India Uncategorized

കാർഷിക നിയമങ്ങൾ പിൻവലിച്ചു

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും. (farm laws repelled modi) കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. ആത്മാർത്ഥമായി കൊണ്ടുവന്ന നിയമങ്ങൾ ഒരു വിഭാഗം കർഷകരിൽ അതൃപ്തിയുണ്ടാക്കി. കർഷകരുടെ ബുദ്ധിമുട്ടുകൾ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നത്. കർഷകരുടെ […]

India

“സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി”: രാഹുൽ ഗാന്ധി

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകർ സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. “കേന്ദ്ര തീരുമാനം കർഷക സമരത്തിന്റെ വിജയമാണ്. കർഷകർ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോൽപിച്ചു. ജയ് ഹിന്ദി, ജയ് കർഷകർ…” രാഹുൽ ട്വീറ്റ് ചെയ്തു. “എന്റെ വാക്കുകൾ അടയാളപ്പെടുത്തുക, സർക്കാരിന് കാർഷിക നിയമങ്ങൾ തിരിച്ചെടുക്കേണ്ടി വരും” എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം. Mark my […]

India

കിട്ടാക്കടത്തില്‍ അഞ്ചു ലക്ഷം കോടി തിരിച്ചു പിടിച്ചു; പ്രധാനമന്ത്രി

രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ മാർഗങ്ങളും ഇതിനായി ഉപയോഗിക്കും. ഇവർക്ക് രാജ്യത്തേക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ബാങ്കുകള്‍ക്കുണ്ടായ കിട്ടാക്കടത്തില്‍ നിന്ന് അഞ്ചു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു. 2014ന് മുന്‍പുണ്ടായിരുന്ന വെല്ലുവിളികള്‍ പരിഹരിക്കപ്പെട്ടു. കഴിഞ്ഞ 6-7 വര്‍ഷമായി രാജ്യത്തെ ബാങ്കിങ് മേഖല മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും മോദി പറഞ്ഞു. […]

India

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി അതിര്‍ത്തിയില്‍; പാകിസ്താന് പരോക്ഷ വിമര്‍ശനം

കൊവിഡ് മഹാമാരിക്കിടെ നിയന്ത്രണങ്ങളോടെ ദീപാവലി ആഘോഷിച്ച് രാജ്യം. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത്. കരസേന മേധാവി ജനറല്‍ മുകുന്ദ് എം നരാവ്‌നെ ഇന്നലെ തന്നെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുകയാണ്. 130 കോടി ജനങ്ങളുടെ ദീപാവലി ആശംസകള്‍ സൈനികര്‍ക്ക് നേരുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുതലായി സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ […]

International

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ് സന്ദര്‍ശനം തുടരുന്നു; മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയുമായുള്ള സുപ്രധാന കൂടിക്കാഴ്ച ഇന്ന് നടക്കും. വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 12 മണിക്കാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുക. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയന്‍ ഡാഗ്രിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. 2000ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിക്ക് ശേഷം റോം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി ഇന്ന്. വിവിധ കാരണങ്ങളാല്‍ നീണ്ടുപോയ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി പോപിനെ പ്രധാനമന്ത്രി ക്ഷണിക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. narendra modi’s birthday പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളിലൂടെയാണ് ബിജെപി ജന്മദിനം ആഘോഷിക്കുന്നത്. ഒപ്പം സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ ഇരുപത് ദിവസം നീളുന്ന ക്യാംപെയിന് ഇന്ന് തുടക്കമാകും. ക്യാംപെയിനിന്റെ ഭാഗമായി യുപിയില്‍ മാത്രം […]

India

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റഴിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റഴിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി. ആർഎസ്എസ് സംഘപരിവാർ സംഘടനകളുടെ സമ്മർദം കണക്കാക്കേണ്ടതില്ലെന്ന് നരേന്ദ്ര മോദി. ദേശിയ ധന സമാഹരണ മന്ത്രാലയത്തിന് നിർദേശം നൽകി പ്രധാനമന്ത്രി.12 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള ഇരുപതിലധികം ആസ്‌തികളാണ് വിൽക്കുന്നത്. കൂടാതെ സർക്കാർ വസ്തുവകകൾ രാജ്യത്ത് വലിയ തോതിൽ സ്വകാര്യവൽക്കരിക്കാൻ പോകുന്നതായും റിപോർട്ടുകൾ വന്നിരുന്നു . ധനമന്ത്രി നിർമ്മലാ സീതാരാമൻ 6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ (NMP) പ്രഖ്യാപിച്ചു. എൻ‌എം‌പിക്ക് കീഴിൽ, പാസഞ്ചർ ട്രെയിനുകൾ, റെയിൽവേ […]

India

ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ പ്രധാനമന്ത്രി സ്വവസിതിൽ വച്ച് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇക്കുറി ഒളിമ്പിക്സിൽ പങ്കെടുത്തത്. ടോക്കിയോ ഒളിമ്പിക്സിൽ മൂന്ന് മെഡല്‍ ഇതുവരെ ഇന്ത്യ ഉറപ്പാക്കി. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലം നേടി. ബോക്‌സിംഗില്‍ മെഡലുറപ്പിച്ച ലൊവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മറ്റൊരു […]

India

യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ചർച്ചനടത്തും

യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ചർച്ചനടത്തും. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് എന്നീ വിഷയങ്ങൾക്കൊപ്പം അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്യും എന്നാണ് വിവരം. പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശതമാക്കുന്ന കാര്യത്തിലും ആശയ വിനിമയം നടക്കും. (antony blinken narendra modi) അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിവാദം ആളിപ്പടരുന്നതിനിടെ വിഷയം ഇന്ത്യൻ സർക്കാർ പ്രതിനിധികളുമായി ചർച്ച […]

India World

നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണം: പ്രധാനമന്ത്രി

കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചു. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ആരോഗ്യ വിദ്ഗധരും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളിലാണെന്ന് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. […]