നഴ്സിംഗ് പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും രജിസ്‌ട്രേഷൻ പുതുക്കലും മുടങ്ങുന്നതായി പരാതി. പതിനായിരത്തിലധികം അപേക്ഷകളാണ് നഴ്‌സിംഗ് കൗൺസിലിൽ കെട്ടിക്കിടക്കുന്നത്. ഇതോടെ നിരവധി വിദ്യാർത്ഥികളുടെ തൊഴിലും തുടർപഠന സാധ്യതകളുമാണ് പ്രതിസന്ധിയിലായത്. ജീവനക്കാരുടെ കുറവാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് നഴ്‌സിംഗ് കൗൺസിലിന്റെ വിശദീകരണം മൂന്നര ലക്ഷത്തോളം രജിസ്റ്റേഡ് നഴ്‌സുമാരാണ് കേരളത്തിലുള്ളത്. പഠനം പൂർത്തിയാക്കി ഇറങ്ങുന്നവരുടെ പ്രൈമറി രജിസ്‌ട്രേഷൻ, വിദേശത്തേയ്ക്ക് പോകുന്നവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഞ്ചുവർഷത്തിലൊരിക്കൽ ചെയ്യേണ്ട രജിസ്‌ട്രേഷൻ പുതുക്കൽ എന്നിവയാണ് മുടങ്ങിയത്. നഴ്‌സിംഗ് കൗണ്ഡസിലിൽ അപേക്ഷ നൽകി മാസങ്ങൾ […]
Tag: Nursing Student
കേരളത്തില്‍ നഴ്സിംഗ് പഠനത്തിന് സീറ്റുകളില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
കോവിഡ് ഭീതി മൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് കേരളത്തിലെ നഴ്സിംഗ് പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലെന്ന പരാതി വ്യാപകമാകുന്നു. കോവിഡ് ഭീതിമൂലം സംസ്ഥാനത്തിന് പുറത്തെ നഴ്സിംഗ് പഠനം പലരും ഉപേക്ഷിച്ചതോടെ സംസ്ഥാനത്തെ നേഴ്സിംഗ് കോളേജുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉയർന്ന മാർക്ക് ഉള്ളവർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തുബോള്‍, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. ഇതോടെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേരളത്തില്‍ പഠിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വിദ്യാര്‍ത്ഥികളാണ് […]