മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കരെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 169 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ […]
Tag: National
ഉദ്ധവിന്റെ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് ബി.ജെ.പി
മഹാരാഷ്ട്ര അസംബ്ലിയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി സ്പീക്കർ വിളിച്ചുചേർത്ത അസംബ്ലി സെഷൻ നിയമവിരുദ്ധമെന്ന് ബി.ജെ.പി. വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയത്. ‘ഈ അസംബ്ലി സെഷനിൽ ചട്ടങ്ങൾ പാലിക്കുന്നില്ല. […]
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് അല്‍പ സമയത്തിനകം
166 എം.എല്‍.മാരുടെ പിന്തുണ ഉണ്ടെന്നാണ് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ അവകാശ വാദം. കോണ്‍ഗ്രസ് നേതാവ് നാന പടോലയാകും മഹാ സഖ്യത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കാളിദാസ് കൊളംബകറിനെ പ്രോട്ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി നിയവിരുദ്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ പ്രത്യക നിയമസഭ സമ്മേളനമാണ് ചേരുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഏറെ നാടകീയത കണ്ട മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 166 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് മഹാ വികാസ് അകാഡി സഖ്യത്തിന്‍റെ […]
ജാർഖണ്ഡ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനമുണ്ടാകുക. മഹാരാഷ്ട്രക്ക് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെുപ്പായതിനാല്‍ തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമാണ്. 12 സീറ്റുകളില്‍ ബി.ജെ.പി ഒറ്റക്കാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെ.എം.എം 4 സീറ്റിലും, ആർ.ജെ.ഡി 3 സീറ്റിലും മത്സരിക്കുന്നു.
ജി.ഡി.പിയിലുണ്ടായ കനത്ത തിരിച്ചടി മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു
ജി.ഡി.പിയിലുണ്ടായ കനത്ത തിരിച്ചടി മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ധനമന്ത്രാലയത്തിന് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടി വരും. ജി.ഡി.പി വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേറ്റ് ടാക്സ് ഒഴിവാക്കിയത് അടക്കമുള്ള നിരവധി ഉത്തേജന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ചത്. ബജറ്റിലുണ്ടായിരുന്ന പ്രധാനതീരുമാനങ്ങളില്‍ നല്ലൊരു പങ്കും പിന്‍വലിച്ചു. സമ്പത്ത് രംഗത്തെ വീണ്ടെടുക്കാന്‍ ധനസഹായങ്ങള്‍ ഒരുപാട് വേണ്ടിവരുമെന്നാണ് പുതിയ ജി.ഡി.പി നിരക്കും വ്യക്തമാക്കുന്നത്. ജിഡിപിയില്‍ ഇടിവുണ്ടായതിനാല്‍ റിപ്പോ […]
മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പും സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പൃഥിരാജ് ചവാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രണ്ട് മണിക്കാണ് മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. പ്രോടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലിപ് പാട്ടീലിനെ നിയമിച്ചിട്ടുണ്ട്. 288അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ 3 വരെ ഗവര്‍ണര്‍ ത്രികക്ഷി സഖ്യത്തിന് സമയം നല്‍കിയിരുന്നു. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി […]
പേര് മാത്രം മാറ്റി; ഫഡ്നാവിസിന് നേര്‍ന്ന അതേ ആശംസ ഉദ്ധവിനും നേര്‍ന്ന് മോദി
ഒരാഴ്ച്ചക്കു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസിന് അഭിനന്ദമറിയിച്ച് ട്വീറ്റ് ചെയ്ത അതേ വാചകങ്ങളില്‍ പേരുകള്‍ മാത്രം മാറ്റി പിന്നീട് അധികാരമേറ്റ ഉദ്ധവ് താക്കറേക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശംസ ട്വീറ്റ്. നവംബര്‍ 23 നാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും എന്‍.സി.പി നേതാവ് അജിത് പവാറും മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് പ്രധാന മന്ത്രി ഇരുവര്‍ക്കും ആശംസയുമായെത്തിയത്. ‘മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത […]
ബംഗാൾ: വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി
പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നിരിക്കാമെന്ന സംശയവുമായി ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളിൽ അസംബ്ലി ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബി.ജെ.പി മികച്ച വിജയം നേടുമെന്നാണ് ജനങ്ങളും മാധ്യമങ്ങളും പറഞ്ഞിരുന്നതെന്നും തൃണമൂലിന്റെ വിജയം സംശയാസ്പദമാണെന്നും പാർട്ടി ദേശീയ സെക്രട്ടറിലും ബംഗാളിലെ നേതാവുമായ രാഹുൽ സിൻഹ പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും നടത്തിപ്പ് സംസ്ഥാന സർക്കാറാണ്. ജയിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് […]
രാജിക്ക് പിന്നാലെ ഫഡ്നാവിസിന് വീണ്ടും തിരിച്ചടി
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ നാഗ്പൂര്‍ കോടതിയുടെ സമന്‍സ്. പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്യുകയും ഭൂരിപക്ഷം തികക്കാനാകാതെ 80 മണിക്കൂറിനകം രാജിവെച്ചൊഴിയുകയും ചെയ്തതിനു പിന്നാലെയാണ് ഫഡ്നാവിസിന് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് സമന്‍സ്. അഭിഭാഷകനായ സതീഷ് ഉകെയുടെ പരാതിയിലാണ് ഫഡ്നാവിസിനെതിരെ നടപടിയുണ്ടായത്. കീഴ്ക്കോടതിയും ഹൈക്കോടതിയും ഹരജി തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതി മജിസ്ട്രേറ്റ് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് മജിസ്ട്രേറ്റ് നാലിന് കോടതി സമന്‍സ് അയക്കാന്‍ ഉത്തരവായത്. 1951 ലെ ജനപ്രാതിനിധ്യ […]
ജീവനോടെ കത്തിക്കും… പ്രഗ്യ സിംഗിന് ഭീഷണി
ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന് വധ ഭീഷണി. ജീവനോടെ കത്തിക്കുമെന്ന്‍ കോണ്‍ഗ്രസ് നേതാവാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രഗ്യ സിംഗ് ഠാക്കൂര്‍ മധ്യപ്രദേശില്‍ കാലു കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ബയോറയില് നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഗോവര്ധന് ദംഗിയുടെ ഭീഷണി. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്നു വിളിച്ച സംഭവത്തിലാണ് ദംഗി ഭീഷണി മുഴക്കിയത്. ബുധനാഴ്ച ലോക്‌സഭയില്‍ എസ്.പി.ജി സുരക്ഷ ബില്ലിന്‍റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യയുടെ വിവാദ പ്രസ്താവന. ചര്‍ച്ചയ്ക്കിടെ ഗോഡ്സെ രചിച്ച “വൈ ഐ കില്‍ഡ് […]