പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു. പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കോവിഡ് വാക്സിനേഷന്‍ […]
Tag: Narendra Modi
സർദാർ പട്ടേലിനെ വെട്ടി; മൊട്ടേര സ്റ്റേഡിയത്തിന് ഇനി മോദിയുടെ പേര്
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ പട്ടേലിന്റെ പേര് മാറ്റിയാണ് മോദിയുടെ പേരിട്ടത്. സർദാർ പട്ടേല്‍ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാകും അറിയപ്പെടുക. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്. പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ കേന്ദ്ര കായിക […]
പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകള്‍: പ്രധാനമന്ത്രി
രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്‍റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്‍റെ 85 ശതമാനവും ഗ്യാസിന്‍റെ 53 ശതമാനവുമാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ എന്താണ് ചെയ്തത്? ആ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ വില ഉയരാതെ പിടിച്ചുനിര്‍ത്താനാകുമായിരുന്നുവെന്നും മോദി പറഞ്ഞു എണ്ണ ഇറക്കുമതി കുറയ്ക്കുക […]
സമരജീവി ആയതില്‍ അഭിമാനം, ഗാന്ധിജിയാണ് ഏറ്റവും വലിയ സമരജീവി: ചിദംബരം
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ നടത്തിയ സമരജീവി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സമരജീവി ആയതില്‍ അഭിമാനിക്കുന്നു, മഹാത്മാഗാന്ധിയാണ് ആര്‍ക്കും ഒഴിവാക്കാനാവാത്ത സമരജീവിയെന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്. കര്‍ഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് ‘ആന്ദോളന്‍ ജീവി’ എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്- “പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന്‍ ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭത്തില്‍ അവരെ കാണാം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ […]
“ബ്രിട്ടീഷുകാര്‍ക്കെതിരെ ബി.ജെ.പി സമരം ചെയ്തിട്ടില്ല; ഇന്ത്യയെ മോചിപ്പിച്ചത് ഒരു കൂട്ടം സമരജീവികൾ”; മറുപടിയുമായി കർഷകർ
പാർലമെന്റിലെ പ്രസംഗത്തിൽ കർഷക സമരത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കർഷക സംഘടനകൾ. രാജ്യസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവന. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നും അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. ബി.ജെ.പിയും അവരുടെ മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ എല്ലായിപ്പോഴും ഭയപ്പെടുന്നതുകൊണ്ടാണ് കര്‍ഷക സമരത്തെ ബി.ജെ.പിക്കാര്‍ […]
നിഷ്പക്ഷതയുടെ കാലം കഴിഞ്ഞു; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ‘സത്യദീപം’
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ക്രൈസ്തവ സമൂഹം ബി.ജെ.പിയോട് പുലർത്തുന്ന ആഭിമുഖ്യത്തെ രൂക്ഷമായി വിമർശിച്ചും അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാണിച്ചുമാണ് സത്യദീപത്തിന്‍റെ വിമര്‍ശനം. സാമൂഹിക പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച പശ്ചാത്തലം വിശദീകരിച്ചാണ് ലേഖനം. ‘ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: ഇന്ത്യയിലെ ക്രിസ്റ്റ്യന്‍ മിഷന്‍ നല്‍കുന്ന സൂചനകൾ’ എന്ന തലക്കെട്ടിൽ ബി.ജെ.പിയുടെയും മോദി ഗവൺമെന്‍റിന്‍റെയും […]
‘ട്രംപ് പോയി, അടുത്തത് മോദി’; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്‍ടാഗ്
അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറം, ട്വിറ്ററിൽ #ട്രംപ്ഗോൺ മോഡി നെക്സ്റ്റ് എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഐടി സെൽ ട്രെന്‍റിങ് ആക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ കണ്ണുതുറപ്പിച്ചു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിന് ശേഷം, 2019ൽ ഹ്യൂസ്റ്റണിൽ നടന്ന ഹൌഡി മോദി റാലിയില്‍ പങ്കെടുത്തതിനും ട്രംപിനെ പിന്തുണച്ചതിനും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു. “ബിജെപിക്ക് റിവേഴ്സ് റോബിൻഹുഡ് സിൻഡ്രോം […]
അര്‍ണബിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല, ‘കാതടപ്പിക്കുന്ന നിശബ്ദത’യെന്ന് സോണിയ ഗാന്ധി
റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാര്‍ കാതടപ്പിക്കുന്ന നിശബ്ദതയാണ് തുടരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് സോണിയ ഗാന്ധിയുടെ പ്രസ്താവന. കർഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന ധാർഷ്ട്യം ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ മറ്റുള്ളവർക്ക് നൽകുന്നവരുടെ […]
അര്‍ണബിന്‍റെ ചാറ്റും രാജ്യസുരക്ഷയും: അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്
റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റില്‍ അന്വേഷണം എന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടോയോ എന്ന് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും. ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് ബലാകോട്ട് ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള […]
‘രാജ്യത്തിന്‍റെ തല കുനിയാന്‍ ഇടവരുത്തില്ലെന്ന് പറഞ്ഞിട്ട്’.. ചൈനീസ് ഗ്രാമം ചൂണ്ടിക്കാട്ടി രാഹുല്‍
ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിജി, 56 ഇഞ്ച് നെഞ്ചളവ് എവിടെ എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ചോദ്യം. ബിജെപി എംപി തപിര്‍ ഗാവോ ആണ് തര്‍ക്കഭൂമിയില്‍ ചൈന ഗ്രാമം സ്ഥാപിച്ചെന്ന് പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടു. […]