സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. (online class kerala) പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളില്‍ കൊവിഡ് പോസിറ്റീവ് ആയവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ച് നല്‍കണം. അതിനായി ആരോഗ്യ വകുപ്പിന്റെ സഹകരണം തേടാം. അധ്യാപകര്‍ നിരന്തരമായി കുട്ടികളുമായി […]
Tag: Online class
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും; വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടല്‍
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.(digital class kerala) പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാകിരണം. ‘ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനൊപ്പം അതത് പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി കണക്ടിവിറ്റി പ്രൊവൈഡേഴ്‌സ് ആയിട്ടുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. അത്യപൂര്‍വം പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെല്ലാം കണക്ടിവിറ്റി നല്‍കാന്‍ സാധിക്കും’. സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി […]
ലാപ്‌ടോപിന് അപേക്ഷിച്ച് ഒരു വര്‍ഷം; ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാതെ ഇപ്പോഴും തീരമേഖലയിലെ കുട്ടികള്‍
മലയോരമേഖലകളിലും വനപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ മാത്രമല്ല സംസ്ഥാനത്ത് ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ക്ക് പുറത്തുള്ളത്. തീരദേശത്തെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും ഡിജിറ്റല്‍ ഡിവൈഡ് നേരിടുന്നുണ്ട്. വീടുകളില്‍ സ്വന്തമായി ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ പദ്ധതി പ്രകാരം ലാപ്‌ടോപിന് അപേക്ഷിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു തുടര്‍നീക്കവും ഉണ്ടായില്ല. മന്ത്രി മണ്ഡലത്തിലുള്‍പ്പെട്ട തിരുവനന്തപുരം, ശംഖുമുഖം കണ്ണാന്തുറ തീരത്തെ സൂസിയെന്ന വീട്ടമ്മയുടെ വീട്ടില്‍ രണ്ട് മക്കളായ അലീഷയും, ആല്‍വിനും അവരുടെ കൂട്ടുകാരായ സോനയും സീനയുമാണ് പഠിക്കുന്നത്. അലീഷയും […]
വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി; രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍
ഉന്നത വിദ്യാഭ്യാസ പുനഃസംഘാടനത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനായി 3 മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കും. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പദ്ധതി രൂപീകരിക്കും. വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്ക് 10 കോടിയും നോളജ് സൊസൈറ്റിക്ക് 300 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിൽ
പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിലൂടെയാക്കുന്നു. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ […]
‘നെറ്റ്‌വർക്ക് പരിധിക്ക് പുറത്ത്’ ഇപ്പോഴും ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ വിദ്യാർത്ഥികൾ
നെറ്റ്‌വർക്ക് പരിധിക്ക് പുറത്തായതോടെ ഓൺലൈൻ പഠനം ലഭ്യമാകാതെ ഒരുകൂട്ടം വിദ്യാർത്ഥികൾ. മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുരിക്കലമ്പാട് പ്രദേശത്തെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ. ഈ കുട്ടികള്‍ ക്ലാസുകൾ കേൾക്കാൻ ഉയരമുളള സ്ഥലങ്ങൾ തേടി പോകേണ്ട ഗതികേടിലാണ്. കൊവിഡിനെ തുടർന്ന് പഠനം ഓൺലൈനിലേക്ക് മാറിയതോടെയാണ് ഇവർ ദുരിതത്തിലായത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതിനാൽ ക്ലാസുകൾ കേൾക്കാൻ ഉയർന്ന സ്ഥലങ്ങളിലെ റബർത്തോട്ടങ്ങളിലും വീടിന്റെ മുകളിലും പോകണം. എന്നാൽ പോലും ക്ലാസുകളിൽ പങ്കെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 270 കുടുംബങ്ങളിലെ കുട്ടികളാണ് നെറ്റ്‌വർക്കിന്റെ പുറത്ത് നിൽക്കേണ്ടി വരുന്നത്. പ്രശ്‌നം […]
സ്വകാര്യ സ്കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു
കോവിഡ് പ്രതിസന്ധി കാരണം പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂളുകള്‍ ഫീസും കോവിഡ് പ്രതിസന്ധി കാരണം പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂളുകള്‍ ഫീസും. സ്വകാര്യ സ്കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു. ഇതോടെ മാനസിക പ്രയാസത്തിലായി രക്ഷിതാക്കളും വിദ്യാര്‍ഥികളും. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പ്രതസന്ധിയിലായത്. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് സലീം. ഇദ്ദേഹത്തിന്‍റെ നാലുമക്കള്‍ പഠിക്കുന്നത് നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ സ്കൂളില്‍. തനിക്ക് […]