India

മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും

ത്യണമൂല്‍- ബിജെപി പോര് കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക്. സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ എത്തുന്ന മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ ജൂലൈ 25 മുതല്‍ ഉള്ള 5 ദിവസം ഡല്‍ഹി തങ്ങാനാണ് മമത ബാനര്‍ജിയുടെ തിരുമാനം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ മമത ബാനര്‍ജി 10 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപി വിരുദ്ധ സഖ്യം എന്ന ആശയം മുന്നോട്ട് വച്ച കത്ത് നല്‍കിയിരുന്നു. അന്ന് ആ കത്ത് സ്വീകരിച്ച […]

Kerala

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

കടൽക്ഷോഭമുണ്ടായ തീരമേഖലയ്ക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.സി വിഷ്ണുനാഥാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഭീതിയോടെയാണ് തീരദേശ ജനത താമസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. തിര മേഖലയിൽ ദുരന്തം ദുരിതമായി പെയ്തിറങ്ങുന്നു. ഒമ്പത് തീരദേശ ജില്ലകൾ തകർന്നു. തീരമേഖലയ്ക്ക് 12000 കോടി രൂപ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചത്. 12 രൂപയുടെ പണി പോലും […]

Kerala

എല്‍.ഡി.എഫ് വിജയം മൃദു ഹിന്ദുത്വത്തിന്‍റെ നേട്ടമെന്ന് പ്രതിപക്ഷം

എല്‍.ഡി.എഫ് വിജയം മൃദു ഹിന്ദുത്വത്തിന്‍റെ നേട്ടമെന്ന് പ്രതിപക്ഷം നിയമസഭയില്‍. മൃദു ഹിന്ദുത്വം കൂടിയത് കൊണ്ടാണ് ഭരണപക്ഷത്ത് എം.എല്‍.എമാര്‍ കൂടിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയതയുടെ ഗുണം എല്‍.ഡി.എഫിന് കിട്ടിയെന്ന് മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് വിജയം വര്‍ഗീയ സമവാക്യങ്ങളുടെ നേട്ടമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. അതേസമയം ലക്ഷ ദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞു. ഇന്ത്യയിലാണ് കിരാത നിയമങ്ങൾ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന […]

Kerala

”വ്യാപനം കുറക്കാനായി എന്ന് ആദ്യം പറഞ്ഞു, മരണനിരക്ക് കുറച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്”- നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം

രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്നാമത്തെ തരംഗം വരുമ്പോള്‍ എന്ത് ചെയ്യുമെന്ന് നയപ്രഖ്യാപനത്തിലില്ല. ആദ്യം പറഞ്ഞത് വ്യാപനം കുറക്കാനായി എന്നാണ്. മരണ നിരക്ക് കുറയ്ക്കാനായി എന്നാണ് ഇപ്പോഴത്തെ അവകാശവാദമെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. മരണനിരക്കിനെക്കുറിച്ച് ഐ.എം.എ ഉള്‍പ്പടെയുള്ളവര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് പരിശോധിക്കണം. പോസ്റ്റ് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ പരാതി ഉയരുന്നുണ്ട്. മരണ നിരക്ക് സര്‍ക്കാര്‍ മനപ്പൂര്‍വം കുറച്ചാല്‍ ആനുകൂല്യം കിട്ടാതെ വരും. മഹാമാരിയുടെ പശ്ചാതലത്തില്‍ പുതിയ […]

India

ഇന്ധന വില വർധനവിനെതിരെ പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

ഇന്ധന വില വർധനവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. സഭ നിർത്തിവച്ച് വില വർധന ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ നോട്ടീസ് അധ്യക്ഷൻ അനുവദിച്ചില്ല. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭ ഒരു മണി വരെ നിർത്തിവെച്ചു. “ആദ്യ ദിവസം കടുത്ത നടപടിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെ പരാമർശിച്ച് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ്, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന തുടങ്ങിയവക്കിടയിലാണ് […]

India

കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി രാഷ്ട്രപതി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

‘ആത്മനിർഭര്‍ ഭാരതിലൂടെ കർഷകരുടെ നില മെച്ചപ്പെടുത്തുകയാണ് സർക്കാർ. കർഷകർക്കുവേണ്ടി താങ്ങുവില ഉയർത്തി. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കു വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്’ എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. കര്‍ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ സര്‍ക്കാരിന് ഇന്‍റലിജൻസ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമര്‍ശനവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

India

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസടക്കം 16 പ്രതിപക്ഷ പാ൪ട്ടികൾ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പാർലമെന്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം ഘട്ടം. […]

Kerala

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സർക്കാർ നിയസമഭയെ കരുവാക്കുന്നുവെന്ന് പ്രതിപക്ഷം. എന്‍ഫോഴ്സെമെന്‍റ് ഡയറക്ടറേറ്റിന് അവകാശലംഘന നോട്ടീസ് നല്‍കിയ സ്പീക്കറുടെ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് ഫയലുകള്‍ ശേഖരിച്ച വിജിലന്‍സിന് എന്ത് കൊണ്ട് നോട്ടീസ് നല്കിയില്ലെന്ന് വി.ഡി സതീശനും ചോദിച്ചു. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സി ഫയല്‍ പരിശോധിക്കുന്നത് എങ്ങനെ സഭയില് മുഖ്യമന്ത്രി നല്കുന്ന ഉറപ്പു പാലിക്കുന്നതിന് തടസമാക്കുന്നു. ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാകുമെന്നതെങ്ങനെ, 11ന് നടക്കാനിരുന്ന പ്രിവിലേജ് കമ്മറ്റി […]

Kerala

ശിവശങ്കറും ബിനീഷും അറസ്റ്റില്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, സര്‍ക്കാരിന് ഇരട്ടപ്രഹരം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ‍ സെക്രട്ടറി ശിവശങ്കറിന്‍റെ അറസ്റ്റിന് പിന്നാലെ മയക്കുമരുന്ന് കേസിലെ പണ ഇടപാടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കൂടി കുരുങ്ങിയത് സി.പി.എമ്മിനും സര്‍ക്കാരിനും ഇരട്ട പ്രഹരമായി മാറി. ശിവശങ്കര്‍ വിഷയത്തെ പ്രതിരോധിക്കാനായി സര്‍വ്വ ആയുധങ്ങളും പുറത്തെടുക്കുന്ന ഘട്ടത്തിലാണ് ബിനീഷിനെ ബംഗളൂരുവില്‍ ഇ.ഡി വലയിലാക്കിയത്. ബിനീഷിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് എ. വിജയരാഘവന്‍ പ്രതികരിച്ചത്. സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ കള്ളപ്പണ ഇടപാടുകള്‍ക്ക് സഹായം ചെയ്തതാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കുടുക്കിയത്. ഇത് […]

India National

”പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണം”- മോദി

പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് മോദി. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആർട്ടിക്കിൾ 370 റദ്ദാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ഇവര്‍ ഭരണത്തിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു. ‘ഇങ്ങനെയൊരു പരാമർശം നടത്തി ബീഹാറിൽ വോട്ട് ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടെന്നോ? ഇത് ബീഹാറികൾക്കൊരു അപമാനമല്ലേ? രാജ്യത്തെ സംരക്ഷിക്കാൻ മക്കളെ അതിർത്തിയിൽ അയക്കുന്ന സംസ്ഥാനത്തിന് അപമാനമല്ലേ?’ മോദി പറഞ്ഞു. നേരത്തെ യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തിൽ ദർശനത്തിന് […]