National

നീറ്റ് പിജി കൗൺസിലിങിന് സ്റ്റേ ഇല്ല; ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി

നീറ്റ് പിജി കൗൺസിലിങ് തടയില്ലെന്ന് സുപ്രിംകോടതി. വ്യാഴാഴ്ച മുതലുള്ള കൗൺസിലിംഗുമായി മുന്നോട്ടുപോകാം. ഹർജിയിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി ബോധപ്പെടുത്താൻ ഹർജിക്ക് സാധിച്ചില്ല എന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിൽ സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന കൗൺസിലിംഗ് തടയാൻ സാധിക്കില്ല എന്നാണ് കോടതി നിലപാട്. കൗൺസിലിംഗുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

Kerala

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം: അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക്

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തില്‍ പൊലീസ് അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് നീളും. തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും സ്റ്റാര്‍ സെക്യൂരിറ്റിസും തമ്മിലുള്ള കരാര്‍ എങ്ങനെ വിവിധ ഉപകരാറുകളായി എന്ന് പൊലീസ് പരിശോധിക്കും. സ്റ്റാര്‍ സെക്യൂരിറ്റിസ് ഏറ്റെടുത്ത കരാര്‍ കരുനാഗപ്പള്ളിയിലെ വിമുക്ത ഭടന്‍ വഴി മഞ്ഞപ്പാറ സ്വദേശിയായ ജോബിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളായി അറസ്റ്റ് ചെയ്ത ഏഴുപേര്‍ക്കും കോടതി ജാമ്യമനുവദിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ തിരിച്ചടി ആവില്ല എന്നാണ് […]

India

നീറ്റ് പിജി സാമ്പത്തിക സംവരണം ഇന്ന് സുപ്രീംകോടതിയിൽ

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ റസിഡൻറ് ഡോക്ടർമാർ പ്രതിഷേധമുയർത്തുന്നതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. റസിഡൻറ് ഡോക്ടർമാരുടെ ആശങ്കകൾ ന്യായമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പിജി കൗണ്‍സിലിംഗിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. ഈ അധ്യയന വർഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും […]

India National

കോവിഡ് ജാഗ്രതയില്‍ ഇന്ന് മുതല്‍ ജെ.ഇ.ഇ പരീക്ഷകള്‍

കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു ജെ.ഇ.ഇ മെയിന്‍ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ് പരീക്ഷ. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. മഹാമാരിയുടെ പശ്ചാതലത്തിൽ പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന […]

Kerala

നീറ്റ് ; വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാം. നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് […]

India National

വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാകും; നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് മമതാ ബാനര്‍ജി

ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് മമതാ ട്വീറ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. 2020 സെപ്റ്റംബർ അവസാനത്തോടെ സർവകലാശാലകളിലും കോളേജുകളിലും ടെർമിനൽ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ പ്രധനാമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ താന്‍ പറഞ്ഞിരുന്നതായും […]

Gulf

നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു

നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബർ 13നാണ് പരീക്ഷ. നാട്ടിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മക്കളെ തനിച്ചയക്കുന്നതിന്‍റെ വിഷമത്തിലാണ് മിക്ക രക്ഷിതാക്കളും. പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസി കുട്ടികളും രക്ഷിതാക്കളും. എന്നാൽ സുപ്രിംകോടതി വിധിയോടെ മക്കളെ പരീക്ഷക്കള നാട്ടിലേക്ക് അയക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും. യു.എ.ഇയിൽ നിന്ന് മാത്രം 1135 പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നു കൂടിയാകുമ്പോൾ ഏതാണ്ട് മുവായിരത്തിലേറെ വരും. […]

India National

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സുപ്രീംകോടതി

സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്. കോ​വി​ഡ് പ്ര​തി​സ​ന്ധി ചി​ല​പ്പോ​ള്‍ ഒ​രു വ​ര്‍​ഷം വ​രെ തൂ​ട​ര്‍​ന്നേ​ക്കാ​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​ണോ ഹ​ര്‍​ജി​ക്കാ​രു​ടെ തീ​രു​മാ​ന​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ചോ​ദി​ച്ചു. പ​രീ​ക്ഷ മാ​റ്റി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും […]