Kerala Latest news

വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങള്‍: കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളെന്ന് സൂചന

മൂവാറ്റുപുഴ വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങളുടെ കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമാണെന്ന് കണ്ടെത്തല്‍. നഗരസഭയും വയോജന കേന്ദ്രവും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. മരിച്ച വയോജനങ്ങളുടെ കാലില്‍ നിന്നെടുത്ത സ്രവസാമ്പിളുകള്‍ നഗരസഭയും വയോജന കേന്ദ്രവും പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ കണ്ടെത്തിയാല്‍ അത് […]

Kerala Latest news

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. സ്ഥാപനനടത്തിപ്പുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.കഴിഞ്ഞദിവസം മരിച്ച കമലം, ഏലിയാമ സ്കറിയ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്തദിവസം പോലീസിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുക. തുടർച്ചയായുണ്ടായ മരണങ്ങളിൽ അസ്വഭാവികത ഉണ്ടെന്നാണ് ആരോപണം. മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങൾ. കഴിഞ്ഞ ദിവസം 2 പേർ […]

Kerala

മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വൈക്കം ഇത്തിപ്പുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. പുഴയോടു ചേർന്നുള്ള നാട്ടു തോടിന്റെ തുടക്കഭാഗത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈക്കം പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു മേൽ നടപടികൾ സ്വീകരിച്ചു.

Kerala

ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും

നിയമസഭ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ പി.ജെ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും. മുവാറ്റുപുഴ സീറ്റ് ചേദിച്ചെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത. സീറ്റ് വെച്ചുമാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ആലോചനയുണ്ട്. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റുണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് ജോസഫ് മുന്നണി നേതൃത്വത്തേട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടില്‍ ഒരു സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് കോണ്‍ഗ്രസ് ജോസഫിനെ ധരിപ്പിച്ചു.