India

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പെ മോദി കോവിഡിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍

രാജ്യത്ത് ജനുവരി 30നാണ് കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും അതിന് മുമ്പെ വൈറസിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. രാജ്യത്ത് ജനുവരി 30നാണ് കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും അതിന് മുമ്പെ വൈറസിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കഴിഞ്ഞ കൊല്ലം അവസാനം വരെ കൊറോണ വൈറസിനെപ്പറ്റി ആരും കേട്ടിരുന്നില്ല, ഇന്ത്യയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30നാണ്(കേരളത്തില്‍). ആദ്യ കേസ് റിപ്പോര്‍ട്ട് […]

India National

കോവിഡ് കാലത്ത് രാജ്യം പ്രശ്നങ്ങള്‍ക്ക് നടുവില്‍, ജനസംഖ്യാ വര്‍ധന പ്രതിസന്ധിക്ക് കാരണം; ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നേരിടാന്‍ അത്യാധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടെങ്കിലും വലിയ ജനസഖ്യ കാരണം പ്രശ്നങ്ങൾക്ക് നടുവിലാണ് രാജ്യം. വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു. ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് […]

India National

ട്രംപിന് നന്ദി പറഞ്ഞ് മോദി

ഈ മഹാമാരികാലം നാം ഒന്നിച്ച് തന്നെ നേരിടുമെന്ന് മോദി ട്രംപിനയച്ച സന്ദേശത്തിൽ പറഞ്ഞു കോവിഡ് പ്രതിരോധത്തിൽ ഇന്ത്യമായി സഹകരിക്കുമെന്ന ട്രംപിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. ഈ മാസം അവസാനത്തോടെ ഇന്ത്യക്ക് 200 മൊബെെൽ വെന്റിലേറ്ററുകൾ നൽകുമെന്നായിരന്നു ട്രംപ് ട്വറ്ററിലൂടെ അറിയിച്ചത്. രണ്ടര ദശലക്ഷം ഡോളറാണ് വെന്റിലേറ്ററുകൾക്ക് കണക്കാക്കുന്നത്. Thank you @POTUS @realDonaldTrump. This pandemic is being fought collectively by all of us. In such times, it’s always […]

India National

പഴയ ‘സിംഹം’ പുതിയ പേരില്‍; മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍

‘വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണ്’ പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നാണ് അദ്ദേഹം കുറിച്ചത്. ‘സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്. വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണൈന്നും എന്തെങ്കിലും പുതുമയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. […]

India National

പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും. സാമ്പത്തിക പാക്കേജിനുള്ള സമ്മര്‍ദം സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയെങ്കിലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ ഉണ്ടായേക്കും. കോവിഡ് ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. റെഡ്‌സോണുകളില്‍ ഒഴികെ […]

India Kerala

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മോദി

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഐക്യ സന്ദേശം രാജ്യം മുഴുവന്‍ നൽകാനാണ് രാഹുല്‍ വയനാട്ടിൽ മത്സരിക്കുന്നതെങ്കിൽ അത്‌ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആകാത്തതെന്തെന്നും മോദി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‍ലിന്‍ അഴിമതിയുടെ നിഴലിലാണെന്നും തിരുവനന്തപുരത്ത് മോദി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണെന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ ഇടത് സർക്കാർ ജയിലിലാക്കുകയാണെന്നും മോദി ആവര്‍ത്തിച്ചു.ബി.ജെ.പി വിശ്വാസങ്ങളുടെ […]

India National

ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് മോദി

ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ വിണ്ടല്ലൂരില്‍ ആദ്യ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. തമിഴ് വികാരം ഇളക്കിയായിരുന്നു മോദിയുടെ പ്രസംഗം. തമിഴ്നാട്ടില്‍ കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ഒപ്പം തമിഴ്നാട്ടുകാരുടെ വികാരങ്ങളായ എം.ജിആറിനെയും ജയലളിതയെയും വാനോളം പുകഴ്ത്തി. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിയ്ക്കാനും മറന്നില്ല. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് എം.ജി.ആറിന്റെ പേരിടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് അംഗീകാരം, ശ്രീലങ്കൻ […]

India National

ഇനി ചര്‍ച്ചയില്ല, ആ കാലം കഴിഞ്ഞുവെന്ന് മോദി; മുഴക്കുന്നത് യുദ്ധ ഭീഷണിയോ ?

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്താലത്തില്‍ പാകിസ്താനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായി ഇനി ചര്‍ച്ചയില്ലെന്നും അതിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നുമാണ് മോദിയുടെ വാക്കുകളുടെ ഉള്ളടക്കം. പുല്‍വാമയില്‍ നടന്ന നിഷ്ഠൂരമായ ഭീകരാക്രമണം ചൂണ്ടിക്കാട്ടുന്നത് പാകിസ്താനുമായി ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നതാണെന്ന് മോദി പറയുന്നു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി എടുക്കുന്നതിന് വിസമ്മതിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു. അര്‍ജന്‍റീന പ്രസിഡന്‍റ് മൌറീഷ്യോ മാക്രിയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് […]

India National

മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു

റഫാല്‍ വിഷയത്തില്‍ പ്രധാന മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എയര്‍ബസ് എക്സിക്യൂട്ടീവ് അനില്‍ അംബാനിയുമായി നടത്തിയ ഇമെയില്‍ രാഹുല്‍ പുറത്തുവിട്ടു. കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രിക്ക് പോലും അറിവില്ലായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനി കരാറില്‍ പങ്കാളിയായിരുന്നു. മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ […]

Uncategorized

പ്രധാനമന്ത്രി നാളെ കേരളത്തില്‍ എത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രനോദി ഞായറാഴ്ച കേരളത്തിലെത്തും. തൃശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. അതേസമയം ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ഉച്ചയ്ക്ക് 1.55- ഓടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറി റോഡ് മാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സിന്റെ സമര്‍പ്പണത്തിനെത്തും. ഇവിടുത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് രാജഗിരി കോളേജ് മൈതാനത്ത് എത്തി ഹെലികോപ്റ്ററില്‍ തൃശൂരിലേയ്ക്ക് തിരിക്കും. തുടര്‍ന്ന് യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത […]