സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് എന്‍ഐഎ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് എന്‍ഫോഴ്സ്‍മെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‍മെന്റ്, എന്‍ഐഎ കോടതിയില്‍ നല്‍കിയ അപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിർത്തു. എന്‍ഫോഴ്സ്മെന്റിനെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡിയും എന്‍.ഐ.എയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച […]
Tag: NIA
സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവം; എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും
സ്വർണക്കടത്ത് കേസിൽ എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും. സ്വർണക്കടത്ത് കേസിലെ 12 പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാകും ഹർജി. നയതന്ത്ര സ്വർണക്കടത്ത് കേസ് രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിലപാട് മുൻ നിർത്തിയാകും ഹർജി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനു ന്യായമായ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷനു കഴിയാതിരുന്നെന്ന ഹൈക്കോടതി നിഗമനം ചോദ്യം ചെയ്യും നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്താണ് വൻതോതിലുള്ള സ്വർണക്കടത്ത് നടന്നത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായിരുന്നു സ്വർണ്ണക്കടത്തെന്നും എൻഐഎ ആരോപിക്കുന്നു. […]
സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം; സന്ദീപ് നായര്‍ മാപ്പു സാക്ഷി
സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആകെ കേസിൽ 35 പ്രതികളാണ് ഉള്ളത്. എൻഐഎ അറസ്റ്റ് ചെയ്തത് 21 പേരെയാണ്. 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഫൈസൽ ഫരീദടക്കം പിടിയിലാകാനുണ്ട്. യുഎപിഎ 15,16,17 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. കുറ്റപത്രത്തിൽ സന്ദീപ് നായർ മാപ്പ് സാക്ഷിയായി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കിറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ്, അഖണ്ഡത […]
കൊവിഡ് കാലത്ത് രാജ്യത്ത് ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി കണ്ടെത്തല്‍
കൊവിഡ് കാലത്ത് ഇന്ത്യയില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്‌കോര്‍ഡ് ഗെയിമിംഗ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഐ.എസ്.ഐ.എസ്. റിക്രൂട്ട്‌മെന്റ് നടത്തിയത്. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഐ.എസ്.ഐ.എസിന്റെ ഇതിനായുള്ള ശ്രമങ്ങള്‍ വെളിവാക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോയ്ക്കും റോയ്ക്കും ലഭിച്ചു. ഇന്ത്യയില്‍ ഐ.എസ്.ഐ.എസ്. മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് നടത്തിയ […]
സ്വർണക്കടത്ത് കേസ്: കൂടുതൽ പ്രതികളെ യു.എ.ഇ നാടുകടത്തിയേക്കും
സ്വർണക്കടത്ത് കേസിൽ റബിൻസ് ഹമീദിന് പിന്നാലെ കൂടുതൽ പ്രതികളെ യു.എ.ഇയിൽ നിന്ന് നാടുകടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കിടയിൽ തിരക്കിട്ട കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 27നാണ് സ്വർണക്കടത്ത് കേസിലെ പ്രധാനിയെന്ന് എൻ.ഐ.എ കരുതുന്ന റബിൻസ് ഹമീദിനെ യു.എ.ഇ നാടുകടത്തുന്നത്. ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാന്‍ എൻ.ഐ.എ ഊർജിത നീക്കത്തിലാണ്. എന്നാൽ മൂന്ന് ചെക്ക് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടേക്കും. റബിൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ […]
ഗ്രേറ്റര്‍ കശ്മീര്‍ എന്‍.ഐ.എ റെയ്ഡ്: മാധ്യമപ്രവര്‍ത്തനം വേട്ടക്ക് കാരണമാക്കുന്നതായി പ്രസ് ക്ലബ്
കശ്മീരിലെ മാധ്യമസ്ഥാപനമായ ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസിലുണ്ടായ എന്‍.ഐ.എ റെയ്ഡിനെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. പത്രമോഫീസില്‍ ഉണ്ടായ റെയ്ഡ് ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രസ് ക്ലബ് അറിയിച്ചു. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസുള്‍പ്പടെ ജമ്മു കശ്മീരിലെ പത്തിടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് റെയ്ഡ് നടത്തിയ അന്വേഷണ സംഘം, മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം നടത്തി എന്നുള്ളതാണ് ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് പരിശോധിക്കാനുള്ള കാരണമെന്ന് പ്രസ് ക്ലബ് കുറ്റപ്പെടുത്തി. വിദേശ ഫണ്ട് കൈപറ്റുന്ന എന്‍.ജി.ഓകളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും […]
സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്; കോടതിയിൽ മാപ്പ് സാക്ഷിയാകാമെന്ന് സന്ദീപ് നായർ
മൊഴി പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സന്ദീപ് നായർ മാപ്പ് സാക്ഷിയായേക്കും. കേസിൽ മാപ്പ് സാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴി പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി. തിരുവനന്തപുരം […]
തിരുവനന്തപുരത്ത് ഭീകര ബന്ധം ആരോപിച്ച് രണ്ട് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ് എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തടിയന്‍റവിട നസീർ ഉൾപ്പെടെയുള്ളവരുമായി ബന്ധമെന്ന് സംശയിക്കുന്നുണ്ട്. ഉത്തർപ്രദ്ദേശ് സ്വദേശിയായ മുഹമ്മദ് ഗുൽ നവാസിന് ലഷ്കർ ഇ തൊയിബ ബന്ധമെന്നാണ് എൻ.ഐ.എ പറയുന്നത്. യു എ […]
കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ
എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി.മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി.മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത് കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. വലിയ സ്വാധീനമുള്ള നേതാക്കൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ട്. എന്‍.ഐ.എ അവരുടെ നിസഹായ അവസ്ഥയിലാണെന്നും സാന്പത്തിക ശ്രോതസുകളിലേക്ക് അന്വേഷണം പോകുമോ എന്ന് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ഭയമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. എന്‍.ഐ.എ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. […]
‘ജലീലിനെ പ്രതി ചേർത്തിട്ടില്ല; ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസ് പ്രതികളെ അറിയുന്ന വ്യക്തിയെന്ന നിലയിൽ’: എൻഐഎ
മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതികളെ അറിയുന്ന വ്യക്തിയെന്ന നിലയിലെന്ന് എൻഐഎ. സ്വപ്‌നയുമായും മറ്റ് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് ആരാഞ്ഞു. നിലവിൽ പ്രതി ചേർക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ മൊഴിയും പ്രതികളുടെ മൊഴികളും പരിശോധിക്കുമെന്നാണ് വിവരം. അതേസമയം, നയതന്ത്ര ചാനൽ വഴി പാഴ്‌സൽ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കൊണ്ടുവന്നതിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് […]