക് പരാജയം 5 വിക്കറ്റിന്

ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ നിന്ന സ്റ്റോക്സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ […]

Sports

ബാബറിനും റിസ്വാനും ഫിഫ്റ്റി; അവസാന ഓവറിൽ വിജയിച്ച് പാകിസ്താൻ ഫൈനലിൽ

സെമിഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തി പാകിസ്താൻ ടി-20 ലോകകപ്പ് ഫൈനലിൽ. അവസാന ഓവറിലെ ആദ്യ പന്തിൽ 7 വിക്കറ്റ് ബാക്കിനിർത്തിയാണ് പാകിസ്താൻ്റെ തകർപ്പൻ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 153 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്വാൻ (57), ബാബർ അസം (53), മുഹമ്മദ് ഹാരിസ് (30) എന്നിവരാണ് പാകിസ്താൻ്റെ വിജയം സാധ്യമാക്കിയത്. ഫിൻ അലൻ (4), ഡ്വോൺ കോൺവേ (20 പന്തിൽ 21) എന്നിവരെ പവർ പ്ലേയിൽ തന്നെ നഷ്ടപ്പെട്ടപ്പോൾ […]

Sports

ഫഖർ സമാനു പരുക്ക്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കില്ല

ടി-20 ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന പാകിസ്താന് തിരിച്ചടിയായി ഫഖർ സമാനു പരുക്ക്. താരം ലോകകപ്പിൽ നിന്ന് പുറത്തായി. സമാനു പകരം മുഹമ്മദ് ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഹാരിസ് കളിക്കും. ദക്ഷിണാഫ്രിക്കൻ ടീമിൽ മികച്ച ഫോമിലുള്ള ഡേവിഡ് മില്ലർ പരുക്കേറ്റ് ഇന്നത്തെ കളിയിൽ നിന്ന് പുറത്തായി. ഹെൻറിച് ക്ലാസൻ ആണ് പകരം കളിക്കുക. സൂപ്പർ 12ലെ ആദ്യ രണ്ട് മത്സരങ്ങളിൽ സമാൻ കളിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരെ കളത്തിലിറങ്ങിയ താരം 20 റൺസ് നേടി പുറത്തായി. […]

India

പഞ്ചാബിൽ വൻ ആയുധ വേട്ട; പാകിസ്താനിൽ നിന്ന് എത്തിച്ച ആയുധങ്ങൾ പിടികൂടി

പഞ്ചാബിൽ വൻ ആയുധ വേട്ട. പാക് അതിർത്തിക്കു സമീപം ഫിറോസ് പൂരിൽ ആണ്‌ ആയുധശേഖരം പിടികൂടിയത്. ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായാണ് ആയുധ വേട്ട നടത്തിയത്. മൂന്ന് AK 47 തോക്കുകളും, മൂന്ന് മിനി AK 47 തോക്കുകളും,മൂന്ന് പിസ്റ്റലുകളും തിരകളും കണ്ടെടുത്തു. പാകിസ്താനിൽ നിന്ന് ഡ്രോണിൽ എത്തിച്ച ആയുധങ്ങൾ ആണ്‌ പിടികൂടിയത്.

Sports

ടി-20 ലോകകപ്പ്: പാകിസ്താനെ തകർത്ത് സിംബാബ്‌വെ, വിജയം ഒരു റണ്ണിന്

ടി-20 ലോകകപ്പില്‍ പാകിസ്താനെ തകർത്ത് സിംബാബ്‌വെ. ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി. മോശം തുടക്കമായിരുന്നു പാകിസ്ഥാന്റേത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. […]

World

ചെലവ് കുറഞ്ഞ വിമാനയാത്രകൾക്കായി പാകിസ്താൻ്റെ ‘ഫ്ലൈ ജിന്ന’; ഒക്ടോബർ 31ന് ആദ്യ പറക്കൽ

ചെലവ് കുറഞ്ഞ വിമാനയാത്രകൾക്കായി പാകിസ്താനിൽ ആരംഭിക്കുന്ന ‘ഫ്ലൈ ജിന്ന’ എയർലൈൻസിൻ്റെ ആദ്യ പറക്കൽ ഈ മാസം 31ന്. വിമാന സർവീസ് നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും എയർ ഓപ്പറേറ്റിംഗ് ലൈസൻസും ഈ മാസം ഫ്ലൈ ജിന്നയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം സർവീസ് ആരംഭിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കറാച്ചി, ലാഹോർ, പെഷവാർ, ക്വെറ്റ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നിന്നാവും ആദ്യ ഘട്ടത്തിൽ സർവീസ്. 10 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ADVERTISEMENTചെലവ് കുറഞ്ഞ […]

Cricket

പാകിസ്താൻ ശക്തർ; ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടെന്ന് അശ്വിൻ

ഇടങ്കയ്യന്മാർ എല്ലാ ടീമിലും മുതൽക്കൂട്ടാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരെ മത്സരത്തിനു മുന്നോടിയായി തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ്റെ പ്രതികരണം. പാകിസ്താൻ ശക്തരായ സംഘമാണെന്നും മികച്ച ബൗളിംഗ് നിരയാണ് അവർക്ക് ഉള്ളതെന്നും അശ്വിൻ പറഞ്ഞു.  “മുഹമ്മദ് നവാസ് ടി-20 ക്രിക്കറ്റിൽ മികച്ച ഒരു താരമായിട്ടുണ്ട്. കരുത്തനായ താരമാണ് നവാസ്. ഇടങ്കയ്യനാണ്. ആധുനിക ക്രിക്കറ്റിൽ ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടാണ്. അതിനൊപ്പം അദ്ദേഹം പാകിസ്താനു വേണ്ടി 4 ഓവർ പന്തെറിയുകയും ചെയ്യുന്നു. സ്ഥിരതയോടെ പ്രകടനം […]

World

പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു

പാകിസ്താനിലെ ബലൂചിസ്താനിൽ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെടിവെയ്‌പിൽ രണ്ടുപേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. അതേസമയം വെള്ളിയാഴ്ച രാവിലെ മസ്തുങിൽ റിമോട്ട് കൺട്രോൾ നിയന്ത്രിത ബോംബ് ​പൊട്ടിത്തെറിച്ച് മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്.