Uncategorized

പുതിയ സാമ്പത്തിക വർഷം; ആദ്യ ചുവടില്‍ തന്നെ ഇടറിവീണ്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ ചുവടിൽ തന്നെ ഇടറി വീണ് ധനമന്ത്രി നിർമല സീതാരാമൻ. ലഘുസമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ച നടപടിയിലാണ് സർക്കാറിന് കൈ പൊള്ളിയത്. കടുത്ത എതിർപ്പുകളെ തുടർന്ന് ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ ധനമന്ത്രാലയത്തിന് പിൻവലിക്കേണ്ടി വന്നു. സാധാരണരക്കാരനു മേൽ ആഘാതമുണ്ടാക്കുന്ന തീരുമാനം നേരത്തെ വിമർശനവിധേയമായിരുന്നു. നോട്ടക്കുറവാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യമുണ്ടായതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. സേവിങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 4 ശതമാനത്തിൽനിന്ന് 3.5 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശനിരക്ക് 7.1 ശതമാനത്തിൽനിന്ന് […]

Economy India Technology

ക്രിപ്‌റ്റോ കറൻസികൾ ഉടൻ നിരോധിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് ഉടൻ നിരോധിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിലാണ് നിർമല ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾക്ക് മാത്രമാകും രാജ്യത്ത് ഇനി മുതൽ വിനിമയത്തിന് അനുമതിയുണ്ടാകുക. ‘ വിഷയം പഠിക്കാൻ ധനവകുപ്പ് സെക്രട്ടറിക്ക് കീഴിൽ മന്ത്രാലയതല ഉന്നത സമിതിക്ക് രൂപം നൽകിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് സമിതി ശിപാർശ ചെയ്തിട്ടുള്ളത്’ – മന്ത്രി വ്യക്തമാക്കി. നിരോധനക്കാര്യത്തിൽ എംപവേഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ യോഗം വൈകാതെ ചേരുമെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ […]

Economy

സമ്പദ് വ്യവസ്ഥ തിരികെ വരുമെന്ന് നിർമല സീതാരാമൻ

മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥ തിരികെ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബറിൽ ഉൽപാദനവും ഊർജ ഉപഭോഗവും കൂടി. ജി.എസ്.ടി വരുമാനം വർധിച്ചു. വിദേശ നിക്ഷേപം ഏപ്രിൽ മുതൽ ആഗസ്ത് വരെ 13 ശതമാനം വർധിച്ചുവെന്നും നിർമലാ സീതാരാമൻ പറഞ്ഞു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം ഈ വർഷത്തെ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വ൪ഷത്തിലെ ആദ്യ പാദത്തിൽ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടോ അതിലധികമോ പാദങ്ങളിൽ […]