സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ആര്‍.ടി.ഐ പരിധിയില്‍ വരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. രണ്ട് ജഡ്ജിമാര് വിയോജിപ്പ് അറിയിച്ചു. സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ആര്‍.ടി.ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലാണ് അപ്പീല്‍ നല്‍കിയത്. […]
Tag: National
സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ വിയര്‍ത്തൊഴുകി ശിവസേന
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ആറുമാസത്തെ സമയം നല്‍കുന്നതിന് തുല്യമാണ് മഹാരാഷ്ട്രയില്‍ ധൃതിപിടിച്ച് നടപ്പിലാക്കിയ രാഷ്ട്രപതി ഭരണം. ഇതോടെ സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ ശിവസേന വിയര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. തുടക്കം മുതല്‍ തന്നെ ബി.ജെ.പിക്ക് അനുകൂലമായിരുന്നു ഗവര്‍ണറുടെ നീക്കങ്ങള്‍. എന്‍.സി.പിയുടെ സമയം അവസാനിക്കുന്നതിനു മുമ്പെ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ അയച്ചത് ഇതിലെ നിര്‍ണായക നീക്കമായി മാറി. കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ സഖ്യമുണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ കണക്കുകൂട്ടലിന് പിഴക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നീക്കം. ഇതോടെ ചര്‍ച്ചകള്‍ക്കും സഖ്യരൂപീകരണത്തിനും എല്ലാവര്‍ക്കും […]
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍. കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്ന് ശിവസേന . വ്യത്യസ്ത ആശയങ്ങളാണെങ്കിലും ഒന്നിച്ച് പോകാനാകുമെന്നുമെന്നാണ് പ്രതീക്ഷയെന്നും സേനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപികരണത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും അറിയിച്ചു. ആദ്യം എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ശിവസേനയുമായുള്ള ചര്‍ച്ചയിലേക്ക് കടക്കൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിയും ഫഡ‍്നാവിസിന്റെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ശിവസേനയെ കോണ്‍ഗ്രസ് എന്‍.സി.പി […]
കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ഹരജിയില്‍ വിധി ഇന്ന്
കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യതയും ആര്‍.ടി.ഐ നിയമപരിധിയും ചോദ്യം ചെയ്തുള്ള സുപ്രധാന ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. അതേസമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരുടെ നിയമനവും അടക്കമുള്ളവ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കും വിധി പറയും കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി […]
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു സൂചന. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലാണ് ഗവര്‍ണറുടെ നീക്കം. അതേസമയം ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്നും തങ്ങള്‍ക്ക് രാത്രി എട്ടര വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും എന്‍.സി.പി അറിയിച്ചു. രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന പ്രതികരിച്ചു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ […]
ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഖണ്ഡില്‍ സഖ്യകക്ഷിയായ എല്‍.ജെ.പി ഒറ്റക്ക് മത്സരിക്കും
മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുമായുള്ള ബി.ജെ.പിയുടെ അധികാരത്തര്‍ക്കം തുടരുമ്പോള്‍ ജാര്‍ഖണ്ഡിലും പ്രതിസന്ധി ഉടലെടുക്കുന്നു. എന്‍.ഡി.എയിലെ സഖ്യ പങ്കാളിയായ എൽ.ജെ.പി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നത്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ 50 ലും തങ്ങളുടെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് എൽ.ജെ.പി തലവന്‍ ചിരാഗ് പാസ്‍വാൻ പ്രഖ്യാപിച്ചിരിക്കുന്നത്. “ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റേതാണ്. 50 സീറ്റുകളിൽ പാർട്ടി ഒറ്റക്ക് മത്സരിക്കും. സ്ഥാനാർഥികളുടെ ആദ്യ […]
മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്.!
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നതായി സൂചന. ബിജെപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്കു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്കിയ സമയപരിധി അവസാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്‍സിപിക്കാണ് ഗവര്‍ണര്‍ അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍സിപി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നു പിന്മാറുകയാണെങ്കില് നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതല്ലെങ്കില്‍ എന്‍സിപിയുടെ മറുപടിക്കുശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും. അങ്ങനെയെങ്കില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി […]
ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരം! വെന്റിലേറ്ററില്‍…
ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ്ക്ക് പുറമേ, ലെഫ്റ്റ് വെന്‍ട്രിക്യൂലറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ശ്വാസതടസമായി ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുറച്ച് മണിക്കൂറിനകം തന്നെ പ്രിയ ഗായികയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായിരുന്നു, ഇത് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ […]
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെ സമയം
18 ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം എന്‍.സി.പിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ എന്‍.സി.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംയുക്തയോഗം ചേരും. എന്‍.സി.പിക്കും ശിവസേനക്കുമിടയില്‍ സഖ്യമായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നെങ്കിലും ആരുടെയും പിന്തുണക്കത്ത് ഹാജരാക്കാന്‍ ശിവസേനക്കായില്ല. മഹാരാഷ്ട്ര ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി […]
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. 22 വയസ്സുകാരനായ ഗുണ പ്രധാന്‍ ആണ് മരിച്ചത്. പരദിപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ട്രക്ക് ഉടമകളുടെ സംഘടന നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ക്കാണ് യുവാവ് വന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം കിടന്നുറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. മുറിയില്‍ നിന്ന് പുക ഉയരുന്നതുകണ്ടാണ് പോയിനോക്കിയതെന്നും അവര്‍ പറഞ്ഞു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് […]