നിപ സംശയം ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന സംശയം ഉയര്‍ത്തിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലയിലേക്ക് തിരിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഉന്നതല യോഗം ചേരും.(Nipah veena george off to kozhikode) നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് […]
Tag: nipah virus
നിപ സംശയം; ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരം, യുവാവിന്റെ നില തൃപ്തികരം
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ. നിപ സംശയമുള്ള നാല് പേർ ചികിത്സയിലാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നിലവിലെ രോഗലക്ഷണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. 2018ൽ തലച്ചോറിനെ ബാധിച്ച രോഗം ഇത്തവണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പനിയും ശ്വാസതടസവും ഉള്ളവർ നിരീക്ഷണത്തിൽ പോകണം. ചുമയും മൂക്കൊലിപ്പുമാണ് പ്രധാന ലക്ഷണമെന്നും രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പർക്ക പട്ടിക തയാറാക്കുമെന്നും ഡോ എ.എസ് അനൂപ് കുമാർ […]
കേരളത്തിന് ആശ്വാസം; നിപ രോഗ വ്യാപനം നിയന്ത്രണവിധേയം
കേരളത്തിന് ആശ്വാസം. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുവെന്നും എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അയവു വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.https://33a845526fc8ffdc709658da641fc32f.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇന്നലെ കൊണ്ട് ചാത്തമംഗലം മുതൽ കൊടിയത്തൂർ ഉൾപ്പെടെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിലെ ഹൗസ് സർവെയ്ലൻസ് പൂർത്തിയായെന്ന് ആരോഗ്യ മന്ത്രി […]
നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. രോഗ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. പൂനെ വൈറോളജി […]
ഏഴ് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ്; ഇതുവരെ 68 പേർ നിപ നെഗറ്റീവ്
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ ഇതുവരെ 68 പേരുടെ സാമ്പിളുകളാണ് നെഗറ്റിവ് ആയതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 274 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. ഇതിൽ 149 പേർ ആരോഗ്യ പ്രവർത്തകരാണ്. ഏഴ് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ആർക്കും തീവ്ര രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് മന്ത്രി പറഞ്ഞു. അസ്വാഭാവിക പനിയോ ലക്ഷണങ്ങളോ പ്രദേശത്ത് ഇല്ല. അത് നല്ല സൂചനയാണെന്നും മന്ത്രി […]
നിപ ആശങ്ക അകലുന്നു; 15 പേരുടെ ഫലം കൂടി നെഗറ്റീവ്
നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തു വന്നത്. റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ […]
നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നിപ (Nipah Virus) ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവർ 257 ആയി. അതിൽ 44 പേർ ആരോഗ്യപ്രവർത്തകരാണ്. കോഴിക്കോട് പരിശോധിക്കുന്ന 36 സാമ്പിളുകളുടെ ഫലം ഇന്ന് അറിയും. പൂനെയിൽ നിന്ന് മറ്റ് അഞ്ച് പേരുടെയും പരിശോധനാ ഫലം വരുമെന്നും മന്ത്രി അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ളത് 51 പേരാണ്. മറ്റ് ജില്ലകളിൽ നിന്നുള്ള 35 […]
നിപ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും, കൂടുതൽ പരിശോധനാഫലം ഇന്നറിയാം
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും.സമ്പർക്ക പട്ടികയിലുള്ള 41 പേരുടെ പരിശോധന ഫലം ഇന്നറിയാം. അതേസമയം ഭോപ്പാലിൽ നിന്നുള്ള വിദഗ്‌ധ സംഘം നാളെ കോഴികോട്ട് എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നാളെ സ്ഥലത്തെത്തും. ചാത്തമംഗലത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ സാമ്പിള്‍ ശേഖരണം കഴിഞ്ഞ ദിവസം നടന്നിരുന്നു. സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ […]
നിപ; ആദ്യഘട്ടത്തിൽ കാട്ടുപന്നികളിൽ നിന്ന് സാമ്പിൾ ശേഖരിക്കേണ്ടതില്ല: മൃഗസംരക്ഷണ വകുപ്പ്
ആദ്യഘട്ടത്തിൽ കാട്ടുപന്നികളിൽ നിന്ന് സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിർേദശം. നിപ വൈറസ് പ്രവേശിച്ചാൽ കാട്ടുപ്പന്നികൾക്ക് ഉടൻ മരണം സംഭവിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് വിശദീകരിച്ചു. ആദ്യം പരിശോധിക്കേണ്ടത് വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് രാവിലെ 10 .30 ന് നടക്കുന്ന ആരോഗ്യ മൃഗസംരക്ഷണ വകുപ്പിന്റെ യോഗത്തിൽ കൈക്കൊള്ളും. അതേസമയം നിപ രോഗം വന്നു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുനെ […]
സമ്പർക്ക പട്ടിക കൂടാൻ സാധ്യത; രോഗ ഉറവിടം കണ്ടെത്താൻ ശ്രമിക്കും: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്
കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടാൻ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്. (veena george nipah virus) ഇന്നലെ 188 കോണ്ടാക്ടുകൾ കണ്ടെത്തി. 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് കൂടുതൽ കോണ്ടാക്ടുകൾ ഉണ്ടാവും. സോഴ്സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും […]