Kerala

ഒമിക്രോൺ; മന്ത്രിസഭായോഗം വിലയിരുത്തും

സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. കെ-റെയിലിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇതും ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. ലൈഫ് പദ്ധതി നടത്തിപ്പിൽ തദ്ദേശ കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന് ഇന്ന് പരിഹാരം ഉണ്ടായേക്കും. വകുപ്പ് മേധാവികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായ നിർദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും. അപേക്ഷകളുടെ […]

Kerala

ഒമിക്രോൺ കേസുകളിൽ വർധന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു.എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]

Kerala

29 പേര്‍ക്ക് കൂടി ഒമിക്രോണ്‍: ഇതുവരെ 42 പേരെ ഡിസ്ചാര്‍ജ്; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ […]

Kerala

45 പേര്‍ക്ക് കൂടി ഒമിക്രോണ്‍, അതീവ ജാഗ്രത തുടരണം; വീണാ ജോര്‍ജ്

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ […]

India

ഒമിക്രോൺ വ്യാപനം; സുപ്രിംകോടതിയിൽ നിയന്ത്രണം

ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ നിയന്ത്രണം. സുപ്രിംകോടതി വീണ്ടും വിഡിയോ കോൺഫറസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്നലെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ […]

Kerala

ഒമിക്രോൺ വ്യാപനം; പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കർശന ജാഗ്രത വേണം: ആരോഗ്യമന്ത്രി

ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഉണ്ടാകാതിരിക്കാൻ കർശന ജാഗ്രത വേണം. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കർശന ജാഗ്രത വേണം. കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്നതിൽ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് വാക്സിനേഷൻ സ്‌പെഷ്യൽ ഡ്രൈവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നാളെ അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ എത്തുമെന്ന് മന്ത്രി അറിയിച്ചു. 15 നും 18 നും ഇടയിലുള്ള കുട്ടികളുടെ […]

India

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽ നിന്നെത്തിയ 52കാരനാണ് മരണപ്പെട്ടത്. ഡിസംബർ 28നാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണകാരണം കൊവിഡല്ല എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് ഒമിക്രോൺ ബാധിച്ചിരുന്നു എന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് എപ്പോഴാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. ഇന്നലെ രാജ്യത്ത് 13,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് […]

India

ഒമിക്രോൺ കേസുകൾ ആയിരം കടന്നു: രാജ്യത്ത് അതിജാഗ്രത

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമിക്രോൺ കേസുകൾ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോൺ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയിൽ കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 5368 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. ബിഹാറിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.

International

ഒമിക്രോൺ വ്യാപനം; പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കും;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കുമെന്ന് എച്ച് ഒ തലവൻ വ്യക്തമാക്കി. ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കുമെന്ന് എച്ച് ഒ തലവൻ വ്യക്തമാക്കി. ഇപ്പോൾ തന്നെ മന്ദഗതിയിൽ […]

Kerala

ഒമിക്രോൺ ജാഗ്രത; രാത്രികാല നിയന്ത്രണം ഇന്ന് മുതൽ

രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്ക് കർശന നിയന്ത്രണമാണ്. അതേസമയം ശബരിമല -ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും […]