Uncategorized

വിഷ്ണു വിനോദിന്റെ സെഞ്ച്വറി, ശ്രേയസിന്റെ നാല് വിക്കറ്റ്; ഒഡീഷയെ 78 റൺസിന് തകർത്തെറിഞ്ഞ് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് 78 റൺസ് ജയം. ആളൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (120) സെഞ്ച്വറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208ന് ഓൾഔട്ടായി.(Vijay Hazare Trophy Kerala won over Odisha by 78 runs) നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്റെ മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ […]

Cricket Sports

വിജയ് ഹസാരെ ട്രോഫി: നിരാശപ്പെടുത്തി സഞ്ജു; ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച

വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ […]

HEAD LINES National

ആംബുലൻസ് കിട്ടാനില്ല, റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിലാണ് സംഭവം. ആംബുലൻസ് കിട്ടാതായതോടെ യുവതി പെരുവഴിയിൽ വെച്ച് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു. ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ആംബുലൻസ് കിട്ടാതെ വന്നതോടെ യുവതിയെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ ബിന്ദിയയുടെ പ്രസവവേദന രൂക്ഷമായി. ഇതേത്തുടർന്നാണ് യുവതി റോഡരികിൽ പ്രസവിക്കാൻ നിർബന്ധിതയായത്. മറ്റൊരു […]

National

ഒഡിഷയിൽ ബസ് അപകടത്തിൽപ്പെട്ടു; 12 പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ഒഡിഷയിലുണ്ടായ ബസ് അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽനാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരുക്കേറ്റു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടം നടന്നത്. രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡിഷ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസ്സും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത്.

Kerala

രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ്: റെയില്‍വേ മന്ത്രി രാജിവെയ്ക്കണമെന്ന് സുധാകരന്‍

രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത് ”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷയില്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം […]

National

കാലുകളിൽ കാമറയും മൈക്രോ ചിപ്പും;ഒഡീഷയിൽ ചാരപ്രാവി’നെ പിടികൂടി

കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയിൽ പിടികൂടി.ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്.

National

ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലമറിയാം

തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്‌കര്‍ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, പുഷ്‌കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് […]

National

ഉത്തരാണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്; പുഷ്‌കര്‍ സിംഗ് ധാമിക്ക് നിര്‍ണായകം

തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി. സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും പോര്‍ക്കളത്തിലുണ്ട്. […]

National

പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ

പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. 13 പേരടങ്ങിയ സംഘമാണ് ഒഡീഷയിലെ ബെർഹാംപൂരിൽ നിന്ന് പിടിയിലായത്. അന്തർ സംസ്ഥാന അൾട്രാ സൗണ്ട് റാക്കറ്റ് സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇവരിൽ നിന്ന് രണ്ട് അൾട്രാസൗണ്ട് മെഷീനുകളും 18,200 രൂപയും കണ്ടെടുത്തു. ഒരു വീട്ടിൽ തന്നെ സജ്ജീകരിച്ച ക്ലിനിക്കിലാണ് സംഘം പ്രവർത്തനം നടത്തിവന്നിരുന്നത്. 11 ഗർഭിണികൾ ഇവിടെ ഉണ്ടായിരുന്നു. വീട്ടുടമ അടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി ഈ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ടെന്നും 7,000 മുതൽ 15,000 […]

National

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് സീനിയേഴ്സ്; പരാതിയുമായി രക്ഷിതാക്കൾ

ഒഡിഷ മജ്ഹിപാലിയിലെ സാംബല്‍പൂര്‍ പ്രൈവറ്റ് റസിഡൻഷ്യൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രം​ഗത്ത്. ഏപ്രില്‍ 17 നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ക്രൂരമായ റാഗിങ്ങിനിരയായത്. ഒഡിഷയിലെ വിദ്യാഭ്യാസ വകുപ്പിനാണ് രക്ഷിതാക്കൾ പരാതി സമര്‍പ്പിച്ചത്. കുട്ടിയെ സ്‌കൂള്‍ ഹോസ്‌റ്റലില്‍ വെച്ച് സഹപാഠികള്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ശാരീരികമായി ആക്രമിച്ച രണ്ട് പേരുള്‍പ്പടെ ആകെ 8 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം […]