International

ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; ഇന്ത്യൻ വംശജൻ അനിൽ മേനോനും സംഘത്തിൽ

ആ‌‍‌ർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു. ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് പുതിയ സംഘം. ഇന്ത്യൻ വംശജനായ അനിൽ മേനോനും തെരഞ്ഞടുക്കപ്പെട്ടവരിലുണ്ട്. നികോൾ അയേ‍‌ർസ്, മാ‌ർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബ‌‌ർനഹാം, ലൂക് ഡെലാനി, ആൻ‍ഡ്രേ ഡ​ഗ്ലസ്, ജാക്ക് ​ഹാത്ത്‍വേ, ക്രിസ്റ്റിഫ‌ർ വില്യംസ്, ജെസിക്ക വിറ്റ്നർ എന്നിവരാണ് സംഘം.12,000ത്തിൽ അധികം അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ആ‌‌ർട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ആസ്ട്രനോട്ടുകളുടെ […]

International

നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാൽ

അമേരിക്കയുടെ ബഹിരാകാശ സംഘമായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി ഇന്ത്യൻ വംശജ ഭവ്യ ലാലിനെ നിയമിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡന്റ്ഷ്യൽ ട്രാൻസിഷൻ ഏജൻസിയുടെ അവലോകന സമിതിയിൽ അംഗമായിരുന്നു ഭവ്യ ലാൽ. ബഹിരാകാശ സാങ്കേതിക വിദ്യയിലും, എഞ്ചിനീയറിങ്ങിലും വളരെ ആഴത്തിലുള്ള അറിവും അനുഭവസമ്പത്തും ഉള്ള വ്യക്തിയാണ് ഭവ്യ ലാൽ എന്ന് നാസ പുറത്തുവിട്ട സ്റ്റേറ്റ്മെന്റിൽ പറയുന്നു. നാസക്ക് പുറമെ, വൈറ്റ് ഹൗസിന്റെ ശാസ്ത്ര സാങ്കേതിക കാര്യാലയം, ദേശീയ ബഹിരാകാശ കൗൺസിൽ, ഫെഡറൽ ബഹിരാകാശ […]

Technology

നാല് ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച് സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍

സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ ദൗത്യമാണ് സ്പേസ് എക്സ് രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ പേടകം നാല് യാത്രികരെ വീണ്ടും ബഹിരാകാശ നിലയത്തിലെത്തിച്ചത്. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് ഫാല്‍ക്കന്‍ റോക്കറ്റില്‍ പേടകം കുതിച്ചുയര്‍ന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ […]

International

ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ

ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ. മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്നാണ് നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്‍സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) കണ്ടെത്തല്‍.. പുതിയ കണ്ടുപിടിത്തം ചാന്ദ്ര ദൌത്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തക്കളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്‍റെ സാന്നിധ്യം […]

International

കൽപന ചൗളയുടെ സ്മരണയ്ക്കായി ബഹിരാകാശ വാഹനത്തിന് പേരിടാൻ അമേരിക്ക

പുതിയ ബഹിരാകാശ വാഹനത്തിന് കൽപന ചൗളയുടെ പേരിടാൻ അമേരിക്ക. രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നൽകുക. കൽപന ചൗള നൽകിയ സംഭാവനകൾക്ക് ബഹുമതിയായാണ് പേരിടൽ. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കൽപന. എൻ ജി 14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും പേടകം യാത്ര തിരിക്കുക. സെപ്റ്റംബർ 29ന് വെർജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയിൽ നിന്നായിരിക്കും യാത്ര. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം 3,629 കിലോഗ്രാം സാധനസാമഗ്രികളുമായി എൻ ജി14 സ്‌പേസ് സ്റ്റേഷനിലേക്കെത്തും. എസ് […]

International

ചൊവ്വയിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ്

ചൊവ്വാഗ്രഹത്തിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ് ദൗത്യം കുതിച്ചുയർന്നു. ഫ്‌ളോഡയിലെ കേപ് കനാവറലിൽ നിന്ന് അറ്റ്‌ലസ് റോക്കറ്റിൽ യാത്ര തുടങ്ങിയ ചരിത്ര ദൗത്യം അടുത്ത ഫെബ്രുവരിയോടെ ചൊവ്വയിലെത്തും. അമേരിക്കൻ സമയം 7.50 ചെറുകാറിനോളം വലിപ്പമുള്ള പെർസെവെറൻസ് പേടകത്തെയും ഇൻജന്യൂറ്റി ഹെലികോപ്റ്ററിനെയും വഹിച്ച് അറ്റ്‌ലസ് റോക്കറ്റ് കുറിച്ചുയർന്നു. ഒരു നീണ്ട യാത്രക്കാണ് ഇവിടെ തുടക്കമാകുന്നത്. ലോകത്ത് ഇതുവരെ നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും അത്യാധുനിക ദൗത്യവുമായി അടുത്ത വർഷം ഫെബ്രുവരി 18 നാണ് മാർസ് 2020 ചൊവ്വാഗ്രഹത്തിലിറങ്ങും. […]

International

നാസയുടെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു; സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്‍റെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യവാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് […]