ഉള്ളി വില വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉള്ളി പൂഴ്ത്തിവെക്കലും വർധിക്കുന്നു. കൃഷിയിടത്തിൽ തന്നെ ഉള്ളി സംഭരിച്ച് വില വർധിക്കുന്നതിനനുസരിച്ച് വിൽപ്പന നടത്തുകയാണ് ചെയുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.മഴക്കാലത്ത് ഈർപ്പം കളയാൻ ഉപയോഗിക്കുന്നതിനാണ് ഈ രീതിയിൽ ഉള്ളി സൂക്ഷിക്കുന്നത്. സവോളയുടെ വിളവെടുപ്പ് കഴിഞ്ഞെങ്കിലും പല സ്ഥലത്തും ഉള്ളി മാർക്കറ്റിലേക്ക് എത്തിക്കുന്നില്ല. കൂടുതൽ വില കിട്ടുന്നതിനായി ഉള്ളി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അധികകാലം കേടുവരാതെ ഉള്ളി സൂക്ഷിക്കാനാകും എന്നതിന്നലാണ് ഈ രീതി അവലംബിക്കുന്നത്. ഉള്ളി പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കുന്നുണ്ടോ എന്നറിയാൻ […]
Tag: ONION
മാനം തൊട്ട് ഉള്ളി വില
ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. ഉള്ളിവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വില നിയന്ത്രിക്കാനായി ഉള്ളിയുടെ കയറ്റുമതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്. ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉള്ളി ജനുവരി പകുതിയോടെ മാത്രമേ രാജ്യത്ത് എത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. സമാന സാഹചര്യം ഉണ്ടായ 2015-16 കാലത്താണ് രാജ്യം അവസാനമായി ഉള്ളി ഇറക്കുമതി ചെയതത്. അതും […]