രാജ്യത്ത് 13,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. 14,021 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ ഇന്നലെ 806 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. അതിൽ 248 എണ്ണം കൊൽക്കത്തയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ഉണ്ടായ വൻ ജനക്കൂട്ടമാണ് കൊൽക്കത്തയിൽ കേസുകളുടെ വർധനയ്ക് കാരണം. അസമിലെ പ്രതിദിന […]
Tag: NATIONAL COVID CASES
രാജ്യത്തെ കൊവിഡ് നിരക്കിൽ കുറവ്; 15,786 പുതിയ രോഗികൾ
രാജ്യത്തെ കൊവിഡ് പ്രതിദിന നിരക്കിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,786 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. രോഗി എണ്ണത്തിൽ ഇന്നലത്തേതിനേക്കാൾ 14% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ 98.16 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളിൽ ഇത് 3 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 231 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ […]
രാജ്യത്ത് പുതിയ 42,909 കൊവിഡ് കേസുകള്‍; 380 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ 380 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. 29,836 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 75 പേര്‍ മരിച്ചു. ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,38,210 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34,763 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,19,23,405 ആയി. […]
രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 […]
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 11, 447 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 306 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 15,76,062 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 41,502 പേർക്ക് ജീവൻ നഷ്ടമായി. പൂനെ, മുംബൈ, താനെ ,നാഗ്പൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ മേഖലകൾ. രോഗികളോടൊപ്പം രോഗം […]
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ പതാനായിരത്തിന് മുകളിൽ
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 41,000 കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മുൻ എംഎൽഎ മരിച്ചു. രാജ്യത്തെ കൊവിഡ് സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവന്ന കണക്കുപ്രകാരം രാജ്യത്ത് ഇന്നും അറുപതിനായിരം മുകളിലാണ് കൊവിഡ് കേസുകൾ. ആകെ രോഗികളുടെ എണ്ണം 73 ലക്ഷത്തിൽ തുടരുകയാണ്. മരണസംഖ്യ 1,12,000 കടക്കും. രോഗികളേക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതാണ് ആശ്വാസം നൽകുന്നത്. […]
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷത്തിലേക്ക്; കർണാടകയിൽ കൊവിഡ് മരണം ആറായിരം കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാവുകയാണ്. കർണാടകയിൽ കൊവിഡ് മരണം ആറായിരം കടന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 18,105 പോസിറ്റീവ് കേസുകളും 391 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 8,43,844 വും മരണം 25,586 ഉം ആയി. കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8865 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 104 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ 10,199 പേർക്ക് കൊവിഡ് […]