Kerala

മുല്ലപ്പെരിയാർ മരംമുറിക്കൽ: ഫയൽ നീക്കം മെയ് മാസം തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ

മുല്ലപ്പെരിയാറിൽ മരംമുറിക്കൽ വിവാദത്തിൽ മന്ത്രിമാരുടെ വാദം തള്ളി ഇ-ഫയൽ. മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നു. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ച നടന്നിട്ടുണ്ടെന്ന രേഖകൾ പുറത്തുവരുന്നത്. സർക്കാരിനെ കൂടുതൽ കുരുക്കിക്കൊണ്ടാണ് ഇ-ഫയൽ രേഖകൾ പുറത്തുവന്നിരിക്കുന്നത്. തമിഴ് നാടിന്റെ മരം മുറിക്കാനുള്ള ആവശ്യത്തിൽ തീരുമാനമെടുക്കാൻ മെയ് മാസത്തിലാണ് വനം വകുപ്പിൽ നിന്ന് ഫയൽ ജലവകുപ്പിൽ എത്തുന്നത്. നേരത്തെ മന്ത്രിയടക്കമുള്ളവർ […]

Kerala

മരം മുറിയിലേക്ക് നയിച്ചത് ജലവിഭവ വകുപ്പ്, വിളിച്ചത് മൂന്ന് യോഗങ്ങൾ: ബെന്നിച്ചൻ തോമസ്

മുല്ലപ്പെരിയാറിലെ മരം മുറിക്കൽ അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്. സർക്കാരിന് നൽകിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തൽ . ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ സെക്രട്ടറി ടി.കെ.ജോസ് 3 തവണ യോഗം വിളിച്ചിരുന്നതായി ബെന്നിച്ചൻ ചൂണ്ടിക്കാട്ടുന്നു. ഇതോടെ മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ ദുർബലമാവുകയാണ്. ആദ്യത്തെ യോഗം സെപ്റ്റംബർ 15ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നടന്നു. ശേഷം സെപ്റ്റംബർ 17ന് കേരള–തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരുടെ […]

Kerala

മുല്ലപ്പെരിയാർ മരം മുറിക്കൽ; മുഖ്യമന്ത്രി കള്ളം പറയുന്നു, : കെ സുധാകരൻ

മുല്ലപ്പെരിയാർ മരം മുറിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാർ അറിഞ്ഞു കൊണ്ടാണ് എല്ലാം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തിയത്തിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. ജല വിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്. എന്നാൽ സംയുക്ത പരിശോധന സർക്കാരിന് എതിരെ ഉന്നയിച്ചായിരുന്നു നിയമസഭയിൽ പ്രതിപക്ഷത്തിന്റെ മറുനീക്കം. അതേസമയം […]

Kerala

മരം മുറിക്കൽ ഉത്തരവ് : വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അത്യപ്തി

മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അത്യപ്തി. താൻ ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നു. മന്ത്രി മുഖ്യമന്ത്രിയെ അത്യപ്തി അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചു. ഇടതു മുന്നണി യോഗത്തിലും ഇത് സംബന്ധിച്ച നിലപാട് അറിയിച്ചേക്കും. ( ak saseendran against mullaperiyar wood cutting ) അതിനിടെ, മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന തെളിവ് പുറത്ത് വന്നു. സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നത്. പരിശോധന […]

Kerala

8 ഷട്ടറുകൾ തുറന്നു; തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും

തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, എന്നിവരാണ് സന്ദർശനം നടത്തുന്നത്. തേനി ജില്ലയിൽ നിന്നുള്ള 7 എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടാകും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എട്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം. അതേസമയം ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. മുല്ലപ്പെരിയാർ […]

Kerala

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; ജലനിരപ്പ് 138.95 അടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകളും 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇതോടെ സെക്കന്റില്‍ 3981 ഘനയടിയായി.നിലവില്‍ ഡാമിന്റെ എട്ട് സ്പില്‍വേ ഷട്ടറുകളാണ് 60 സെ.മീ വീതം ഉയര്‍ത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയില്‍ എത്തിയ സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ജലനിരപ്പ് താഴ്ന്നതായി നിരീക്ഷിച്ച അധികൃതര്‍ മൂന്ന് ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ […]

Kerala

ജലനിരപ്പ് ക്രമീകരിക്കാൻ മുല്ലപ്പെരിയാറിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി . ഒന്ന്,അഞ്ച്, ആറ് ഷട്ടറുകൾ 50 സെ മീ വീതമാണ് ഉയർത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2,974 ഘനയടിയാകും. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ തുറന്നത്. അതേസമയം മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ്‌നാടിന്റെ വീഴ്ചയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് […]

Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ( mullaperiyar water level rises again ) മുല്ലപ്പെരിയാറിലെ സ്ഥിതി ചർച്ചചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് കേരളം തയാറാക്കിവരികയാണ്. […]

Kerala

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തഃസംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.

International Kerala

മുല്ലപ്പെരിയാര്‍ അടക്കം ഇന്ത്യയിലെ ആയിരത്തിലേറെ ഡാമുകള്‍ ലോകത്തിന് ഭീഷണിയാകുമെന്ന് യു.എന്‍

കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ(യു.എന്‍) റിപ്പോർട്ട്. 2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണെന്ന് കണക്കാക്കിയാണ് യു.എൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.എൻ സർവകലാശാലയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്‍റ്’ ആൻഡ് ഹെൽത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നൂറിലധികം വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ […]