India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ പതിനയ്യായിരം കടന്നു. അതിനിടെ കേന്ദ്ര നിര്‍ദേശം ലംഘിച്ച് പശ്ചിമ ബംഗാളിൽ അതിഥി തൊഴിലാളികളുടെ ശരീരത്തിൽ അണുനാശിനി പ്രയോഗിച്ചു. കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകൾക്ക് പുറമെ […]

Health Kerala National

14 ദിവസം നിരീക്ഷണം, ആരോഗ്യസേതു ആപ്പ്; പ്രവാസികളുടെ മടക്കത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ പ്രവാസികളായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്ക് പോകേണ്ടവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ എത്തിയശേഷം യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രിയിലോ സൗകര്യമൊരുക്കിയിരിക്കുന്ന മറ്റേതെങ്കിലും ഇടത്തോ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും […]

Kerala National

പ്രവാസികളുടെ മടങ്ങിവരവ്; എണ്ണത്തിലും പരിശോധനയിലും അവ്യക്തത

വരുന്നവരുടെ എണ്ണം, പുറപ്പെടും മുമ്പുള്ള മെഡിക്കല്‍ പരിശോധന എന്നിവയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ആദ്യസംഘം നാളെയെത്തുമെന്നാണ് പ്രതീക്ഷ. പരിശോധനക്കും ക്വാറന്റീനും വിപുലമായ സൗകര്യങ്ങളാണ്‌ സംസ്ഥാനം ഒരുക്കിയിരിക്കുന്നത്. അതേസമയം, വരുന്നവരുടെ എണ്ണം, പുറപ്പെടും മുമ്പുള്ള മെഡിക്കല്‍ പരിശോധന എന്നിവയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികള്‍ 4.42 ലക്ഷം. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ളത് 1.69 ലക്ഷം പേര്‍. കേന്ദ്രം ഇതുവരെ തിരിച്ചുകൊണ്ടുവരുന്നവരുടെ കൃത്യമായ […]

India National

രാജ്യത്ത് കോവിഡ് മരണം 1,500 കടന്നു; രോഗബാധിതര്‍ 47,000ത്തിന് അടുത്ത്

മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711ആയി. 1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. 13,161 പേർക്ക് അസുഖം ഭേദമായി. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 15,000 […]

India National

നീറ്റ് പരീക്ഷ ജൂലൈ 26 ന്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ

ഇതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ എടുക്കും. തിയതി പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26 ന് നടത്തും. ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നടക്കും. ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ ആഗസ്റ്റിലാണ് നടക്കുക. മാനവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ എടുക്കും. […]

India National

”പാവപ്പെട്ടവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം”; കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് അഭിജിത് ബാനര്‍ജി

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ്‌ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ പറഞ്ഞു രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് നൊബേൽ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനർജി. ഇതരസംസ്ഥാന തൊഴിലാളികൾക്കും പാവങ്ങൾക്കുമായി വ്യക്തമായ പദ്ധതി വേണം. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ്‌ മുൻ അദ്ധ്യക്ഷൻ രാഹുൽ […]

India National

ഡല്‍ഹിയില്‍ മദ്യത്തിന് ഇനിമുതല്‍ സ്പെഷ്യല്‍ കൊറോണ ഫീസ്; 70 ശതമാനം അധിക നികുതിയുമായ് സര്‍ക്കാര്‍

‘വില്‍ക്കുന്ന മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എം.ആര്‍.പിക്ക് പുറമേ എം.ആര്‍.പിയുടെ 70 ശതമാനം നികുതിയാകും ഇന്ന് മുതല്‍ ഈടാക്കുക.’ എന്നതാണ് വിജ്ഞാപനം ലോക്ഡൌണിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് സ്പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സ്പെഷ്യല്‍ കൊറോണ ഫീസ് എന്ന നിലയില്‍ 70 ശതമാനം അധിക നികുതിയാവും ഈടാക്കുക. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്. നികുതി കൂട്ടിയത് സംബദ്ധിച്ചുള്ള ഉത്തരവ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാൽ അംഗീകരിച്ചു. ഇതുസംബദ്ധിച്ചുള്ള […]

India National

ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയും വര്‍ധിപ്പിച്ച് ഡല്‍ഹി

തമിഴ്നാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുചെന്നൈയിലും ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 3.26 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 75.54 രൂപയും ഡീസലിന് 68.22 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയുമാണ് വര്‍ധനവുണ്ടായത്. സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) ഉയർത്തിയതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 69.59 രൂപയില്‍ നിന്ന് 71.26 രൂപയായി ഉയര്‍ന്നു. ഡീസൽ […]

India National

‘രാഹുലും ഉമ്മന്‍ചാണ്ടിയും തുണച്ചു’; മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നാടണഞ്ഞു

ലോക്‌ഡൗണില്‍ കുടുങ്ങിയിട്ടും നാട്ടിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗില്‍ ചികിത്സക്ക് പോയ 89 അംഗം സംഘം ഒരുമാസത്തിന് ശേഷമാണ് ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. രാഹുല്‍ ഗാന്ധിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ഇടപെടലാണ് തങ്ങള്‍ക്ക് സഹായകരമായതെന്ന് സംഘം പറഞ്ഞു. മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യം പ്രത്യേകമായി തന്നെ പരിഗണിക്കും എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ്. സംസാര-കേള്‍വി വൈകല്യമുള്ള […]

India National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു

24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ആകെ കേസുകൾ 42,836ഉം മരണസംഖ്യ 1.389 ആയി. 11,762 പേർ രോഗമുക്തി നേടി 24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗബാധിതർ 14,541 ഉം മരണം 583 ഉം കടന്നു. ഡൽഹി സർക്കാർ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി. ആശ്വസിക്കാവുന്ന കണക്കുകളിലേക്ക് രാജ്യം എത്തിയിട്ടില്ല. അനുദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണം […]