Kerala

‘എഴുത്തുകാരനെന്ന നിലയിലല്ല, വായനക്കാരനെന്ന നിലയിലാണ് എംടി അത് പറഞ്ഞത്’; പ്രതികരിച്ച് ബെന്യാമിൻ

പുതിയ മലയാളം പുസ്തകങ്ങൾ വായിക്കാറില്ലെന്ന എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ പരാമർശങ്ങൾക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് നോവലിസ്റ്റ് ബെന്യാമിൻ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. എം ടി ക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ് എന്നും ബെന്യാമിൻ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു. ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: എം.ടി.യുടെ അഭിമുഖമാണല്ലോ പുതിയ സാഹിത്യചർച്ച. […]

Kerala

‘കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച പ്രതിഭ; എം.ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് 90ാം ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച പ്രതിഭയാണ് എം. ടിയെന്ന് മുഖ്യമന്ത്രി ആശംസാ കുറിപ്പില്‍ പറഞ്ഞു. ചലച്ചിത്ര രംഗത്തും എം.ടി നല്‍കിയ സംഭാവനകള്‍ വലുതാണ്. എം.ടിയുടെ സ്വരം പുരോഗമന ചിന്തക്ക് പ്രചോദനം പകരുമെന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍; കേരളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്. മലയാള സാഹിത്യത്തെ മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച അസാമാന്യ […]