കടുവാ ഭീതി നിലനിൽക്കുന്ന വയനാട് ബത്തേരിയിൽ പുലികളെയിറക്കി ഓണാഘോഷം. നഗരസഭയുടെ ഹാപ്പി ഇൻഡക്സ് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നഗരത്തിൽ പുലിക്കളി സംഘടിപ്പിച്ചത്. തൃശൂർ ജില്ലയിൽ നിന്നുള്ള പത്ത് പുലികൾ നഗര ഹൃദയം കീഴടക്കി. വനത്തോട് ചേർന്നു കിടക്കുന്ന നഗരമാണ് ബത്തേരി. നാളുകളായി കടുവ ആക്രമണങ്ങളുടെ ഭീതി നിഴലിക്കുന്ന ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ട നഗരസഭ. ഓണാഘോഷത്തിന് ഒപ്പം സന്തോഷ സൂചിക ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തിൽ പുലികളെ ഇറക്കിയത്. ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായാണ് നഗരസഭയും കേരള അക്കാദമി ഓഫ് […]
Tag: Onam
ഓണാഘോഷത്തിനിടയിലും കർമനിരതൻ; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്
മാവേലി വേഷത്തിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രം പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജ്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടയിൽ മാവേലി വേഷം ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രമാണ് കേരള പൊലീസ് പങ്കുവച്ചത്. ‘മാവേലി കഥയെഴുതുകയാണ്’ എന്ന അടിക്കുറിപ്പും ചിത്രത്തിനു നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 6.30ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ […]
ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ മാവേലി വന്നപ്പോൾ
ഓണം കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ളിടത്തെല്ലാം ഉണ്ട്. ഇത്തവണ ഓണം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വരെ എത്തിച്ചിരിക്കുകയാണ്. മൂന്ന് ചക്രമുള്ള സൈക്കിൾ റിക്ഷയിലാണ് മാവേലി ടൈംസ് സ്‌ക്വയറിൽ വന്നിറങ്ങിയത്. പിന്നാലെ തന്നെ നർത്തകർ മാവേലിയെ വിളിച്ച് തങ്ങൾക്കൊപ്പം നൃത്തം ചെയ്യിപ്പിച്ചു. ടൈംസ് സ്‌ക്വയറിൽ കശപിശ നടക്കുമ്പോൾ മാവേലി അവരെ പിടിച്ചുമാറ്റി സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നൽകുന്നതും വിഡിയോയിൽ കാണാം.
ഇപോസ് മെഷീന് തകരാര്‍: ഓണക്കിറ്റ് വിതരണം ഭാഗികമായി തടസപ്പെട്ടു
ഇപോസ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഭാഗികമായി തടസപ്പെട്ടു. ഭാഗികമായി മാത്രമാണ് വിതരണം തടസ്സപ്പെട്ടതെന്നും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചുള്ള കിറ്റ് വിതരണം നടക്കുന്നുണ്ടെന്നും റേഷന്‍ കടയുടമകള്‍ അറിയിച്ചിട്ടുണ്ട്. മുമ്പും ഇത്തരത്തില്‍ കിറ്റ് വിതരണത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. തകരാര്‍ ഉടന്‍ തന്നെ പരിഹരിച്ച് കിറ്റ് വിതരണം സുഗമമാക്കാന്‍ ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 7 വരെയാണ് കിറ്റുകളുടെ വിതരണം. 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇന്നും മഞ്ഞക്കാര്‍ഡുടമകള്‍ക്കാണ് […]
ഇന്ന് അത്തം; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുമാത്രം; ഘോഷയാത്ര ഇല്ല
ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. മലയാളിയുടെ ഓണക്കാലം ഇന്ന് ആരംഭിക്കുന്നു. വീടുകൾക്ക് മുന്നിൽ ഇന്ന് മുതൽ പൂക്കളങ്ങൾ ഒരുങ്ങും. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാൽ ഇന്നും നാളെയും അത്തമാണെന്ന് പറയാം. കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ. ഓണദോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ […]
രണ്ടാഴ്ച ലോക്ക്ഡൗണില്ല:ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, മാനദണ്ഡം പാലിച്ച് ബുധനാഴ്‌ച മുതല്‍ മാളുകള്‍ തുറക്കും
മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഓണവിപണികള്‍ ഇന്നു മുതല്‍ സജീവമാകും.ലോക്ഡൗണിൽ ആഭ്യന്തരടൂറിസം മേഖലക്കുണ്ടായ നഷ്ടം 3000 കോടി രൂപയാണെന്നാണ് ഇന്നലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്. ഇത്തവണ വെർച്വലായി ഓണഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ബീച്ചുകൾ ഉൾപ്പടെ തുറസായ ടൂറിസം മേഖലകൾ ഇതിനകം തുറന്ന് […]
ഓണച്ചന്തകൾ ഓഗസ്റ്റ് 14 മുതൽ ; സപ്ലൈകോ ഓൺലൈൻ വിപണനത്തിലേക്ക്
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ സംവിധാനം സജ്ജമെന്നും മന്ത്രി. തിരുവനന്തപുരം കേന്ദ്രമാക്കി സപ്ലൈകോ ഓൺലൈൻ വിപണനം ആരംഭിക്കും. ഓണകിറ്റിൽ 17 ഇനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തെ കർഷകരുടെ ഭക്ഷ്യ ഉത്പ്പന്നങ്ങൾ കൂടി കിറ്റിൽ ഉൾപ്പെടുത്തുമെന്നും റേഷൻ കാർഡ് സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലമായതുകൊണ്ട് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യപ്രദമായ ഇടങ്ങൾ പരിഗണിച്ചാകും വില്പനയ്ക്കുള്ള സ്ഥലങ്ങൾ കണ്ടെത്തുക. നിയമസഭാമണ്ഡല അടിസ്ഥാനത്തിലുള്ള […]
നാളെ അത്തം: തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല
കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയില്ല. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം. നാളെയാണ് അത്തം. കൊച്ചി രാജഭരണകാലത്ത് നടന്നിരുന്ന അത്തച്ചമയത്തിന്‍റെ സ്മരണകളുയര്‍ത്തിയാണ് വര്‍ണ്ണശബളമായ ഘോഷയാത്ര നടന്നിരുന്നത്. പതിനായിരങ്ങളാണ് അത്തം ഘോഷയാത്ര കാണാന്‍ എക്കാലവും തൃപ്പൂണിത്തുറയിൽ എത്താറുള്ളത്. 2018ല്‍ പ്രളയത്തെ തുടര്‍ന്ന് അത്താഘോഷ പരിപാടികള്‍ ചുരുക്കിയിരുന്നു. എന്നാല്‍ ഘോഷയാത്ര പതിവുപോലെ നടന്നിരുന്നു. ഇത്തവണ കോവിഡ് വീണ്ടും പ്രതീക്ഷ തെറ്റിച്ചു. […]