ഇടുക്കി ദേവികുളം അഞ്ചാം മൈലില്‍ മണ്ണിടിച്ചില്‍ ഭീഷണി. ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും. 112 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. mudslide in devikulam കോഴിക്കോടും പത്തനംതിട്ടയിലും മലയോര മേഖലയില്‍ കനത്ത മഴയാണ്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീടിന് മുകളിലേക്ക് സ്കൂള്മതില് ഇടിഞ്ഞുവീണു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. പെരുനാട് പഞ്ചായത്തിലും […]