Kerala

‘ആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു’; മരിച്ച രോഗിയുടെ ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി

ഓക്‌സിജന്‍ ലഭിക്കാതെയാണ് തിരുവല്ലയില്‍ രോഗി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബിജു ബി നെല്‍സണ്‍. ഓക്‌സിജന്‍ ലെവല്‍ 38 ശതമാനം എന്ന ഗുരുതര നിലയിലാണ് രോഗി ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ബി ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്‌സിജന്‍ സൗകര്യം നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കല്‍ കോളജില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരണപ്പെട്ടതെന്നും സൂപ്രണ്ട് വിശദീകരിച്ചു. എന്നാല്‍ […]

Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; കഞ്ചിക്കോട് നിന്ന് ഓക്സിജൻ എത്തിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെവരെ ഉപയോഗിക്കാനുള്ള ഓക്സിജനാണ് എത്തിച്ചത്.ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിരുന്നത്. ഇന്നലെ രാത്രിമുതലാണ് ക്ഷാമം നേരിട്ടത്. വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്നമാണ് ഓക്സിജന്‍ എത്തിക്കാന്‍ തടസമായതെന്നാണ് വിശദീകരണം. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ പകരം സംവിധാനം ഒരുക്കാന്‍ പ്രയാസപ്പെട്ടു. തുടർന്ന് ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും […]

India National

കേരളത്തിലെ ‘ഓക്‌സിജന്‍ നഴ്സുമാര്‍’ ഉള്‍പെടെ 12 സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പ്രശംസ

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഓക്സിജന്‍ നഴ്സുമാര്‍ ഉള്‍പെടെ 12 സംരംഭങ്ങളാണ് പ്രശംസനാര്‍ഹമായത്. ഇവ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി. കേരളത്തിലെ ഓക്‌സിജന്‍ നഴ്സുമാര്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനായിരുന്നു ഓക്‌സിജന്‍ നഴ്സുമാരുടെ സേവനം ഉപയോഗിച്ചത്. […]

India National

ഇന്ത്യക്ക് 1200 സിലിണ്ടറുകളെത്തിച്ച് ബ്രിട്ടന്‍

കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബ്രിട്ടന്‍റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി […]

India National

മിനിറ്റുകള്‍ മാത്രം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടു; ആന്ധ്രയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

ടാങ്കര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രപ്രദേശില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ശ്രീ വെങ്കടേശ്വര രാംനരയ്ന്‍ റുയ ആശുപത്രിയിലെ ഐസിയുവിലാണ് മരണമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഏതാനും മിനിറ്റുകള്‍ മാത്രമാണ് വൈകിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓക്സിജന്‍റെ അഭാവം മൂലം മരണം നടന്നതയി ജില്ലാ കലക്ടര്‍ എം ഹരി നാരാണയും വ്യക്തമാക്കി. 11 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ […]

India

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് മാത്രമായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. രാജ്യതലസ്ഥാനത്ത് പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന കേന്ദ്രനയം പരിശോധിക്കണമെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയം പരിഹരിക്കാൻ ഡൽഹിക്ക് മാത്രമായി വിദഗ്ധ സമിതി രൂപീകരിക്കുന്നതിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് […]

India National

കുറയാതെ കോവിഡ്; പരിഹരിക്കാനാവാതെ ഓക്സിജന്‍ ക്ഷാമം

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കടന്ന സാഹചര്യത്തിലും ഓക്സിജൻ ക്ഷാമം പരിഹരിക്കാനായില്ല. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി. കർണാടകയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,57,229 പേർക്കാണ്. ഓക്സിജൻ ക്ഷാമം കൂടുതൽ നേരിടുന്ന ഡൽഹിയിക്ക് അർഹമായ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ […]

Health India

ബംഗളൂരുവില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു

ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. 24 മണിക്കൂറിനിടെയാണ് ഇവരുടെ മരണം. പൊലീസ് ആശുപത്രിയില്‍ എത്തി സാഹചര്യങ്ങള്‍ പരിശോധിച്ചു. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ എത്തിയില്ലെന്നാണ് വിശദീകരണം. ഓക്‌സിജന്‍ അയച്ചിട്ടില്ലെന്നാണ് മൈസൂരില്‍ നിന്നുള്ള വിവരം. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച കല്‍ബുര്‍ഗിയില്‍ നാല് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ബംഗളൂരു ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന […]

Kerala

വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കണമെന്ന് സുപ്രിംകോടതി

തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ്, ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. പ്ലാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. വേദാന്ത കമ്പനിയെ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട് സ്വന്തം നിലയ്ക്ക് അവിടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കണം. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി നിലപാടിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുകൂലിച്ചു. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് […]

Health India

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗ്; ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി. 480 മെട്രിക് ടൺ ഓക്‌സിജൻ പൊലീസ് സുരക്ഷയോടെ ഡൽഹിയിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹർജി നാളെ പരിഗണിക്കാനായി മാറ്റിയത്. സ്വകാര്യ ആശുപത്രി സമർപ്പിച്ച ഹർജിയിലായിരുന്നു അസാധാരണ സിറ്റിംഗ്. ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ […]