Latest news

‘മഹല്ല് കമ്മിറ്റി അധ്യക്ഷന്‍ രാധാഗോപി മേനോന്‍’; 74വര്‍ഷം പഴക്കമുള്ള മുട്ടിലിന്റെ മതേതര കഥ

ഒരേ സമയം മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്റെയും ഭരണസാന്നിധ്യത്തിലുണ്ടായിരുന്ന വ്യക്തിയാണ് രാധാഗോപി മേനോന്‍. ഓര്‍മയായിട്ട് പതിറ്റാണ്ടുകളായെങ്കിലും രാധാഗോപി മേനോന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഇപ്പോഴും ഒരു നാടിന്റെ മുഴുവന്‍ ഹൃദയത്തിലുണ്ട്. 1949ലെ മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്കില്‍ ഒരു ഹൈന്ദവനാമം കാണാം. അതാണ് രാധാഗോപിമേനോന്റേത്. വയനാട് മുട്ടിലിന്റെ മതേതര ചരിത്രത്തിന്റെ സുവര്‍ണ അധ്യായം. മതവും ജാതിയും വര്‍ണവുമെല്ലാം രാഷ്ട്രീയം പോലെ തന്നെ പരിഗണിക്കപ്പെടുന്ന ഇക്കാലത്ത് ഒരു മുസ്ലിം പള്ളിയുടെ മഹല്ല് […]