Uncategorized

കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് തുടങ്ങും, നേതാക്കള്‍ ഡല്‍ഹിയില്‍

കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് […]

Kerala

ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടമുണ്ടായത്. ഉമ്മന്‍ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Kerala

മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കെന്ന് ചെന്നിത്തല;

നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് കോൺഗ്രസിന്‍റെ മറുപടി. ഉദ്യോഗാർഥികൾ പറയുന്നത് കേൾക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. പി.എസ്.സി ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻചാണ്ടി കണ്ണൂരിൽ പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീണ് എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 4125 […]

Kerala

അക്രമരാഷ്ട്രീയത്തിന്‍റെ ഭരണമാണ് ഇടത് പക്ഷത്തിനെന്ന് ഉമ്മന്‍ ചാണ്ടി

”സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴായി” എല്‍.ഡി.എഫ് ഭരണം അക്രമ രാഷ്ട്രീയത്തിന്‍റേതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴായി. ചെറുപ്പക്കാരോട് കാണിച്ചത് കടുത്ത ക്രൂരതയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട് കുമ്പളയില്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala

ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി

ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. 2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യു.ഡി.എഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല. കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ […]

Kerala

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി

നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് – കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തെരഞ്ഞെടുപ്പ് സമിതിയുടെ തലപ്പത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തുന്നത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു. മുസ്‌ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. അഞ്ച് സീറ്റുകള്‍ അധികാണ് ലീഗ് […]

Kerala

കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി

മുതിര്‍ന്ന നേതാവ് കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി. തോമസ് സമുന്നത നേതാവാണ്. കെ.വി തോമസ് ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പ്രകടന പത്രികക്കായി ശശി തരൂര്‍ കേരളപര്യടനം നടത്തും. യുവാക്കളുമായി സംവദിക്കും. ഓരോ സമിതിയംഗങ്ങൾക്കും ജില്ലകളുടെ ചുമതല. ജനങ്ങളുടെ ആവശ്യമറിഞ്ഞ പ്രകടനപത്രിക പുറത്തിറക്കും. ആരുടെ പരാതിയും കേൾക്കും പരിഹരിക്കും. ജില്ലാ തല തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സീറ്റുവിഭജനത്തില്‍ പരസ്യ ചര്‍ച്ചയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. […]

Kerala

ഉമ്മന്‍ചാണ്ടി നയിക്കും; സമിതിയില്‍ 10 അംഗങ്ങള്‍

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും. ഉമ്മൻചാണ്ടി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് നിയന്ത്രണ സമിതി ചെയർമാനാകും. പത്തംഗ സമിതിയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം മാത്രമാണ് ലക്ഷ്യമെന്നും സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവെപ്പ് ഉണ്ടാവരുതെന്നും ഹൈക്കമാൻഡ് നേതാക്കൾക്ക് നിർദേശം നൽകി. ജയിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കൂവെന്ന് എ കെ ആന്‍റണി പറഞ്ഞു. കെ സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, വി എം സുധീരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരൻ, […]

Kerala

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി തലവനാകും

ഉമ്മൻചാണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനാകും. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക. നേരത്തെ ഈ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. എന്നാല്‍ […]

Kerala

‘മുഖ്യമന്ത്രി പദവി; ഒരു ടേം ഉമ്മന്‍ ചാണ്ടിക്കെന്നത് പ്രചരണം മാത്രം, പദവി പങ്ക് വെക്കുമെന്നത് അഭ്യൂഹം’ ചെന്നിത്തല

മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം നൽകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ് ഇതെന്നും അന്തരീക്ഷത്തിൽ പല അനാവശ്യ ചർച്ചകളും നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാനാണ് ഡൽഹിയിൽ എത്തിയത്’ മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ ഒരു […]