National

വിസാ ചട്ടങ്ങൾ ലംഘിച്ചു; പോപ്പുലർ ഫ്രണ്ട് പ്രർത്തകരുടെ പാസ്പോർട്ട് റദ്ദാക്കും

പോപ്പുലർ ഫ്രണ്ട് പ്രർത്തകരുടെ പാസ്പോർട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുൾ റഹ്മാൻ തുടങ്ങിയവരുടെ പാസ്പോർട്ട്. പാസ്പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന എൻ.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളിൽ ഐ.എച്ച്.എച്ചും ആയ് നടത്തിയ ചർച്ചയും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തൽ. അതിനിടെ തുടർ വിവരങ്ങൾ തേടി എൻ.ഐ.എ എട്ടോളം സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയാണ്. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളിൽ […]

Kerala

പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് […]

Kerala

എന്‍ഐഎ റെയ്ഡ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്. തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇഡിയും എന്‍ഐഎയും എത്തിയത്. വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം ഏഴ് മണിയോടെയാണ് സി പി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് […]

Kerala

25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍

കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. […]

National

ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ ഇബ്രാഹിമിൻ്റെ കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ പുതിയ നടപടി. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം […]

India

ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്ത്; നിർണായക കണ്ടെത്തലുമായി എൻഐഎ

ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ.ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങൾ വഴിയുള്ള ലഹരിക്കടത്തിന് പിന്നിൽ ഒരേ സംഘമെന്നാണ് വിവരം. മുന്ദ്ര കേസ് അന്വേഷിക്കുന്ന എൻഐഎ ടീം കൊച്ചി യൂണിറ്റിൽ നിന്ന് വിവരങ്ങൾ തേടി. ഇന്ത്യൻ മഹാസമുദ്രം വഴി അഫ്ഗാൻ ശ്രീലങ്ക ലഹരിപാത പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പലപ്പോഴായി ഈ പാത വഴി കടത്തി. അടുത്തിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങളിൽ പിടികൂടിയതടക്കം ലഹരിക്കടത്തിൽ ഒരേ സംഘമാണ് […]

India

കശ്മീരിൽ 11 പേർ കൊല്ലപ്പെട്ട സംഭവം; ദേശീയ ഏജൻസി അന്വേഷിക്കും

ഈ മാസം ജമ്മു കശ്മീരിൽ 11 പേർ കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജൻസിയുടെ – ഇന്ത്യൻ ഭീകരവിരുദ്ധ സേന അന്വേഷിക്കുമെന്ന് റിപ്പോർട്ട്. കൊലപാതകങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് ആഭ്യന്തര മന്ത്രാലയം എൻഐഎയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കശ്മീർ പൊലീസ് അന്വേഷിക്കുന്ന 4 കേസുകൾ ഏറ്റെടുക്കും. ഏറ്റവും ഒടുവിലത്തെ കൊലപാതകങ്ങൾ നടന്നത് ഞായറാഴ്ചയാണ്. ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ കുൽഗാം ജില്ലയിലെ വാൻപോയിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മറ്റൊരു ബീഹാറി സ്വദേശിയും ഉത്തർപ്രദേശി സ്വദേശിയും വെടിയേറ്റ് മരിച്ചതിന് […]

Kerala

സമൂഹമാധ്യമങ്ങൾ വഴി ഐ.എസ് പ്രചാരണം; മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

സമൂഹമാധ്യമങ്ങൾ വഴി ഐ.എസ് ആശയ പ്രചാരണം നടത്തിയെന്ന കേസിൽ മൂന്ന് മലയാളികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മലപ്പുറം സ്വദേശി അബു യാഹിയ എന്ന മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഡൽഹി എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ടെലഗ്രാം, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഐ.എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ആരോപണം. ആശയപ്രചാരണത്തിനായി കൂടുതൽ ആൾക്കാരെ റിക്രൂട്ട് ചെയ്‌തെന്നും എൻഐഎ കുറ്റപത്രത്തിൽ […]

Kerala

കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ്; എന്‍ഐഎക്ക് വിടാന്‍ പൊലീസ് ശുപാര്‍ശ

കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ് എന്‍ഐഎയ്ക്കു വിടാന്‍ പൊലീസ് ശുപാര്‍ശ. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ് എന്‍ഐഎയ്ക്കു കൈമാറാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണം എന്നാണ് പൊലീസ് നിലപാട്. സംഭവത്തില്‍ ചാരവൃത്തി സംശയിക്കുന്നതായും അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലായ ഈദ്ഗുല്‍ വര്‍ഷങ്ങളോളം പാകിസ്താനില്‍ […]

Kerala

ഐ.എസ് ബന്ധമെന്ന് സംശയം ; കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി

ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇരുവരെയും ഇന്ന് തന്നെ ഡൽഹിയിലേക്ക് കൊണ്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായാണ് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവർ ഐ.എസ്. ആശയപ്രചരണം നടത്തിയെന്ന എൻ.ഐ.എ.യുടെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. മലയാളിയായ […]