ഓൾറൗണ്ടറും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ വരുന്ന ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് താരം ഗോവയിലേക്ക് മാറുന്നത്. ഗോവയ്ക്കായി കളിക്കാൻ അർജുന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം […]
Tag: mumbai
മുംബൈയിലെ എസ് കുമാര്‍ ജ്വല്ലറി തട്ടിപ്പില്‍ കുടുങ്ങി മലയാളികള്‍; നഷ്ടമായത് കോടികള്‍
നിക്ഷേപക തട്ടിപ്പില്‍ കുടുങ്ങി മുംബൈയിലെ മലയാളികള്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള എസ് കുമാര്‍ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായത്.ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. മലയാളികളടക്കം ആയിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തിരുവല്ല സ്വദേശിയായ മുംബൈയിലെ ജ്വലറി ഉടമ ശ്രീകുമാര്‍ പിള്ള ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്.കൂടാതെ മാസംതോറും 500 മുതല്‍ 5000 വരെയുള്ള ചിട്ടിയും നടത്തിയിരുന്നു.നിക്ഷേപത്തിന്റെ […]
മുംബൈയിൽ ഈമാസം അവസാനത്തോടെ കോവിഡ് നിയന്ത്രണങ്ങൾ നീക്കും
ഫെബ്രുവരി അവസാനത്തോടെ മുംബൈയിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കുമെന്ന് മേയർ കിഷോരി പെഡ്നേക്കർ. കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതിനാലാണ് നഗരത്തിലെ നിയന്ത്രണങ്ങൾ നീക്കാൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തീരുമാനിച്ചത്. നിയന്ത്രണങ്ങൾ നീക്കുമെങ്കിലും ആളുകൾ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മേയർ പറഞ്ഞു. തിങ്കളാഴ്ച മുംബൈയിൽ 356 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ഡിസംബർ 21 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്കാണിത്. ഞായറാഴ്ച, […]
മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു
മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഇന്ന് 11, 647 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് 14.66% ന്റെ കുറവാണ് ഇന്നത്തെ കണക്കിൽ രേഖപ്പെടുത്തിയത്. ഒപ്പം ടിപിആർ നിരക്കും 23 ശതമാനത്തിൽ നിന്ന് 18 ശതമാനമായി. ( mumbai covid cases drops ) ഇന്നലെ 59,242 പേരെ ടെസ്റ്റ് ചെയ്തതിൽ 13,648 പേർക്കാണ് പോസിറ്റീവായത്. ഇന്ന് 62,097 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ 11,647 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. അതേസമയം, തമിഴ്‌നാട്ടിൽ പ്രതിദിന […]
ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി. (ipl mumbai bcci report) വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 […]
മുംബൈയില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയപ്പ്; അതീവ ജാഗ്രത
ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവധ പ്രദേശങ്ങളില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലീസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ സ്‌റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്. ഇവിടങ്ങളില്‍ 3000 ത്തോളം […]
മുംബൈയില്‍ ബഹുനിലകെട്ടിടത്തിൽ തീപിടുത്തം; ഒരാൾ മരിച്ചു
മുംബൈയില്‍ വന്‍തീപിടിത്തം. ലാൽബാഗ് ഏരിയയിലെ ഒരു ആഡംബര റസിഡൻഷ്യൽ ടവറിന്റെ 19-ആം നിലയിലാണ് തീ പടർന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പതിനാല് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. മുംബൈയിലെ ആഡംബര വൺ അവിഘ്ന പാർക്ക് സൊസൈറ്റിയിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് വീണ് മരിക്കുകയായിരുന്നു. അരുൺ തിവാരി (30) എന്ന ആളാണ് മരിച്ചത്. ഇയാളെ അടുത്തുള്ള കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം […]
കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്ന് ഒമ്പത് മരണം
മുംബൈയിൽ കെട്ടിടം തകർന്ന് 9 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. മുംബൈ മലാഡിലാണ് ഒരു കെട്ടിടത്തിന് മുകളിലൂടെ മൂന്ന് നില കെട്ടിടം തകർന്നു വീണത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 15 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനടിയിൽ കൂടുതല്‍ പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും ഇന്നലെ രാത്രി മറ്റൊരു കെട്ടിടം തകര്‍ന്നു വീണു. ഇവിടെ നിന്ന് ആളുകളെ പരിക്കുകളോടെ […]
മുംബൈയിൽ ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി; 127 പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈയിൽ ഒഎന്‍ജിസി ബാര്‍ജുകള്‍ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി. 127 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 146 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 273പേരാണ് ബാർജിലുണ്ടായിരുന്നത്. 146 പേരെ നാവിക സേന ഇതുവരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ട മറ്റ് രണ്ട് ബാർജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന പി 305 ബാർജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും സ്ഥിതി രൂക്ഷമാക്കി. മോശം കാലാവസ്ഥ മറികടന്നാണ് […]
ടോക്ട്ടെ മുംബൈ തീരത്തോട് അടുക്കുന്നു; ഇതിനോടകം തകർന്നത് അറുനൂറോളം കെട്ടിടങ്ങൾ
ടോക്ട്ടെ ചുഴലിക്കാറ്റ് മുംബൈ തീരത്തോട് അടുക്കുന്നു. മുംബൈ തീരത്തു നിന്നും നൂറ്റിയമ്പത് കിലോമീറ്റ൪ അകലെയാണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. മുംബൈ തീരങ്ങളിൽ നൂറ് കിലോമീറ്റ൪ വരെ വേഗതയുള്ള കാറ്റാണ് ഇപ്പോൾ വീശിയടിക്കുന്നത്. പ്രദേശത്ത് കനത്ത പേമാരിയും തുടരുകയാണ്. അറുനൂറോളം കെട്ടിടങ്ങളാണ് ഇതിനോടകം ചുഴലിക്കാറ്റിൽ തക൪ന്നത്. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാ൪പ്പിക്കുന്നത് തുടരുകയാണ്. ഇതിനകം മപ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാ൪പ്പിച്ചതായാണ് റിപ്പോർട്ടുകൾ. 56 ദേശീയ ദുരന്ത നിവാരണ സേന വിഭാഗങ്ങളെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മുംബൈ വിമാത്താവളം ഉച്ചക്ക് രണ്ട് […]