HEAD LINES Kerala

യുവാക്കളുടെ മൃതദേഹം വയലില്‍ കണ്ടെത്തിയ സംഭവം; സ്ഥലമുടമ കുറ്റം സമ്മതിച്ചു

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് […]

National

രണ്ട് വയസുകാരനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു; ഇളയച്ഛൻ അറസ്റ്റിൽ

രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ജില്ലയിലെ തിരുപ്പാലപന്തൽ വില്ലേജിലെ മാരിയമ്മൻ കോവിൽ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂർത്തി ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകൻ തിരുമൂർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 17ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. രാത്രിയോടെ കുടുംബം പൊലീസിൽ പരാതി നൽകി. […]

HEAD LINES Kerala

വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു കൊണ്ടു; ​ഗൃഹനാഥന്റെ മരണത്തിൽ മൂന്നുപേർ അറസ്റ്റിൽ

ഇടുക്കി മാവടി സണ്ണി കൊലപാതക കേസിൽ മൂന്ന് പേർ അറസ്റ്റിൽ.മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലായിരുന്നു പ്രതികളെ ഇന്നലെ വൈകിട്ട് പിടികൂടുകയായിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് […]

Uncategorized

അന്വേഷണം വഴിതിരിക്കാന്‍ തുടരെ തുടരെ ഫോണ്‍ സന്ദേശം; അമ്പൂരി രാഖി കേസില്‍ പ്രതികളെ കുടുക്കിയത് അതിബുദ്ധി

അമ്പൂരി രാഖി കൊലപാതക കേസില്‍ അന്വേഷണത്തില്‍ നിര്‍ണായകമായത് പ്രതികളുടെ അതിബുദ്ധി. അന്വേഷണം വഴി തെറ്റിക്കാന്‍ അഖില്‍ അയച്ച സന്ദേശങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ച പിടിവള്ളി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെപൊലീസ് പ്രതികളെ വായിലാക്കുകയായിരുന്നു ക്രൂര കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ നടപ്പിലാക്കിയത്. രാഖിയുമായി പ്രണയത്തിലിരിക്കെ അന്തിയൂര്‍ക്കോണം സ്വദേശിയുമായി വിവാഹം നിശ്ചയിച്ച ചിത്രങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.ഇത് ചോദ്യം ചെയ്തതോടെ രാഖിയെ ഇല്ലാതാക്കാന്‍ അഖിലും, സഹോദരന്‍ രാഹുലും ഗൂഢാലോചന ആരംഭിച്ചു. സഹായത്തിനു സുഹൃത്ത് ആദര്‍ശിനെയും […]

Kerala

ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകം കവർച്ചാ ശ്രമത്തിനിടെ; രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ നഗരത്തിലെ ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.  പിടിയിലായ രണ്ട് പേരും നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികൾ ജിന്റോ ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ മോഷണത്തിന് ശ്രമിച്ചു. ജിന്റോ പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Kerala

അപ്പീല്‍ നിലനില്‍ക്കുന്ന കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതില്‍ ജില്ലാ കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊലപാതകക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ടതില്‍ ജില്ലാ കോടതി ജഡ്ജിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ തൊണ്ടിമുതലാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്. തൊണ്ടിസാധനങ്ങള്‍ നശിപ്പിക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.  മൈലക്കാട് ജോസ് വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നത്. തൊണ്ടി മുതലുകള്‍ നശിപ്പിക്കാന്‍ വിചാരണക്കോടതിയായ അഡി. സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ ജോസിന്റെ ഭാര്യ ലിസിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. തൊണ്ടിമുതല്‍ […]

Kerala

മാർച്ചിൽ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി; ഏപ്രിലിൽ മരണവും; തിരുവനന്തപുരത്തെ യുവാവിന്റെ മരണം കൊലപാതകം

