24 റിപ്പോർട്ടർ വിനീത വി.ജിയ്ക്ക് എതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്.വളരെ മോശമായ നടപടിയാണ് ഇതടുപക്ഷ സർക്കാരിന്റേതെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ രംഗത്തെത്തി. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയുടെ സ്വതന്ത്രമായ ജോലിക്ക് തടസമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനിത കമ്മിഷന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ […]
Tag: navakerala sadas
ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരളാ സദസ് റദ്ദാക്കി; പകരം പുതിയ വേദിയായി
കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദിയായി. പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനം വേദിയായി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി.(New Venue For Navakerala Sadas in Chakkuvally) കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. […]
നവകേരള സദസ് വേദിക്കായി പഴയ സ്‌കൂള്‍ കെട്ടിടവും കവാടവും പൊളിച്ചതായി ആരോപണം
നവകേരള സദസിന് വേദി ഒരുക്കാന്‍ കോട്ടയം പൊന്‍കുന്നത്തെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ കെട്ടിടവും പ്രവേശന കവാടവും പൊളിച്ചു മാറ്റിയതായി ആരോപണം. എന്നാല്‍ കാലപഴക്കം മൂലം ഫിറ്റ്‌നസ് ലഭിക്കാത്ത കെട്ടിടമാണ് പൊളിച്ചു മാറ്റിയതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. ഡിസംബര്‍ 12 ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസിന് വേദിയാകുന്ന പൊന്‍കുന്നം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉപയോഗ ശൂന്യമായ പഴയ കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. മൂന്ന് വര്‍ഷം […]
നവകേരള സദസിലേക്ക് അധ്യാപകരെത്തണമെന്ന് നിര്‍ദേശം; വിവാദമായതോടെ ഉത്തരവില്‍ തിരുത്ത്
പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിര്‍ദേശം. പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. നവകേരള സദസിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി. ഉച്ചയ്ക്ക് വരുന്നതിന് പകരം വൈകിട്ട് നാല് മണിക്ക് എത്തിയാല്‍ മതിയെന്നാക്കി ഉത്തരവ് തിരുത്തി. അതേസമയം നവകേരളാ സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരായ […]
‘സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ല, നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരം’; മുഖ്യമന്ത്രി
പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ ‘നവകേരള സദസ്’ പോലുള്ള പരിപാടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ലെന്നും നവകേരള സദസും യാത്രയും ജനം നെഞ്ചേറ്റി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി. ‘നാടിൻ്റെ ഒന്നായി നവകേരള സദസ് മാറി. ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ആരും നിർബന്ധിച്ച് കൊണ്ടുവരുന്നതല്ല ഇവരെ. പരിപാടിക്ക് രാഷ്ട്രീയ ഉദ്ദേശങ്ങളില്ല. നാടിൻ്റെ പ്രശ്നങ്ങൾ നാടിനു മുന്നിൽ അവതരിപ്പിക്കുക, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിച്ച് ശബ്ദം ഉയർത്തുകയുമാണ് […]
എസി മുറിയിൽ കഴിയുന്നവരുടെ ക്ഷേമത്തിനായി കമ്മ്യൂണിസ്റ്റായിരുന്നെങ്കിൽ കൃഷ്ണപിള്ളയ്ക്ക് പാമ്പുകടിയേറ്റു മരിക്കേണ്ടി വരില്ലായിരുന്നു; രൂപേഷ് പന്ന്യൻ
നവകേരള സദസ്സിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ്. ശീതീകരിച്ച മുറികളിൽ കഴിയുന്നവരുടെ ക്ഷേമത്തിനായി കമ്മ്യൂണിസ്റ്റായിരുന്നെങ്കിൽ കൃഷ്ണപിള്ളയ്ക്ക് പാമ്പുകടിയേറ്റു മരിക്കേണ്ടി വരില്ലായിരുന്നു. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി തട്ടുകടക്ക് മുന്നിൽ സെൽഫിയെടുത്തു സ്വയം നന്മമരമായി മാറുന്നവരല്ല എം.എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നൽകേണ്ടതെന്നും വിമർശനം. എം.എൻ സ്മാരകത്തിന് ഏച്ചുകെട്ടില്ലാത്ത ലാളിത്യവും..മുഴച്ചു നിൽക്കാത്ത ഭംഗിയും വന്നു ചേർന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങൾ കണ്ടല്ല…വെളിയത്തിന്റെയും പി.കെ.വിയുടെയും ചന്ദ്രപ്പന്റേയുമൊക്കെ ജീവനുള്ള ഓർമ്മകൾ പേറുന്ന ഇടമായതു […]
നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ
നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. കോടതി ഇക്കാര്യം രേഖപ്പെടുത്തി. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. മലപ്പുറം ഡി.ഡി.ഇ യുടെ ഉത്തരവ് ആശ്ചര്യകരമാണ് എന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. അതേസമയം, നവ […]