സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 24–ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി. യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു […]
Tag: Novak Djokovic
യുഎസ് ഓപ്പൺ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ
യുഎസ് ഓപ്പൺ ടെന്നിസിൻ്റെ പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6. ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.
ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; ടൈറ്റിൽ പോരിൽ കിർഗിയോസിനെ നേരിടും
നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന സെമിയിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ 2-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജൂലൈ 10ന് നടക്കുന്ന ഫൈനലിൽ ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ നേരിടും. ഒമ്പതാം സീഡ് കാമറൂൺ നോറി 6-2ന് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. പിന്നീടുള്ള തുടർച്ചയായ മൂന്ന് സെറ്റുകൾ നേടി ജോക്കോ ഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്നു. […]
വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം
ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിന്റെ 135-ാം പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുൻനിര താരങ്ങൾ ഗ്രാൻഡ് സ്ലാം കനവുകൾക്ക് ചിറകുപകരാൻ ലണ്ടണിൽ എത്തിക്കഴിഞ്ഞു. ഉദ്ഘാടന ദിനത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺ-വൂവിനെ നേരിടുമ്പോൾ, രണ്ട് തവണ ചാമ്പ്യനായ ആൻഡി മുറെ ജെയിംസ് ഡക്ക്വർത്തുമായി ഏറ്റുമുട്ടും. ലോക്കൽ ഫേവറിറ്റായ എമ്മ റഡുകാനുവും ഇന്ന് സെന്റർ കോർട്ടിൽ മത്സരിക്കും. ബെൽജിയത്തിന്റെ അലിസൺ വാൻ ഉയ്‌റ്റ്‌വാങ്കിനെ എമ്മ നേരിടും. വിംബിൾഡൺ 2022-ന്റെ […]
കളിമൺ കോർട്ടിന്റെ രാജാവ് നദാൽ തന്നെ; ഫ്രഞ്ച് ഓപ്പണിൽ ജോകോവിച്ചിനെ തകർത്ത് സെമിയിൽ
ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവായ താരമാണ് നദാൽ. കഴിഞ്ഞ വർഷം ഫൈനലിൽ ജോകോവിച് നദാലിനെ കീഴടക്കിയിരുന്നു. ഇന്നലത്തെ ജയത്തോടെ ഈ തോൽവിക്ക് പ്രതികാരം ചെയ്യാനും നദാലിനു കഴിഞ്ഞു. ആദ്യ സെറ്റിൽ നദാൽ പൂർണ ആധിപത്യം പുലർത്തി. 6-2 എന്ന സ്കോറിന് ഈ സെറ്റ് നദാൽ സ്വന്തമാക്കി. രണ്ടാം […]
നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ, മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു
ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ന് സെർബിയയിലേക്ക് മടക്കിയയക്കും. വാക്സിൻ എടുക്കാത്തതിനെ തുടർന്നാണ് നടപടി. കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വാക്സിൻ എടുക്കണോ വേണ്ടയോ എന്നതെന്നും ആർക്കും ആരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ സാധിക്കില്ലെന്നും ജോക്കോവിച്ചിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. […]