തിരുവനന്തപുരം പാങ്ങോട് ഭാഗ്യക്കുറി സമ്മാനാർഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സജീവിനെ സുഹൃത്ത് സന്തോഷ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് തള്ളിയിട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.  കഴിഞ്ഞ മാസമാണ് ടൈൽസ് തൊഴിലാളിയായ 35 വയസുകാരൻ സജീവിന് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്. നികുതി കഴിച്ച് പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ സുഹൃത്തുക്കൾക്കായി ഇക്കഴിഞ്ഞ ഒന്നാം തീയതി മദ്യസൽക്കാരം സംഘടിപ്പിച്ചു.സുഹൃത്ത് രാജേന്ദ്രൻ പിള്ളയുടെ പാങ്ങോട് ചന്തക്കുന്നിലെ വാടക […]

World

അഞ്ച് മക്കളെ ക്രൂരമായി കൊലപ്പെടുത്തി; 16 വര്‍ഷത്തെ ശിക്ഷയ്ക്കിടയില്‍ ദയാവധത്തിലൂടെ ജീവിതമവസാനിപ്പിച്ച് അമ്മ

അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും അതിന് ശിക്ഷയായി 16 വര്‍ഷത്തെ തടവ് ജീവിതം അനുഭവിക്കുകയും ചെയ്ത സ്ത്രീ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചു. ബെല്‍ജിയം പൗരയായ ജെനിവീവ് ലെര്‍മിറ്റ് ആണ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ദയാവധം സ്വീകരിച്ചത്.(Belgian mother who killed her 5 children euthanised ) 2007 ഫെബ്രുവരി 28നായിരുന്നു രാജ്യത്തെ ഒന്നാകെ നടുക്കിയ ആ സംഭവം. ബെല്‍ജിയത്തെ നിവല്‍സ് പട്ടണത്തിലെ വീട്ടിലായിരുന്നു ജെനിവീവും ഭര്‍ത്താവ് ബൗച്ചൈബ് മൊഖാഡെമും അവരുടെ അഞ്ച് മക്കളും ജീവിച്ചിരുന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നും […]

National

സ്വത്ത് തര്‍ക്കം; ഡിഎംകെ മുന്‍ എംപിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

തമിഴ്‌നാട് ചെന്നൈയില്‍ ഡിഎംകെ മുന്‍ എംപിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന എം ഡി മസ്താനെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്‍ ഗൗസ് പാഷയെ ഗുഡുവഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഡിസംബര്‍ 22നാണ് മസ്താനെ മരിച്ച നിലയില്‍, ഡ്രൈവറും ബന്ധുവും ചേര്‍ന്ന് ചെങ്കല്‍പേട്ടിലെ ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. ഹൃദയാഘാതമുണ്ടായി എന്നായിരുന്നു ഇവര്‍ പറഞ്ഞത്. സംസ്‌കാര ചടങ്ങിനിടെ, മസ്താന്റെ മുഖത്തും മൂക്കിലും പരുക്കുള്ളത് ശ്രദ്ധിച്ച മകനാണ് […]

Kerala

മക്കളോട് പറഞ്ഞത് അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന്, ബന്ധുക്കളെ അറിയിച്ചത് ബംഗലൂരുവിൽ പഠിക്കാൻ പോയതായും; സജീവൻ കുടുങ്ങിയത് സഹോദരനുണ്ടായ സംശയത്തിൽ

വൈപ്പിൻ എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയസംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും സജീവനെ കോടതിയിൽ എത്തിക്കുക. രമ്യയുടെ മൃതദേഹാവാശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടത്തുകയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. 2021 ഓഗസ്റ്റിലാണ് സജീവൻ ഭാര്യ രമ്യയെ കൊലപെടുത്തിയത്. രാത്രിയോടെ മൃതദേഹം വീടിന്റെ പോർച്ചിനോട് ചേർന്ന് കുഴിച്ചിടുകയും ചെയ്തു. അമ്മ മറ്റൊരാൾക്കൊപ്പം പോയി എന്ന് മക്കളോട് കള്ളം പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളോടും അയൽവാസികളോടും രമ്യ ബാംഗ്ലൂരിൽ പഠിക്കാൻ പോയതാണെന്ന് പറഞ്ഞു. സംശയം […]