Health National

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോ​ഗ്യം പരമം ധനം’ എന്ന ടാ​ഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് […]

National

“ജനസേവനത്തിനാണ് ഞാൻ ജനിച്ചത്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി തടയുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും മോദി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസേവനത്തിനാണ് താൻ ജനിച്ചത്. ജനങ്ങളെ സേവിക്കാനുള്ള ജോലി തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ മോദി ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം രാജ്യത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും വീര്യം വർദ്ധിക്കുകയാണ്. നക്സൽ […]

Entertainment HEAD LINES Kerala

മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി

തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.(Suresh Gopis Reply to Thrissur Archdiocese criticism) ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമർശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ […]

Latest news National

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ലാബുകൾ; പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള്‍ ഒരുക്കിയത്. രാജ്യത്തെ യുവാക്കള്‍ക്ക് ഇതുവഴി വലിയ സ്വപ്‌നങ്ങള്‍ കാണാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.(modi unveils 100 5g use case labs to education institutes) ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. 2ജി […]

HEAD LINES National

പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കും; എൻ സി ഇ ആർ ടി തീരുമാനം

എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കൽ ചരിത്രമാകും.. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. (no more india in ncert textbooks) സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ […]

HEAD LINES National

കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി; പേര് മാറ്റിയിട്ടും പദ്ധതി നടക്കുന്നില്ല; കേന്ദ്ര കൃഷിമന്ത്രി

കേരളത്തിനെതിരെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശോഭ കരന്തലജെ. കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി. പേര് മാറ്റിയിട്ടും പദ്ധതി ഫലപ്രദമായി നടപ്പിലാകുന്നില്ലെന്നും വിമർശനം. അഴിമതിയിൽ കോൺഗ്രസും സിപിഐഎമും ഒന്നിച്ചാണ്. സഹകരണ ബാങ്ക് അഴിമതിയിൽ പരസ്‌പരം സഹായിക്കുന്നു. കരുവന്നൂർ ഉൾപ്പെടയുള്ള കേസുകളിൽ സിപിഐഎം സംരക്ഷണം. കരുവന്നൂർ കേസിൽ ഉൾപ്പെട്ട നേതാക്കളെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും ശോഭ കരന്തലജെ വിമർശിച്ചു. അതേസമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് […]

National

മോദിയെ ഹാരമണിയിച്ച് സ്ത്രീകൾ; സ്ത്രീകളുടെ കാൽ തൊട്ട് വന്ദിച്ച് മോദി; വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രിക്ക് സ്വീകരണം

വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കി ബിജെപി. സ്ത്രീയുടെ ആത്മവിശ്വാസം വാനോളം ഉയർത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം തരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചരിത്രനിമിഷമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ട്വന്റിഫോറിനോട് പറഞ്ഞു. ( PM’s Gesture To Honour BJP’s Women Workers After Historic Bill Cleared ) വനിത പ്രവർത്തകർ ഹാരമണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി ആസ്ഥാനത്ത് സ്വീകരിച്ചത്.കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ,സ്മൃതി ഇറാനിൽ കൂടാതെ വനിതാ ബിജെപി […]

National World

കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

കടുത്ത നടപടിയുമായി ഇന്ത്യ. കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് വിസ​ നൽകുന്നത് നിർത്തിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.(Indian visa services in canada suspended amid diplomatic row) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഹർദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും […]

National

വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തെരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ അവതരിപ്പിച്ചു

വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.(Narendra Modi on Womens Reservation Bill) ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ സംവരണം പുതിയ പാർലമെന്റിലെ […]

HEAD LINES National

‘സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൂട്ടായ്‌മ ശ്രമിക്കുന്നു; നരേന്ദ്രമോദി

സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്‌മ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മ വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കലിടാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി.(Narendra modi says ‘INDIA’ wants to finish sanatana dharma) എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ സഖ്യത്തിന് നേതാവില്ല. സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നൽകിയത് സനാതന ധർമ്മമാണ്. […]