രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി.(P Rajeev Praises Keltron activities) ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്. കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് […]
Tag: P RAJEEV
കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ; ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന്റെ മുഖ്യ പങ്കെന്ന് പി രാജീവ്
എ ഐ ക്യാമറ വിവാദത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പദ്ധതി നടത്തിപ്പ് നൽകിയത് സ്വകാര്യ വ്യക്തികൾക്കല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. (Thiruvanchoor Radhakrishnan Against AI Camera controversy) കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. ചന്ദ്രയാൻ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെൽട്രോണിന്റെ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. എ, ഐ […]
സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരളം; അഭിമാനമെന്ന് മന്ത്രി പി രാജീവ്
സ്റ്റാർട്ട് അപ്പ് രംഗത്ത് വീണ്ടും അന്തർദേശീയ അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-22ൽ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്റ്റാർട്ടപ്പ് ഹബ്ബ് […]
സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
ഇന്നലെ സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഗ്രേഡ് എസ്.ഐ സാബുരാജനാണ് മെഡൽ ലഭിച്ചത്. മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ് ഗ്രേഡ് എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. മന്ത്രി പി. രാജീവിന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മിഷണർ സസ്പെൻസ് ചെയ്തത്. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ സംസ്ഥാന പൊലീസ് സേനയിലെ […]
കെ ഫോണുമായി സർക്കാർ മുന്നോട്ട്; പഠനം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി
കെ ഫോൺ പദ്ധതിയുടെ സാമ്പത്തികവശത്തയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐ.എസ്.പി ലൈസൻസിന് സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. ഒരാഴ്ചക്കകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് 1531 കോടി […]
ജനവിധി അംഗീകരിക്കുന്നു, തോൽവിയെ കുറിച്ച് പരിശോധിക്കും, പഠിക്കും: മന്ത്രി പി രാജീവ്
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. വോട്ടിൽ വർധനവുണ്ടായെങ്കിലും ഞങ്ങൾക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാൻ സാധിക്കുന്നത്. ബി ജെ പിയുടെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. വികസനം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിച്ചത്. തൃക്കാക്കരയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയ കാരണം സൂഷ്മമായി പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ കഴിഞ്ഞു. എന്നാൽ ഉദ്ദേശിച്ച നിലയിലേക്ക് ജനങ്ങൾ വോട്ട് നൽകിയില്ല. ജനവിധിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ […]
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെ കാണുന്നു; നിയമമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ട് ഡബ്ല്യുസിസി
നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഡബ്ല്യുസിസി. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. കത്തിന്റെ പൂര്‍ണരൂപം; ‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെയാണ് […]
‘ആർട്ടിക്കിൾ 164നെ മന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു’; വി ഡി സതീശൻ
ലോകയുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു, ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (vd satheesan p rajeev) ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസിൽ […]
വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പി രാജീവ്
കേരളത്തില്‍ വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രേഡ് യൂണിയനുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികളല്ലെന്നും മിന്നല്‍ പണിമുടക്ക് പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ പാര്‍ക്കുകളില്‍ ഏകീകൃത ഭൂനയം ഉടന്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും ഒരു വ്യവസായ പാര്‍ക്ക് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായങ്ങള്‍ക്ക് അതിവേഗ ലൈസന്‍സ് നല്‍കുന്ന ഏകജാലക സംവിധാനം പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കിറ്റെക്‌സ് കമ്പനിയും സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ കേരളത്തിലെ വ്യവസായം അവസാനിപ്പിക്കുന്നെന്നും സംസ്ഥാനത്ത് വ്യവസായ അനുകൂലമായ […]