India Kerala

മുഖ്യമന്ത്രിക്കിന്ന് അതിവിനയം, എല്ലാം പിആര്‍ ഏജന്‍സി പഠിപ്പിച്ചുകൊടുത്തതാണെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിക്ക് ഇന്ന് അതിവിനയമാണെന്നും പി. ആർ ഏജന്‍സി പഠിപ്പിച്ച സൗമ്യഭാവമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബി.ജെ.പി-സി.പി.എം ധാരണയെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് വോട്ട് ആവശ്യപ്പെട്ടത് പരിഹാസ രൂപേണയാണ്. ഇ.പി ജയരാജന്‍ വിലാപകാവ്യം രചിക്കുകയാണ്. ബി.ജെ.പിയുടെ വോട്ട് വേണ്ട. യു.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Kerala

കോവിഡ് കാലത്ത് യു.ഡി.എഫായിരുന്നെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമായിരുന്നെന്ന് മുല്ലപ്പള്ളി

കോലീബി സഖ്യം ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വിഷയദാരിദ്ര്യം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തലശ്ശേരിയിൽ ഷംസീറിനെ തോൽപിപ്പിക്കാൻ ബി.ജെ.പിയുടെ വോട്ട് ആവശ്യപ്പെടില്ല. എന്നാൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും വോട്ട് സ്വീകരിക്കും. സുരേഷ് ഗോപി രാഷ്ട്രീയ പരിചയമുള്ള നേതാവല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്. എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യാത്രയിൽ ധൂർത്തും ധാരാളിത്തവുമാണ്. ശബരിമല വിഷയത്തിൽ യെച്ചൂരി ഒന്ന് പറയുമ്പോൾ മുഖ്യമന്ത്രി മറ്റൊന്ന് പറയുന്നു. കോവിഡ് കാലത്ത് യു.ഡി.എഫാണ് […]

Kerala

പണം നല്‍കുന്നവര്‍ക്ക് അനുകൂലമാണ് സര്‍വേ, പിണറായി മോദിയെ അനുകരിക്കുന്നു: മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സർവേ നടത്തുന്ന ഏജൻസികൾക്ക് സ്ഥാപിത താൽപര്യമുണ്ട്. യുഡിഎഫിന് അനുകൂലമായി സർവേ നടത്തിത്തരാം എന്ന് പറഞ്ഞ് ചിലർ കെപിസിസി ഓഫീസിലെത്തിയിരുന്നു. പണം നൽകുന്ന ആളുകൾക്ക് അനുകൂലമായാണ് സർവേ. ഗീബൽസ് തന്ത്രമാണ് ഏജൻസികളിലൂടെ പയറ്റുന്നത്. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമല […]

Kerala

ആചാര സംരക്ഷണത്തിന് നിയമ നിര്‍മാണം ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി; ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമാക്കില്ലെന്ന് മുല്ലപ്പള്ളി

ആചാര സംരക്ഷണത്തിന് നിയമ നിര്‍മാണം വേണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. സുപ്രിം കോടതി വിധിയില്‍ ശബരിമലയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു പറഞ്ഞതാണ് പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. മാപ്പ് പറഞ്ഞതിലുള്ള മന്ത്രിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടു. സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഉള്ള സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു അതേസമയം കോണ്‍ഗ്രസ് ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയം ആക്കുന്നില്ലെന്നും, ആക്കുന്നത് ശരിയല്ലെന്നും […]

Kerala

ഇഡിക്കെതിരായ കേസ് ജനശ്രദ്ധ തിരിക്കാനുള്ള അടവുതന്ത്രം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവുതന്ത്രം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ നടപടി നിഗൂഢരാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്. ഈ നടപടികൊണ്ട് ഗുണം ലഭിക്കുന്നത് മുഖ്യമന്ത്രിക്കാണ്. സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒന്നുമില്ലാതെ വിഷയദാരിദ്ര്യം നേരിടുന്ന മുഖ്യമന്ത്രി പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കോലീബി വിഷയം കേരളം ചര്‍ച്ചചെയ്ത് തള്ളിക്കളഞ്ഞതാണ്. ഒ.രാജഗോപാലും സിപിഐഎമ്മും തമ്മിലുള്ള ധാരണ കേരളീയ […]

Kerala

ലതിക സുഭാഷിന് മനഃപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ല: പ്രതിഷേധം ദൗര്‍ഭാഗ്യകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ലതിക സുഭാഷിന് മനഃപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം എപ്പോഴും പ്രതിഷേധം ഉണ്ടാകാറുണ്ട്. പക്ഷേ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, അച്ചടക്ക ബോധമുള്ള പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലതിക സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരമായിപോയി. ഏറെ പ്രിയപ്പെട്ട സഹോദരിയാണ് ലതിക സുഭാഷ്. അവരുടെ കുടുംബവുമായും ബന്ധമുണ്ട്. ലതികയുടെ ഭര്‍ത്താവ് സുഭാഷ് യൂത്ത് കോണ്‍ഗ്രസ് കാലം തൊട്ട് വിശ്വസ്തനായ സഹപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് […]

Kerala

കള്ളക്കടത്ത് നടത്തിയതെന്ന് പകല്‍വെളിച്ചം പോലെ സത്യമാണ്”- മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിന്‍റെ പരസ്യസമ്മാതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ”കള്ളക്കടത്ത് കേസിലെ പ്രതിയുമായി മുഖ്യമന്ത്രി യാത്ര ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയെ ഈ നിമിഷം വരെയും ഒരു അന്വേഷണം ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് കള്ളക്കടത്ത് നടത്തിയിതെന്നത് പകല്‍വെളിച്ചം പോലെ പരമാര്‍ഥമാണ്. ”എന്തുകൊണ്ടാണ് മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാത്തത്? അതാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ദുരൂഹ മരണം ഉണ്ടെങ്കില്‍ മറച്ചു വെക്കുന്നതെന്തിനാണ്. 1980ല്‍ പിണറായി വിജയന്‍ ജയിച്ചത് […]

Kerala

മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കും

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും.

Uncategorized

കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് തുടങ്ങും, നേതാക്കള്‍ ഡല്‍ഹിയില്‍

കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് […]

Kerala

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുധീരനും മുല്ലപ്പള്ളിയും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. പി സി സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് വി. എം സുധീരനും. തെരഞ്ഞെടുപ്പ് ജയിക്കലാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .അഞ്ചു തവണ മത്സരിച്ചവർ ഒഴിയണമെന്ന് വി എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇരുപത് വർഷമായി തുടരുന്നവർ മാറി നിൽക്കണമെന്ന് പി സി ചാക്കോയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് വി എം സുധീരൻ പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും തെരഞ്ഞെടുപ്പ് സമിതി […]