ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എബിവിപി സ്ഥാനാർത്ഥിയായി മുസ്ലീം വിദ്യാർത്ഥിനി മത്സരിക്കുന്നു. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാർഥിനിയെ മത്സരിപ്പിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകുന്നത്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കാണ് മുസ്ലിം പെൺകുട്ടിയെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാർഥിയുമായ ഷെയ്ക് ആയിഷയാണ് യൂണിവേഴ്സ്റ്റി ക്യാംപസിൽ എബിവിപിയുടെ പ്രതിനിധിയായെത്തുന്നത്. നവംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. മറ്റ് സ്ഥാനാർത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ […]
Tag: Must Read
അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി
യുപിയിലെ പ്രശസ്‍ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷൻ ബോര്‍ഡാണ് പാസാക്കിയത്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാൻ നിർദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം പാസായി. ഇനി ഈ നിർദേശം സർക്കാരിന് അയക്കും. ഉടൻ ഭരണാനുമതി ലഭിക്കുമെന്ന് […]
ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്നും ഗാന്ധിജിയുടെ സന്ദേശങ്ങളും ആ ജീവിതവും പ്രസക്തമാകുമ്പോൾ വീണ്ടും വീണ്ടും നമ്മൾ ഐൻസ്റ്റീൻ്റെ വാക്കുകൾ ഓർക്കുന്നു. ലോക നേതാക്കൾ രാജ്ഘട്ടിൽ […]