മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. നിലവില്‍ 1,259 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡോ. ജോ ജോസഫാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് ജനങ്ങളില്‍ പരിഭ്രാന്തിയി സൃഷ്ടിക്കുകയാണ്. വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യം വേണം. […]
Tag: Mullaperiyar Dam
മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ കേരളത്തിലെ എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എം പി മാർ പാർലമെന്റിൽ ഇന്ന് ധാരണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ പത്ത് മണിമുതലാണ് ധർണ. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു […]
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു; തുറന്നത് ഒരു ഷട്ടര്‍ മാത്രം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടര്‍ ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പില്‍ കുറവ് വന്നത്. അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്. അതേസമയം ന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ തമിഴ്‌നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്.. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. […]
അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്‌നാടിനോട് നീതികേട് കാട്ടുന്നു; ഡിഎംകെ
അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്‌നാടിനോട് നീതികേട് കാട്ടുന്നെന്ന് ഡിഎംകെ. കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും തമിഴ്‌നാടിനോട് നീതികേട് കാട്ടുന്നു. ഡാം സേഫ്റ്റി ബിൽ ഏറ്റവും മോശമായി ബാധിക്കുന്നത് തമിഴ്നാടിനെയാണെന്ന് വൈക്കോ പ്രതികരിച്ചു. അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ […]
മുന്നറിയിപ്പില്ലാതെ വെള്ളം ഒഴുക്കിയതിനെതിരെ കേരളം; തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ നടപടികളും കേരളം സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് ജനഹിതത്തിന് യോജിച്ചതല്ല. ഒരു സര്‍ക്കാരില്‍ നിന്നും അത്തരം നടപടിയുണ്ടാകാന്‍ പാടുള്ളതല്ല. ഒരു പരിധിയില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നത് പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ […]
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നു; സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതില്‍ പ്രതികരണവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഒന്നരമാസക്കാലമായി ഡാം തുറക്കുന്നതും വെള്ളം ഉയരുന്നതും സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി എല്ലാം സമ്മതിച്ചുകൊടുക്കുന്ന സമീപനം ശെരിയല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. ‘വിഷയത്തില്‍ സര്‍ക്കാരിന്റെ ഭരണ പരാജയം തന്നെയാണ് സംഭവിച്ചതെന്ന് പറഞ്ഞാല്‍ അതിനെ രാഷ്ട്രീയ വിമര്‍ശനമായി മാത്രം കാണേണ്ടതില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ തമിഴ്‌നാടിന് മുന്നില്‍ വെക്കാത്തതാണ് ഇവിടെ പ്രശ്‌നം. അവര്‍ പറയുന്നതെല്ലാം കേരളം അംഗീകരിച്ചുനല്‍കുകയാണ്’. എംപി […]
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; വീടുകളില്‍ വെള്ളം കയറി; പ്രതിഷേധവുമായി നാട്ടുകാര്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രതിഷേധം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തീരത്തുള്ള വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.https://e83026933c79af1ab9d6d2c409e7bb66.safeframe.googlesyndication.com/safeframe/1-0-38/html/container.html 8000ത്തില്‍ അധികം ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുകുന്നത്. ഈ വര്‍ഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. […]
നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് ഷട്ടറുകൾ അടച്ചത്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 141.90 അടിയാണ്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്റിൽ 900 ഘനയടി ആയാണ് കുറച്ചത്. ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് പുലർച്ചെ ഷട്ടറുകൾ തുറന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു.വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി . മുന്നറിയിപ്പില്ലാതെ വെള്ളം […]
ജലനിരപ്പില്‍ കുറവില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. രാവിലെ മുതല്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും ഡാമിലെ ജലനിരപ്പില്‍ കുറവുവന്നിട്ടില്ല. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുകയാണ്. വൈകുന്നേരത്തോടെ മഴ ശക്തമായാല്‍ വീണ്ടും അടച്ച ഷട്ടറുകള്‍ തുറന്നേക്കും. 2300 ഘനയടി വെള്ളമാണ് തമിഴ്‌നാട് നിലവില്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. നിലവില്‍ ഏഴ് ഷട്ടറുകളിലൂടെയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെയാണ് ഒന്‍പത് സ്പില്‍വേ ഷട്ടറുകളിലൂടെ […]
‘രാത്രിയിൽ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുന്ന നടപടി ശരിയല്ല’; തമിഴ്‌നാടിനോട് കേരളം
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടതിൽ പ്രതിഷേധം അറിയിച്ച് കേരളം. പ്രശ്‌നം തമിഴ്‌നാടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രാത്രിയിൽ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുന്ന നടപടി ശരിയല്ല. പകൽ സമയങ്ങളിൽ വെള്ളം ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വെള്ളം എടുക്കണമെന്ന് തമിഴ്‌നാടിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കേന്ദ്ര ജല കമ്മിഷനെയും സ്ഥിതി ഗതികൾ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. രാവിലെ […]