Kerala Local

കൈക്കൂലിപ്പണം ഒളിപ്പിക്കാൻ എംവിഡി ഉദ്യോഗസ്ഥന്റെ പുതുവഴി! കണ്ട് ഞെട്ടി വിജിലൻസ്

. പാലക്കാട് : വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ച് ഉദ്യോഗസ്ഥർ. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം  ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, […]

Kerala

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്. കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ […]

Kerala

താനൂരിൽ വിദ്യാർത്ഥി മരിച്ച സംഭവം; സ്കൂൾ ബസിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി

മലപ്പുറം താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു. സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്റ്റർക്ക് ശുപാർശ നൽകും. ഇന്ന് മോട്ടോർ വാഹന വകുപ്പ് സ്കൂളിൽ പരിശോധന നടത്തും. ഇന്നലെയാണ് സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് […]

Kerala

എംവിഡി വാഹനപരിശോധന: ആലപ്പുഴയിൽ 94 വാഹനങ്ങൾക്കെതിരെ നടപടി

ആലപ്പുഴയിൽ മോട്ടർ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയിൽ 94 വാഹനങ്ങൾക്കെതിരെ നടപടി. 1.75 ലക്ഷം രൂപ പിഴ ഈടാക്കി. ഒരു വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കി. 5 പേരുടെ ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശുപാർശ.

Kerala

നികുതി അടച്ചില്ല;‘ഇന്‍ഡിഗോ’ ബസ് കസ്റ്റഡിയില്‍

നികുതി കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റ ബസ് കോഴിക്കോട് കസ്റ്റഡിയില്‍. മോട്ടോർ വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയില്‍ നിന്നാണ് ബസ് മോട്ടോര്‍വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസാണ്. 6 മാസമായി നികുതി അടച്ചില്ല. സർവീസിങ്ങിന് എത്തിച്ചപ്പോളാണ് നടപടിയെടുത്തത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ എംവിഡി ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തെന്നാണ് വിവരം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയ നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. കെ […]

Kerala

ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു

കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടിസ് നൽകി. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി. കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് […]

Kerala Uncategorized

പുതുവത്സരാഘോഷം; പരിശോധന കർശനമാക്കി വാഹന വകുപ്പ്

പുതുവത്സരാഘോഷത്തെ തുടർന്നുള്ള വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഓപ്പറേഷൻ ഫ്രീക്കിൽ പിടികൂടും. പത്തനംതിട്ടയിൽ ഒരു മണിക്കൂർ പരിശോധനയിൽ 126 പേർക്കെതിരെയാണ് കേസെടുത്തത്. പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഒഴിവാക്കാനാണ് പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ ഫ്രീക്ക്. ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലായവരിൽ ഏറെയും അമിതവേഗതയിൽ ചീറിപ്പാഞ്ഞവരും ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്രക്കാരുമാണ്. നഗരത്തിലെ വിവിധ സിഗ്നലുകളിൽ ഒരേ സമയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ […]

Kerala

മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌; അസിസ്റ്റന്റ് മോട്ടോര്‍ ഇൻസ്‌പെക്ടർ പിടിയില്‍

കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. പിടിയിലായത് അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരൻ. ഡ്രൈവിംഗ് ലൈസൻസിനായി ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000രൂപ വരെ. ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച പണം കൈമാറിയിരുന്നത് ഏജന്റുമാർ വഴി. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടത്തി. ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് […]

Kerala

വാഹന നിയമലംഘനത്തിന് ഇനി ഉടന്‍ പിടി വീഴും!

“ഇ -ചെലാൻ ” ഉപയോഗിച്ച് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കും മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഇനി ആര് വാഹനമോടിച്ചാലും പിഴയും തുടര്‍ നടപടിയും ഇനി വൈകില്ല. നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ നടപടികളിലേക്ക് കടക്കും. കേരളത്തിലാദ്യമായി എറണാകുളത്താണ് ‘ഇ -ചെലാൻ’ സംവിധാനം പ്രാവര്‍ത്തികമായത്. കാലാകാലങ്ങളായി, നിയമ ലംഘകർക്കെതിരെ കുറ്റപത്രം നൽകാൻ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോർ വാഹന വകുപ്പ് ഇനി മുതൽ പൂർണ്ണമായും നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ […]