ഓക്സഫോഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരിശോധനയിലെന്ന് അധികൃതര്‍. എന്നാല്‍ എല്ലാം പ്രതീക്ഷിച്ചപോലെയാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നതെന്നും സ്വതന്ത്ര കണ്ടെത്തൽ. ഓക്സഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ കൃത്യത പരിശോധിക്കാനാവുന്ന പുതിയ വിദ്യ ബ്രിസ്റ്റൺ യൂണിവേഴ്സിറ്റി വികസിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. ഈ വാക്സിന് മുന്നോട്ടുവെക്കുന്ന ജനിതക നിർദ്ദേശങ്ങൾ വാക്സിന്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന വിദ്യയാണ് യൂണിവേഴ്സിറ്റി വികസിപ്പിച്ചിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ ശരീരത്തിനകത്തെ പ്രവർത്തനങ്ങളുടെ ആയിരക്കണക്കിന് […]
Tag: Oxford COVID Vaccine
ഓക്‌സ്‌ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്ന ഡോക്ടര്‍ മരിച്ചു
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രണ്ട് തരം വാക്‌സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് ബ്രസീലില്‍ നല്‍കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോള്‍ മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനാണ് രണ്ടാമത്തെ സംഘത്തിന് നല്‍കുന്നത്. മരിച്ച ഡോക്ടര്‍ക്ക് […]
ഓക്‌സ്ഫഡ് വാക്‌സിന്റെ അവസാന ഘട്ടപരീക്ഷണത്തിന് ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ
കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ശ്രദ്ധേയമായത്. ഈ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്നാണ് ബയോടെക്‌നോളജി വകുപ്പ്(ഡി.ബി.ടി) ഇപ്പോള്‍ പറയുന്നത്. ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്‌നാട് വെല്ലൂര്‍ […]