ഓര്‍ത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രിംകോടതിയില്‍. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും സുപ്രിംകോടതിയിലെ അന്തിമ വിധി നടപ്പാക്കിയില്ല എന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ പരാതി. വിധി നടപ്പാക്കാന്‍ തയാറാണെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രിംകോടതിയുടെ അന്തിമ വിധി.