എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്. ശരദ് പവാർ അദ്ധ്യക്ഷപദം ഒഴിഞ്ഞതിനുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയും പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ആണ് അജണ്ട. സുപ്രിയ സുലെ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് ആകാനണ് സാധ്യത. ശരദ് പവാർ അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജി പിൻവലിയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻസിപി ഇക്കാര്യം പരിഗണിയ്ക്കുന്നത്. വ്യത്യസ്ത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടികൾക്ക് അജിത് പവാറിനോടുള്ള താത്പര്യം ഇല്ലായ്മ കൂടി പരിഗണിച്ചാണ് തിരുമാനം. (ncp meeting supriya sule) അതേസമയം, സുപ്രിയ സുലെയെ വർക്കിംഗ് പ്രസിഡന്റ് […]
Tag: NCP
പ്രചാരണങ്ങള്‍ അസത്യം, എന്‍സിപിക്കൊപ്പം തുടരുമെന്ന് അജിത് പവാര്‍
എന്‍സിപി വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍സിപിക്കൊപ്പം തുടരുമെന്നും അജിത് പവാര്‍ വ്യക്തമാക്കി. എന്‍സിപിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിംവദന്തികളൊന്നും സത്യമല്ല. താന്‍ എന്‍സിപിയില്‍ തന്നെ തുടരും. എന്‍സിപിക്കൊപ്പമാണ് തന്റെ യാത്ര. തെറ്റായ പ്രചാരണങ്ങള്‍ മൂലം പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും തങ്ങളുടെ അസ്തിത്വം തങ്ങളുടേത് തന്നെയെന്നും അജിത് പവാര്‍ വ്യക്തമാക്കി. അജിത് പവാറും 30ഓളം എംഎല്‍എമാരും എന്‍ഡിഎയുടെ ഭാഗം ആകാനുള്ള നീക്കങ്ങള്‍ […]
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പി ശീലമാക്കുന്നു: എന്‍.സി.പി
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പിയുടെ ശീലമാണെന്ന് എന്‍.സി.പി. മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.പി നേതാക്കളുടെ പ്രസ്താവന. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന ശീലം ബി.ജെ.പിക്കുണ്ട്. ഇപ്പോള്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സംസ്ഥാന കമ്മിറ്റികള്‍ പ്രമേയം പാസാക്കുകയാണ്. അവര്‍ക്കിപ്പോള്‍ വേറെ ഒരു പണിയുമില്ല-മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് […]
കാപ്പന് പാലാ സീറ്റ് നൽകുമെന്ന് ചെന്നിത്തല
മാണി സി കാപ്പനെ യു ഡി എഫിലേക്ക് സ്വാഗതം ചെയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പൻ യു ഡി എഫി ലേക്ക് വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലി എൻസിപി യിൽ ഉടലെടുത്ത തർക്കം ക്ലൈമാക്സിലേക്കെത്തുമ്പോൾ എൻ സി പി ഇടത് മുന്നണിയിൽ തുടരുമെന്നാണ് സൂചന. പാലാ സീറ്റ് നൽകാത്തത് അനീതി ആണെന്ന് വിലയിരുത്തിയെങ്കിലും ദേശീയ […]
എല്‍ഡിഎഫ് വിട്ടു; യുഡിഎഫ് ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍
എല്‍ഡിഎഫ് വിട്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി. നാളെ മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ […]
പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ
എൻ.സി.പി ഇടത് മുന്നണി വിടുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാവും. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ ആവർത്തിച്ചു. അതേസമയം മുന്നണി മാറ്റം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. പിളർപ്പിന്‍റെ സൂചനകൾ എൻ.സി.പിയിൽ സജീവമാവുകയാണ്. മുന്നണി മാറ്റ സാധ്യതയിൽ മാണി സി. കാപ്പനും എ.കെ ശശീന്ദ്രനും രണ്ട് തട്ടിൽ തുടരുകയാണ്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനുമൊത്ത് കൂടിക്കാഴ്ച നടത്തിയ ശേഷവും […]
എന്തു വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ
എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ […]
ഡല്‍ഹിയിലിരുന്ന് കൃഷി നോക്കിനടത്താനാവില്ല, കഠിനാധ്വാനികളാണത് ചെയ്യുന്നത്
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്‍ഷിക നിയമം സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാതിരുന്നതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലിരുന്നുകൊണ്ട് കൃഷി നോക്കിനടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും ശരദ് പവാര്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്‍റെ കാലത്തും കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നും രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് നടക്കാതെ പോയതെന്നുമുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറുടെ ആരോപണം […]
പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ
പാലാ നിയമസഭ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‍ച്ചക്കില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ. സിറ്റിങ് സീറ്റായ പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു. തനിക്ക് കിട്ടിയ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചില്ല. ഇപ്പോഴത്തെ സൂചനകൾ ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും കാപ്പൻ പറഞ്ഞു. എന്‍.സി.പിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. ഭൂരിപക്ഷം എന്‍.സി.പിക്കാണ്. പാലാ നിയോജകമണ്ഡലത്തില്‍ എന്‍.സി.പിയോട് കാണിച്ചത് അനീതിയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ […]
ഇടത് മുന്നണിക്കൊപ്പം തന്നെ, പാലാ വിട്ടുകൊടുക്കില്ല: മാണി സി കാപ്പന്‍
ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫിലേക്ക് എന്ന ചര്‍ച്ച അടിസ്ഥാന രഹിതമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നില്ല. പാലാ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ല. ഉപാധികളില്ലാതെയാണ് മുന്നണിയിലേക്ക് വരുന്നതെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് ഹൃദയം തുറന്ന് സ്വീകരിക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇട്ടാവട്ടത്ത് കളിക്കുന്ന ചെറിയ പാർട്ടി അല്ല എന്‍സിപി. അഖിലേന്ത്യാ […]